വ​ണ്ടാ​ഴി ശു​ചി​ത്വ പ​ഞ്ചാ​യ​ത്ത് പ്ര​ഖ്യാ​പ​നം: കോ​ണ്‍​ഗ്ര​സ് മെം​ബ​ർ​മാ​ർ വി​ട്ടു​നി​ന്നു
Tuesday, September 22, 2020 12:25 AM IST
വ​ട​ക്ക​ഞ്ചേ​രി: മാ​ലി​ന്യ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​തെ ധൃ​തി​പി​ടി​ച്ച് വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തി​നെ ശു​ചി​ത്വ പ​ഞ്ചാ​യ​ത്താ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് മെം​ബ​ർ​മാ​ർ പ്ര​ഖ്യാ​പ​ന ച​ട​ങ്ങി​ൽ നി​ന്നും വി​ട്ടു​നി​ന്നു.
ആ​ർ.​സു​രേ​ഷ്, ബെ​ന്നി ജോ​സ​ഫ്, പി.​മു​രു​കേ​ശ​ൻ, അ​നി​ത പ്ര​ദീ​പ്, ര​മ്യ പ്ര​മോ​ദ് എ​ന്നി​വ​രാ​ണ് വി​ട്ടു​നി​ന്ന​ത്. ഹ​രി​ത​ക​ർ​മ്മ​സേ​ന​യു​ടെ പ്ര​വ​ർ​ത്ത​നം എ​ല്ലാ വാ​ർ​ഡി​ലും കാ​ര്യ​ക്ഷ​മ​മ​ല്ല. പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​ധാ​ന ടൗ​ണു​ക​ളാ​യ മു​ട​പ്പ​ല്ലൂ​ർ, മം​ഗ​ലം​ഡാം ടൗ​ണു​ക​ളി​ൽ ശു​ചി​ത്വ​ത്തി​ന്‍റെ പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ൾ പോ​ലും ഏ​ർ​പ്പാ​ടാ​ക്കി​യി​ട്ടി​ല്ലെ​ന്ന് മെം​ബ​ർ​മാ​ർ ആ​രോ​പി​ച്ചു.
മ​ഴ പെ​യ്താ​ൽ മ​ലി​ന​ജ​ലം പൊ​ങ്ങി മു​ട​പ്പ​ല്ലു​ർ ടൗ​ണ്‍ മു​ങ്ങും. മം​ഗ​ലം-​ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന പാ​ത​യി​ൽ വ​രു​ന്ന മു​ട​പ്പ​ല്ലൂ​ർ ടൗ​ണി​ലെ വെ​ള്ള​ക്കെ​ട്ട് ഇ​ല്ലാ​താ​ക്കാ​ൻ ഇ​നി​യും ക​ഴി​ഞ്ഞി​ട്ടി​ല്ല. പ​ല​യി​ട​ത്തും മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടി വ​ഴി ന​ട​ക്കാ​നാ​കാ​ത്ത സ്ഥി​തി​യാ​ണ്.
എ​ത് മാ​ന​ദ​ണ്ഡ​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്തി​നെ ശു​ചി​ത്വ പ​ഞ്ചാ​യ​ത്താ​യി പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് ഭ​ര​ണ നേ​തൃ​ത്വം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നാ​ണ് മെം​ബ​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ മു​ന്നി​ൽ ക​ണ്ടു​ള്ള ഇ​ത്ത​രം ത​ട്ടി​കൂ​ട്ട് പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ജ​നം തി​രി​ച്ച​റി​യു​മെ​ന്നും മെ​ന്പ​ർമാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
ശു​ചി​ത്വ പ്ര​ഖ്യാ​പ​നം സം​ബ​ന്ധി​ച്ച് ത​ലേ​ന്ന് വൈ​കീ​ട്ട് മാ​ത്ര​മാ​ണ് പ്ര​തി​പ​ക്ഷ മെ​ന്പ​ർ​മാ​രെ വി​വ​ര​മ​റി​യി​ച്ച​തെ​ന്നും പ​റ​യു​ന്നു. മു​ട​പ്പ​ല്ലൂ​ർ, മം​ഗ​ലം​ഡാം ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ളി​ല്ല.​മ​ഴ വ​ന്നാ​ൽ ക​യ​റി നി​ൽ​ക്ക​ണ​മെ​ങ്കി​ൽ ക​ട​ക്കാ​ർ ക​നി​യേ​ണ്ട സ്ഥി​തി​യാ​ണ്.