പ​തി​മൂ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ സിപിഎം ​നേ​താ​വ് ഒ​ളി​വി​ൽ
Tuesday, September 22, 2020 12:23 AM IST
പാലക്കാട്: പ​തി​മൂ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ സി ​പി എം ​നേ​താ​വ് ഒ​ളി​വി​ൽ. പ്ര​തി​യെ പോ​ലീ​സ് സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പ​ണം ശക്തം.
അ​ക​ത്തേ​ത​റ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യെ​യാ​ണ് പീ​ഡി​പ്പി​ച്ച​ത്. ഈ ​കേ​സി​ൽ നേ​ര​ത്തെ മൂ​ന്ന് പേ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. അ​തേ സ​മ​യം സി ​പി എം ​നേ​താ​വി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നാ​ണ് പോലീ​സ് ഭാ​ഷ്യം.
അ​ക​ത്തേ​ത​റ സ്വ​ദേ​ശി​യാ​യ സി ​പി എം ​നേ​താ​വ് ര​തീ​ഷാ​ണ് ഒ​ളി​വി​ൽ ക​ഴി​യു​ന്ന​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്.
അ​ക​ത്തേ​ത​റ കു​ന്നു​കാ​ട് സ്വ​ദേ​ശി ര​തീ​ഷ്, ക​ണ്ണു​ർ പാ​നൂ​ർ സ്വ​ദേ​ശി​യും ധോ​ണി ഫാ​മി​ലെ ജീ​വ​ന​ക്കാ​ര​നു​മാ​യ രാ​ജീ​വ​ൻ എ​ന്നി​വ​രെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്ത​ത്. ത​മി​ഴ്നാ​ട് വെ​ല്ലൂ​ർ സ്വ​ദേ​ശി ആ​ന്‍റ​ണി എ​ന്ന അ​ന്തോ​ണി​യെ പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.
അ​തേ സ​മ​യം സി ​പി എം ​നേ​താ​വി​ന്‍റെ അ​റ​സ്റ്റി​ന്‍റെ കാ​ര്യ​ത്തി​ൽ പോലീ​സ് മൗ​നം പാ​ലി​ക്കു​ക​യാ​ണ്. സി ​പി എം ​നേ​താ​വി​നെ എ​ത്ര​യും വേ​ഗം തു​റു​ങ്കി​ൽ അ​ട​യ്ക്ക​ണ​മെ​ന്ന് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ല​തി​കാ സു​ഭാ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു.

മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു

പാ​ല​ക്കാ​ട്: മ​ല​ന്പു​ഴ​യി​ൽ പ​തി​മൂ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ച്ച വി​ഷ​യ​ത്തി​ൽ ജി​ല്ലാ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു. വാ​ള​യാ​റി​ൽ പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളെ പീ​ഡി​പ്പി​ച്ച പാ​ർ​ട്ടി​പ്ര​വ​ർ​ത്ത​ക​രെ സം​ര​ക്ഷി​ച്ച​പോ​ലെ മ​ല​ന്പു​ഴ​യി​ലും ആ​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്ന് അ​വ​ർ ആ​രോ​പി​ച്ചു.
പ​തി​മൂ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഡി​വൈ​എ​ഫ് ഐ ​നേ​താ​വും മ​ല​ന്പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ അ​ക​ത്തേ​ത്ത​റ​യി​ലെ പാ​ർ​ട്ടി​യു​ടെ കീ​ഴി​ലു​ള്ള പ​ഞ്ചാ​യ​ത്ത് പ​ച്ച​ക്ക​റി വി​പ​ണ​ന​സം​ഘം സെ​ക്ര​ട്ട​റി​യു​മാ​യ ര​തീ​ഷി​നെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. വി​ഷ​യ​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി നേ​രി​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ര​ന് അ​ർ​ഹ​മാ​യ ശി​ക്ഷ ന​ല്ക​ണ​മെ​ന്നും പീ​ഡ​നം ഏ​ല്ക്കേ​ണ്ടി​വ​ന്ന പെ​ണ്‍​കു​ട്ടി​ക്ക് നീ​തി ല​ഭി​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
നീ​തി നി​ഷേ​ധി​ക്കു​ന്ന അ​വ​സ്ഥ അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യാ​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​യു​മാ​യി ജി​ല്ലാ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് രം​ഗ​ത്തു​ണ്ടാ​കു​മെ​ന്നും മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.