സം​സ്ഥാ​ന​ത്തെ ആ​ദ്യ ഇ​ പ്ലാ​റ്റ്ഫോം ക​റ​വ​പ​ശു​ വി​ത​ര​ണ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Tuesday, September 22, 2020 11:26 PM IST
അ​ഗ​ളി: സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ഇ ​പ്ലാ​റ്റ്ഫോ​മി​ലൂ​ടെ വ​നി​ത ക​ർ​ഷ​ക​ർ​ക്ക് ക​റ​വ​പ​ശു ന​ല്കു​ന്ന​തി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം ഇ​ന്നു​ച്ച​യ്ക്ക് ര​ണ്ടി​ന് വ​ന മൃ​ഗ​സം​ര​ക്ഷ​ണ ക്ഷീ​ര​വി​ക​സ​ന​മ​ന്ത്രി അ​ഡ്വ. കെ. ​രാ​ജു ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ക്കും.
അ​ഗ​ളി ഇഎംഎ​സ് ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ എ​ൻ.​ഷം​സു​ദീ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​വും. അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കാ​ളി​യ​മ്മ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ക​റ​വ​പ്പ​ശു വി​ത​ര​ണം ന​ട​ത്തും.അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ 2020-21 വ​ർ​ഷ​ത്തെ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 106 എ​സ്.​സി/ എ​സ്.​ടി. വ​നി​താ ക​ർ​ഷ​ക​ർ​ക്കും 20 ജ​ന​റ​ൽ വ​നി​ത​ക​ൾ​ക്കു​മ​ട​ക്കം 126 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​ണ് ക​റ​വ​പ​ശു വി​ത​ര​ണം ചെ​യ്യു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ക്ഷീ​ര​വി​ക​സ​ന​വ​കു​പ്പ്, ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ, മ​റ്റ് ഏ​ജ​ൻ​സി​ക​ൾ എ​ന്നി​വ​യു​ടെ ക​റ​വ​പ്പ​ശു വി​ത​ര​ണ പ​ദ്ധ​തി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഇ ​ടെ​ൻ​ഡ​ർ വ​ഴി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​ശു​ക്ക​ളു​ടെ ഗു​ണ​നി​ല​വാ​രം വെ​റ്റ​റി​ന​റി ഡോ​ക്ട​ർ ഉ​ൾ​പ്പെ​ട്ട ക​മ്മി​റ്റി പ​രി​ശോ​ധി​ച്ചു ഉ​റ​പ്പു​വ​രു​ത്തി​യാ​ണ് ഗു​ണ​ഭോ​ക്താ​വി​ന് ന​ൽ​കു​ക. തൊ​ഴു​ത്തി​ല്ലാ​ത്ത ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി തൊ​ഴു​ത്തും നി​ർ​മി​ച്ചു ന​ൽ​കും.
പ​രി​പാ​ടി​യി​ൽ അ​ഗ​ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മി​ൽ​ക്ക് ഇ​ൻ​സെ​ന്‍റീ​വ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം അ​ഗ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ല​ക്ഷ്മി ശ്രീ​കു​മാ​ർ നി​ർ​വ​ഹി​ക്കും.
അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശി​വ​ശ​ങ്ക​ര​ൻ, ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ർ മി​നി ര​വീ​ന്ദ്ര​ദാ​സ്, ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ. ​എ​സ്. ജെ.​സു​ജീ​ഷ്, സി.​രാ​ധാ​കൃ​ഷ്ണ​ൻ, സു​മ​തി സു​ബ്ര​മ​ണ്യ​ൻ, ‍ പ്ര​ജ നാ​രാ​യ​ണ​ൻ, എം.​എ. മാ​ത്യു, സ​ര​സ്വ​തി, കാ​ളി​യ​മ്മ, പ​ര​മേ​ശ്വ​ര​ൻ, കെ.​എം.​സു​നീ​ഷ്, എ​സ്.​സ​നോ​ജ്, പി.​എ. അ​നൂ​പ്, ഡോ. ​എ​സ്. ന​വീ​ൻ പ​ങ്കെ​ടു​ക്കും.

ലക്ഷ്യം പ്ര​തി​ദി​നം 1500 ലി​റ്റ​ർ
പാ​ൽ ഉ​ത്പാ​ദ​ന വ​ർ​ദ്ധ​ന​വ്

അഗളി: അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ വ​നി​താ ക​ർ​ഷ​ക​ർ​ക്ക് ക​റ​വ​പ​ശു വി​ത​ര​ണം ന​ട​ത്തു​ന്ന​തി​ലൂ​ടെ പ്ര​തി​ദി​നം 1500 ലി​റ്റ​റി​ല​ധി​കം പാ​ൽ ഉ​ത്പാ​ദ​ന വ​ർ​ദ്ധ​ന​വാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​ട്ട​പ്പാ​ടി​യി​ലെ വ​നി​താ ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ ഉ​ന്ന​മ​നം, മെ​ച്ച​പ്പെ​ട്ട ജീ​വി​ത​നി​ല​വാ​രം, പാ​ലു​ത്പാ​ദ​ന വ​ർ​ധ​ന​വും ഇ​തി​നോ​ടൊ​പ്പം ല​ക്ഷ്യം വെ​യ്ക്കു​ന്നു.
ഇ​- ടെ​ൻ​ഡ​ർ വ​ഴി ന​ട​പ്പാ​ക്കു​ന്ന​തി​ലൂ​ടെ പ​ശു വ്യാ​പാ​ര​ത്തി​ലെ ഇ​ട​നി​ല​ക്കാ​രു​ടെ ചൂ​ഷ​ണം ഒ​ഴി​വാ​ക്കാ​നും അ​തു​വ​ഴി ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ഗു​ണ​നി​ല​വാ​ര​വും ഉ​ത്പാ​ദ​ന​ക്ഷ​മ​ത​യു​മു​ള്ള ഉ​രു​ക്ക​ളെ വി​ത​ര​ണം ചെ​യ്യാ​നും സാ​ധി​ക്കും. ഇ​ത്ത​ര​ത്തി​ൽ ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​വു​ന്ന അ​നാ​വ​ശ്യ സാ​ന്പ​ത്തി​ക ചെ​ല​വു​ക​ൾ ഒ​ഴി​വാ​ക്കാ​നാ​വും.