വീ​ടു​കു​ത്തി തു​റ​ന്ന് പ​ണം, സ്വ​ർ​ണ​വും ക​വ​ർ​ന്ന കേ​സ്: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Tuesday, September 22, 2020 11:26 PM IST
കോ​യ​ന്പ​ത്തൂ​ർ: വീ​ടു​കു​ത്തി തു​റ​ന്ന് മു​പ്പ​തു​ല​ക്ഷം രൂ​പ​യും പ​ത്തു​പ​വ​ൻ സ്വ​ർ​ണ​വും ക​വ​ർ​ന്ന ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ഗ​ണേ​ഷ് കു​മാ​ർ, പ്ര​സാ​ദ് രാ​ജ് എ​ന്നി​വ​രെ​യാ​ണ് ശ​ര​വ​ണാം​പ്പ​ട്ടി ദു​രൈ​സ്വാ​മി (70) യു​ടെ പ​രാ​തി​യി​ൽ അ​റ​സ്റ്റു​ചെ​യ്ത​ത്.
ക​ഴി​ഞ്ഞ​ദി​വ​സം വീ​ടു​പൂ​ട്ടി ബ​ന്ധു​വി​ന്‍റെ വി​വാ​ഹ​ത്തി​നു പോ​യി തി​രി​ച്ചു​വ​ന്ന​പ്പോ​ൾ വീ​ടി​ന്‍റെ വാ​തി​ലു​ക​ൾ തു​റ​ന്നു കി​ട​ക്കു​ന്ന​തു​ക​ണ്ട് അ​ക​ത്തു​ക​യ​റി നോ​ക്കി​യ​പ്പോ​ഴാ​ണ് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന നി​ലം വി​റ്റു​കി​ട്ടി​യ 30 ല​ക്ഷം രൂ​പ​യും പ​ത്തു​പ​വ​ൻ സ്വ​ർ​ണ​വും ക​ള​വു​പോ​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്നാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യ​ത്. പോ​ലീ​സ് സ​മീ​പ​ത്തെ നി​രീ​ക്ഷ​ണ കാ​മ​റ പ​രി​ശോ​ധി​ച്ച് ഗ​ണേ​ഷി​നെ​യും പ്ര​സാ​ദി​നെ​യും അ​റ​സ്റ്റു​ചെ​യ്തു. ഇ​വ​രി​ൽ നി​ന്നും 16 ല​ക്ഷം രൂ​പ​യും അ​ഞ്ച​ര​പ​വ​ൻ സ്വ​ർ​ണ​വും ക​ണ്ടെ​ടു​ത്തു.

വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ
ശ്ര​മം: യു​വാ​ക്ക​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി

കോ​യ​ന്പ​ത്തൂ​ർ: വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ ശ്ര​മി​ച്ച യു​വാ​ക്ക​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ല്പി​ച്ചു. പോ​ത്ത​ന്നൂ​ർ അ​ബ്ദു​ൾ യാ​ക്കൂ​ബ്, റ​സൂ​ൽ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പെ​രി​യ​നാ​യ്ക്ക​ൻ​പാ​ള​യം ര​ത്ന​യു​ടെ മാ​ല​യാ​ണ് മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച​ത്. സ​മീ​പ​ത്തെ ക​ട​യി​ൽ​നി​ന്നും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി വീ​ട്ടി​ലേ​ക്കു​പോ​യി​രു​ന്ന ര​ത്ന​യു​ടെ ക​ഴു​ത്തി​ല​ണി​ഞ്ഞി​രു​ന്ന സ്വ​ർ​ണ​ചെ​യി​ൻ ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്നെ​ത്തി​യ ര​ണ്ടു​പേ​രും ചേ​ർ​ന്ന് പൊ​ട്ടി​ച്ചെ​ടു​ത്ത് ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ക്ക​വേ ര​ത്ന ഇ​രു​വ​രെ​യും ബൈ​ക്കി​ൽ​നി​ന്നും ത​ള്ളി​യി​ട്ട് ഒ​ച്ച​വ​ച്ച​തി​നെ തു​ട​ന്ന് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ഇ​രു​വ​രെ​യും മ​ര​ത്തി​ൽ കെ​ട്ടി​യി​ട്ട് കൈ​കാ​ര്യം ചെ​യ്ത് പെ​രി​യ​നാ​യ്ക്ക​ൻ പാ​ള​യം പോ​ലീ​സി​നു കൈ​മാ​റി.

വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​രം ക​ട​പു​ഴ​കി
വീ​ണ് മൂ​ന്നു​പേ​ർ​ക്കു പ​രി​ക്കേ​റ്റു

കോ​യ​ന്പ​ത്തൂ​ർ: നീ​ല​ഗി​രി വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​രം ക​ട​പു​ഴ​കി വീ​ണ് മൂ​ന്നു​പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഉൗ​ട്ടി​ഫിം​ഗ​ർ പോ​സ്റ്റ് വി.​സി.​കോ​ള​നി മ​തി​യ​ഴ​ക​ൻ (45), ഭാ​ഗ്യ​ല​ക്ഷ്മി (38), സ​ഞ്ജ​യ് (17) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും വീ​ടി​നു​സ​മീ​പം നി​ന്നി​രു​ന്ന മ​രം വീ​ടിനു മു​ക​ളി​ലേ​ക്ക് ക​ട​പു​ഴ​കി വീ​ഴു​ക​യാ​യി​രു​ന്നു. ഇ​തി​ൽ വീ​ടി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന മൂ​ന്നു​പേ​ർ​ക്കും മാ​ര​ക​മാ​യി പ​രി​ക്കേ​റ്റു. ഇ​വ​രെ ഉൗ​ട്ടി ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ക​ര​മാ​യ മ​ര​ങ്ങ​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്ക് പ​ല​ത​വ​ണ നി​വേ​ദ​നം ന​ല്കി​യെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും എ​ടു​ക്കാ​ത്ത​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്ന് നാ​ട്ടു​കാ​ർ കു​റ്റ​പ്പെ​ടു​ത്തി.