വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ച്ചാ​ഭീ​ഷ​ണി​യി​ൽ
Tuesday, September 22, 2020 11:26 PM IST
വ​ണ്ടി​ത്താ​വ​ളം: ആ​ശ്ര​യ​മി​ല്ലാ​തെ ത​നി​ച്ചു ക​ഴി​യു​ന്ന വൃ​ദ്ധ​ന്‍റെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ച്ചാ​ഭീ​ഷ​ണി​യി​ൽ. നി​ല​ന്പ തി​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണു​ള്ള​ത്. പു​റ​യോ​രം പ​രേ​ത​നാ യ ​വേ​ലു​വി​ന്‍റെ മ​ക​ൻ രാ​മ​ൻ​കു​ട്ടി (62)യാ​ണ് ഈ ​ഹ​ത​ഭാ​ഗ്യ​ൻ. 25 വ​ർ​ഷം മു​ന്പാ​ണ് സ​ർ​ക്കാ​ർ ഭ​വ​ന​പ​ദ്ധ​തി പ്ര​കാ​രം ഇ​യാ​ൾ​ക്ക് വീ​ട് ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് നാ​ളി​തു​വ​രെ സം​ര​ക്ഷ​ണ ജോ​ലി​ക​ളൊ​ന്നും ചെ​യ്തി​ട്ടി​ല്ല. വാ​ർ​ധ​ക്യ​രോ​ഗ​ങ്ങ​ൾ പു​റ​മെ വാ​ത​രോ​ഗ​വും പി​ടി​പ്പെ​ട്ട​തോ​ടെ ദു​രി​ത​ജീ​വി​ത​മാ​ണ് ഇ​യാ​ൾ ന​യി​ക്കു​ന്ന​ത്.
സ​മീ​പ​വാ​സി​ക​ൾ ന​ല്കു​ന്ന ഭ​ക്ഷ​ണ​ത്തി​ലാ​ണ് ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​ത്. മേ​ൽ​ക്കൂ​ര ന​ശി​ച്ച​തി​നാ​ൽ മ​ഴ പെ​യ്താ​ൽ വീ​ടി​ന​ക​ത്ത് വെ​ള്ളം നി​റ​യും. നി​ല​വി​ൽ അ​ന്തി​യു​റ​ങ്ങാ​ൻ​പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യി​ലാ​ണ് അ​വി​വാ​ഹി​ത​നാ​യ രാ​മ​ൻ​കു​ട്ടി. ത​ക​ർ​ച്ചാ​ഭീ​ഷ​ണി​യു​ള്ള വീ​ടി​ന്‍റെ മേ​ൽ​ക്കു​ര നി​ർ​മി​ച്ചു ന​ല്ക​ണ​മെ​ന്നാ​ണ് ഈ ​വൃ​ദ്ധ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. വീ​ടി​നു​ചു​റ്റും പാ​ഴ്ചെ​ടി​ക​ൾ വ​ള​ർ​ന്നു​പ​ന്ത​ലി​ച്ചു നി​ല്ക്കു​ന്ന​തി​നാ​ൽ ഇ​ഴ​ജ​ന്തു​ക്ക​ളും ഏ​റെ​യാ​ണ്. വീ​ടി​നു സു​ര​ക്ഷി​ത​മാ​യ വാ​തി​ലു​ക​ൾ പോ​ലു​മി​ല്ല.