കൊ​ടു​വാ​യൂർ മാ​ർ​ക്ക​റ്റി​ൽ 45 പേ​ർ​ക്ക് കോ​വി​ഡ്
Tuesday, September 22, 2020 12:23 AM IST
കൊ​ടു​വാ​യൂ​ർ: കൊ​ടു​വാ​യൂ​ർ സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഇ​ന്ന​ലെ ന​ട​ത്തി​യ ആ​ൻ​റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ ര​ണ്ടു സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ 45 പേ​ർ​ക്ക് പോ​സി​റ്റീ​വ്. 248 പേ​രാ​ണ് പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്ത​ത്. കൊ​ടു​വാ​യൂ​ർ മാ​ർ​ക്ക​റ്റ് കേ​ന്ദ്രീ​ക​രി​ച്ചാ യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.വ്യാ​പാ​രി​ക​ൾ​ക്കു പു​റ​മേ നാ​ട്ടു​കാ​രെ​യും പ​രി​ശോ​ധി​ച്ചു. ചി​റ്റൂ​ർ താ​ലൂ​ക്കി​ലെ പ്ര​ധാ​ന വാ​ണി​ജ്യ​കേ​ന്ദ്ര​മാ​ണ് കൊ​ടു​വാ​യൂ​ർ എ​ന്ന​തി​നാ​ൽ സ്ഥി​തി​ഗ​തി​ക​ൾ കൂ​ടു​ത​ൽ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ക​യാ​ണ്. എ​ന്നാ​ൽ മാ​ർ​ക്ക​റ്റി​ൽ ആ​രോ​ഗ്യ​വ​കു​പ്പു ജീ​വ​ന​ക്കാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ത്തി​ല്ലെ​ന്നും പ​റ​യു​ന്നു.
ത​മി​ഴ്നാ​ട്ടി​ലെ പൊ​ള്ളാ​ച്ചി​യി​ൽ​നി​ന്നും പ​ല​ച​ര​ക്ക്, പ​ച്ച​ക്ക​റി ഉ​ൾ​പ്പെ​ടെ ക​യ​റ്റി​യ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് കൊ​ടു​വാ​യൂ​ർ മാ​ർ​ക്ക​റ്റി​ൽ എ​ത്തു​ന്ന​ത്. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​രോ​ട് ജ​ന​സ​ന്പ​ർ​ക്ക​മു​ണ്ടാ​കാ​ത്ത​വി​ധം പെ​രു​മാ​റ​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശം ന​ല്കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​തു പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്നും ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.
മു​ന്പ് വ​യ​നാ​ട്ടി​ൽ​നി​ന്നും ചേ​ന​യു​മാ​യി പ​ച്ച​ക്ക​റി മൊ​ത്ത​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലേ​ക്ക് വ​ന്ന ലോ​റി​ഡ്രൈ​വ​ർ​ക്ക് രോ​ഗം സ്ഥി​രി​ക​രി​ച്ചി​രു​ന്നു. രോ​ഗ​വി​വ​രം അ​റി​യാ​തെ ഈ ​ഡ്രൈ​വ​ർ ടൗ​ണി​ൽ നി​ര​വ​ധി​പേ​രു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്നു.
കൊ​ടു​വാ​യൂ​ർ ടൗ​ണി​ൽ​നി​ന്നും പ​തി​ന​ഞ്ചു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നാ​യി നൂ​റു​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് കൊ​ടു​വാ​യൂ​ർ മാ​ർ​ക്ക​റ്റി​ലെ​ത്തു​ന്ന​ത്.
ഇ​ന്നു​മു​ത​ൽ തു​ട​ർ​പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.