വ​ഴി​മു​ട്ടി​യ ജീ​വി​ത​വു​മാ​യി മ​ണ്‍​പാ​ത്ര​തൊ​ഴി​ലാ​ളി​ക​ൾ
Tuesday, September 22, 2020 11:26 PM IST
ഒ​റ്റ​പ്പാ​ലം: വ​ഴി​മു​ട്ടി​യ ജീ​വി​ത​വു​മാ​യി മ​ണ്‍​പാ​ത്ര തൊ​ഴി​ലാ​ളി​ക​ൾ. എ​ല്ലാം ശ​രി​യാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യും ഇ​വ​ർ​ക്കി​ല്ല. കോ​വി​ഡ് കാ​ലം മ​ണ്‍​പാ​ത്ര നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വ​ൻ​ദു​രി​ത​മാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്.
പ​ര​ന്പ​രാ​ഗ​ത​മാ​യി മ​ണ്‍​പാ​ത്ര​നി​ർ​മാ​ണം കു​ല തൊ​ഴി​ലാ​യി സ്വീ​ക​രി​ച്ചു വ​ന്നി​രു​ന്ന ഈ ​മേ​ഖ​ല​യി​ൽ ജീ​വി​തം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ പ്ര​യാ​സം നേ​രി​ടു​ക​യാ​ണ്. ല​ക്കി​ടി, പേ​രൂ​ർ, ക​ണ്ണി​യം​പു​റം, ഷൊ​ർ​ണൂ​ർ മേ​ഖ​ല​ക​ളി​ലെ​ല്ലാം ക​ളി​മ​ണ്‍​പാ​ത്ര നി​ർ​മാ​ണം കു​ല​തൊ​ഴി​ലാ​ളി സ്വീ​ക​രി​ച്ച വ​ന്ന നി​ര​വ​ധി കു​ടും​ബ​ങ്ങ​ളു​ണ്ട്.
ഇ​വ​രെ​ല്ലാം ജീ​വി​ത​ത്തി​ന്‍റെ ര​ണ്ട​റ്റം കൂ​ട്ടി​മു​ട്ടി​ക്കാ​ൻ പെ​ടാ​പ്പാ​ട് പെ​ടു​ക​യാ​ണ്. ഇ​വ​ർ​ക്ക് അ​റി​യാ​വു​ന്ന ഏ​ക തൊ​ഴി​ലും ക​ളി​മ​ണ്‍​പാ​ത്ര നി​ർ​മാ​ണ​മാ​ണ്. ക​ളി​മ​ണ്ണ് കി​ട്ടാ​നി​ല്ലാ​ത്ത സാ​ഹ​ച​ര്യ​വും നി​യ​മ​ത്തി​ന്‍റെ വ​ലി​ഞ്ഞു മു​റു​ക്ക​ലും ഈ ​മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ക​യാ​ണ്.
സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്ന റേ​ഷ​നാ​ണ് ഇ​പ്പോ​ൾ ഇ​വ​രി​ൽ പ​ല​രു​ടെ​യും ആ​ശ്ര​യം. ക​ല്ലി​ലും പ​ക്ക​മി​ല്ലി​ലും അ​ര​ച്ചെ​ടു​ക്കു​ന്ന മ​ണ്ണ് മ​യം​വ​രു​ത്തി​യാ​ണ് മ​ണ്‍​പാ​ത്ര​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​ത്. പ​ര​ന്പ​രാ​ഗ​ത മ​ണ്‍​പാ​ത്ര തൊ​ഴി​ലാ​ളി​ക​ളു​ടെ ദു​രി​തം മ​ന​സി​ലാ​ക്കി​യ സ​ർ​ക്കാ​ർ ക​ളി​മ​ണ്ണി​ന്‍റെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും തൊ​ഴി​ലാ​ളി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നും കോ​വി​ഡ് കാ​ല ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. എ​ങ്കി​ലും ഇ​ത് പ​ര്യാ​പ്ത​മാ​യി​രു​ന്നി​ല്ല.
കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ലും ക​ളി​മ​ണ്ണ് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള അ​നു​മ​തി ന​ല്കി​യെ​ങ്കി​ലും ഇ​തൊ​ന്നും പ്രാ​യോ​ഗി​ക​മാ​യി​ല്ലെ​ന്നാ​ണ് മേ​ഖ​ല​യി​ലു​ള്ള​വ​ർ പ​റ​യു​ന്ന​ത്. തൃ​ശൂ​ർ ജി​ല്ല​യി​ൽ നി​ന്നാ​ണ് മ​ണ്‍​പാ​ത്ര​നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ മ​ണ്ണ് എ​ത്തി​ക്കു​ന്ന​ത്. ഭാ​ര​ത​പ്പു​ഴ​യു​ടെ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ളി​മ​ണ്ണ് ധാ​രാ​ള​മു​ണ്ടെ​ങ്കി​ലും ഖ​ന​നം ന​ട​ത്താ​ൻ ജി​യോ​ള​ജി​ക്ക​ൽ വ​കു​പ്പി​ന്‍റെ അ​നു​മ​തി​യി​ല്ലാ​ത്ത​ത് വ​ലി​യ പ്ര​ശ്ന​മാ​ണ്. അ​ധ്വാ​നം ഏ​റെ ആ​വ​ശ്യ​മാ​യ തൊ​ഴി​ൽ മേ​ഖ​ല​യാ​ണി​ത്. ആ​വ​ശ്യ​ക്കാ​ർ ഇ​ല്ലാ​ത്ത​തും സ​ർ​ക്കാ​റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ല​ഭി​ക്കാ​ത്ത​തും ഈ ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​ന്നി​രു​ന്ന പ​ര​ന്പ​രാ​ഗ​ത തൊ​ഴി​ലാ​ളി​ക​ളെ​യും പു​തു​ത​ല​മു​റ​യേ​യും മ​റ്റു തൊ​ഴി​ൽ മേ​ഖ​ല​ക​ൾ​തേ​ടി പോ​കാ​ൻ പ്രേ​രി​പ്പി​ച്ചി​ട്ടു​ണ്ട്.
തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി​യും നി​ർ​മാ​ണ​ച്ചെ​ല​വും ക​ഴി​ഞ്ഞാ​ൽ കാ​ര്യ​മാ​യ ഒ​ന്നും നീ​ക്കി​വ​യ്ക്കാ​ൻ ഇ​ല്ലാ​ത്ത സ്ഥി​തി​യാ​ണ് ഈ ​മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്കു​ള്ള​ത്. മ​ണ്‍​പാ​ത്ര​നി​ർ​മാ​ണ​ത്തി​ന് ഒ​രു ലോ​ഡ് ക​ളി​മ​ണ്ണി​ന് ഇ​രു​പ​ത്തി അ​യ്യാ​യി​രം രൂ​പ​യാ​ണ് വി​ല. പാ​ത്ര​ങ്ങ​ൾ ചൂ​ള​വ​യ്ക്കു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വി​റ​ക്. വൈ​ക്കോ​ൽ എ​ന്നി​വ​യ്ക്ക് 15,000 രൂ​പ​യോ​ളം ചെ​ല​വു​വ​രും.
ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ക​ളി​മ​ണ്‍ പാ​ത്ര​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​ക്കാ​ർ ധാ​രാ​ള​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ള്ള​തി​ന്നാ​ൽ മ​ണ്‍​പാ​ത്ര​ങ്ങ​ൾ വീ​ടു​ക​ളി​ൽ വി​ല്ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. വി​വി​ധ​ത​ര​ത്തി​ലു​ള്ള കൗ​തു​ക വ​സ്തു​ക്ക​ളും ക​ളി​മ​ണ്ണു​കൊ​ണ്ട് നി​ർ​മി​ക്കു​ന്നു​ണ്ട്.
മു​ന്പ് തീ​വ​ണ്ടി​ക​ളി​ലും മ​റ്റും ക​ളി​മ​ണ്‍ പാ​ത്ര​ങ്ങ​ളി​ലും ക​പ്പു​ക​ളി​ൽ മ​റ്റും ചാ​യ, മ​റ്റു പാ​നീ​യ​ങ്ങ​ൾ എ​ന്നി​വ വി​ല്ക്കാ​ൻ റെ​യി​ൽ​വേ തീ​രു​മാ​നി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഇ​ത് ന​ട​പ്പാ​ക്കു​ക​യു​ണ്ടാ​യി​ല്ല. ഈ ​മേ​ഖ​ല​യി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​ർ​ക്ക് റെ​യി​ൽ​വേ​യു​ടെ പ്ര​ഖ്യാ​പ​നം വ​ള​രെ​യേ​റെ പ്ര​തീ​ക്ഷ ന​ല്കി​യി​രു​ന്നു. നാ​മ​മാ​ത്ര​മാ​യി ഇ​തി​ന്‍റെ ഉ​പ​യോ​ഗം തീ​വ​ണ്ടി​ക​ളി​ൽ തു​ട​ങ്ങി​യെ​ങ്കി​ലും സാ​ർ​വ​ത്രി​ക​മാ​യി​ല്ല. ഇ​തി​നാ​യി തു​ട​ർ​ന​ട​പ​ടി​ക​ളും ഉ​ണ്ടാ​യി​ല്ല.
പ​രി​സ്ഥി​തി സൗ​ഹാ​ർ​ദ്ദ​മാ​യ ക​ളി​മ​ണ്‍​പാ​ത്ര നി​ർ​മാ​ണ​വും ഉ​പ​യോ​ഗ​വും നാ​ടു​നീ​ങ്ങു​ന്ന കാ​ഴ്ച​യാ​ണ് ദൃ​ശ്യ​മാ​കു​ന്ന​ത്.