പ​നം​കു​റ്റി-​പ​ന്ത​ലാം​പാ​ടം മ​ല​യോ​ര​പാ​ത​യി​ൽ വ​ൻ​ഗ​ർ​ത്തം
Tuesday, September 22, 2020 11:26 PM IST
വ​ട​ക്ക​ഞ്ചേ​രി: വാ​ൽ​ക്കു​ള​ന്പ് പ​നം​കു​റ്റി-​പ​ന്ത​ലാം​പാ​ടം മ​ല​യോ​ര​പാ​ത​യി​ൽ വ​ൻ​ഗ​ർ​ത്തം. പ​നം​ങ്കു​റ്റി ഭാ​ഗ​ത്ത് ക​ൾ​വ​ർ​ട്ട് ത​ക​ർ​ന്ന് കി​ണ​ർ​പോ​ലെ​യാ​ണ് കു​ഴി രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള​ത്. റോ​ഡി​ന്‍റെ പ​കു​തി​യോ​ളം​വ​രെ കു​ഴി വ​ലു​താ​യെ​ങ്കി​ലും അ​ധി​കൃ​ത​രാ​രും തി​രി​ഞ്ഞു​നോ​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. നാ​ട്ടു​കാ​ർ മു​ന്ന​റി​യി​പ്പ് ന​ല്കി​യാ​ണ് വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​ത്. രാ​ത്രി​യി​ൽ കു​ഴി​ക്കു​സ​മീ​പം ലൈ​റ്റി​ട്ട് സ​മീ​പ​വാ​സി​ക​ളും ജാ​ഗ്ര​ത​യി​ലാ​ണ്. മം​ഗ​ലം​ഡാം, വാ​ൽ​ക്കു​ള​ന്പ്, പാ​ല​ക്കു​ഴി, ക​ണി​ച്ചി​പ​രു​ത തു​ട​ങ്ങി​യ മ​ല​യോ​ര​മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് വ​ട​ക്ക​ഞ്ചേ​രി​യി​ൽ വ​രാ​തെ തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കാ​നു​ള്ള എ​ളു​പ്പ​പാ​ത​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ത​ക​ർ​ന്നു​കി​ട​ക്കു​ന്ന​ത്. നി​ല​വി​ൽ ടാ​ർ കാ​ണാ​ത്ത​വി​ധം പ​ല​യി​ട​ത്തും റോ​ഡ് ത​ക​ർ​ന്നു​കി​ട​ക്കു​ക​യാ​ണ്.