ക​ന​ത്ത മ​ഴ: പാ​ല​ക്ക​യ​ത്തെ ക​വു​ങ്ങ് ക​ർ​ഷ​ക​ർ​ക്കു ദു​രി​തം
Tuesday, September 22, 2020 11:26 PM IST
പാലക്കയം: ക​ന​ത്ത മ​ഴ​യെ​തു​ട​ർ​ന്ന് പാ​ല​ക്ക​യം മേ​ഖ​ല​യി​ലെ ക​വു​ങ്ങ് ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ. തു​ട​ർ​ച്ച​യാ​യു​ള്ള മ​ഴ​യും കാ​റ്റും​മൂ​ലം മ​ഹാ​ളി​രോ​ഗ​ത്തെ തു​ട​ർ​ന്ന് ര​ണ്ടാ​യി​രം ഏ​ക്ക​റോ​ളം ക​വു​ങ്ങി​ൻ​തോ​ട്ട​ത്തി​ലെ അ​ട​യ്ക്ക​യാ​ണ് കൊ​ഴി​ഞ്ഞു​പോ​കു​ന്ന​ത്.
പാ​ല​ക്ക​യം, വ​ട്ട​പ്പാ​റ, ഇ​ഞ്ചി​ക്കു​ന്ന്, പാ​യി​പ്പു​ല്ല്, കു​ണ്ടം​പൊ​ട്ടി, ചീ​നി​ക്ക​പ്പാ​റ, പാ​ണ്ട​ൻ​മ​ല, ത​രു​പ്പ​പ്പ​തി, അ​ച്ചി​ലി​ട്ടി, ഇ​രു​ന്പാ​മു​ട്ടി, മു​ത​ലാ​യ മു​ഴു​വ​ൻ പ്ര​ദേ​ശ​ത്തെ​യും ക​വു​ങ്ങു​ക​ളി​ലാ​ണ് രോ​ഗം​മൂ​ലം പൂ​ർ​ണ​മാ​യും ന​ശി​ച്ച​ത്. ഇ​തു​മൂ​ലം ക​ർ​ഷ​ക​ർ ക​ട​ക്കെ​ണി​യി​ലാ​ണ്.
ഇ​തി​നു പു​റ​മേ മ​റ്റു കൃ​ഷി​ക​ളാ​യ വാ​ഴ​യും പ​ച്ച​ക്ക​റി​യും ന​ശി​ച്ചി​ട്ടു​ണ്ട്. പ​ച്ച അ​ട​യ്ക്ക പ​റി​ക്കാ​ൻ തൊ​ഴി​ല​ാളി​ക​ളെ കി​ട്ടാ​ത്ത​തും കോ​വി​ഡ് മൂ​ലം ക​രാ​റു​കാ​ർ അ​ട​യ്ക്കാ​തോ​ട്ടം എ​ടു​ക്കാ​ൻ വ​രാ​ത്ത​തും ക​ർ​ഷ​ക​രെ വി​ഷ​മ​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.
മി​ക്ക തോ​ട്ട​ങ്ങ​ളി​ലും അ​ട​യ്ക്ക പ​ഴു​ത്ത് കൊ​ഴി​ഞ്ഞു വീ​ഴു​ന്ന​തും നി​ത്യ​കാ​ഴ്ച​യാ​യി​രി​ക്കു​ക​യാ​ണ്. കൂ​ടാ​തെ മ​ഴ​വെ​ള്ള​ത്തി​ൽ ഒ​ലി​ച്ച് പോ​കു​ന്നു​മു​ണ്ട്. മ​ഹാ​ളി​രോ​ഗം മൂ​ലം അ​ട​യ്ക്ക കൊ​ഴി​ഞ്ഞു പോ​കു​ന്ന​തും മ​ഴ​ക്കാ​ല​മാ​യ​തി​നാ​ൽ മ​രു​ന്ന് അ​ടി​ക്കാ​ൻ തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​ത്ത​തും ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ക​യാ​ണ്.