ചാ​രാ​യ​വാ​റ്റ്, വി​ല്പ​ന: യു​വാ​വ് പി​ടി​യി​ൽ
Tuesday, September 22, 2020 12:21 AM IST
ശ്രീ​കൃ​ഷ്ണ​പു​രം: ചെ​ർ​പ്പു​ള​ശേ​രി തൂ​ത, തെ​ക്കും​മു​റി ഭാ​ഗ​ങ്ങ​ളി​ൽ മൊ​ബൈ​ൽ കേ​ന്ദ്രീ​ക​രി​ച്ച് ചാ​രാ​യ​വി​ല്പ​ന ന​ട​ത്തി​യ യു​വാ​വ് പി​ടി​യി​ൽ. തെ​ക്കും​മു​റി ആ​ന്തൂ​ർ​വീ​ട്ടി​ൽ രാ​ജ​ഗോ​പാ​ല​നാ​ണ് (39) പി​ടി​യി​ലാ​യ​ത്. പാ​ല​ക്കാ​ട് എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ​യ്ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചെ​ർ​പ്പു​ള​ശേ​രി റേ​ഞ്ചു​മാ​യി ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രാ​ജ​ഗോ​പാ​ൽ പി​ടി​യി​ലാ​യ​ത്.
തി​ങ്ക​ളാ​ഴ്ച്ച പു​ല​ർ​ച്ചെ അ​ഞ്ചി​ന് ബൈ​ക്കി​ൽ വി​ല്പ​ന​യ്ക്കാ​യി ചാ​രാ​യം ക​ട​ത്തി​കൊ​ണ്ടു വ​രു​ന്പോ​ഴാ​ണ് എ​ക്സൈ​സ് സം​ഘം വ​ല​യി​ലാ​ക്കി​യ​ത്. ഇ​യാ​ളി​ൽ​നി​ന്നും എ​ക്സൈ​സ് 25 ലി​റ്റ​ർ ചാ​രാ​യം പി​ടി​ച്ചെ​ടു​ത്തു.
ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്നു വീ​ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ബാ​ക്കി ചാ​രാ​യം, 250 ലി​റ്റ​ർ വാ​ഷ്, ശ​ർ​ക്ക​ര, ന​വ​സാ​രം, സ​ൾ​ഫേ​റ്റ്, സ്റ്റോ​വ് ക​ണ്ടെ​ടു​ത്ത​ത്. പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ൽ അ​ടു​ത്ത കാ​ല​ത്തു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ ചാ​രാ​യ​കേ​സാ​ണി​ത്.