നോ​ക്കു​കു​ത്തിയായി ആ​ന​മൂ​ളിയിലെ പ​ഴ​യ വാ​ണി​ജ്യ​നി​കു​തി ചെ​ക്ക്പോ​സ്റ്റ്
Tuesday, September 22, 2020 12:21 AM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട്-​അ​ട്ട​പ്പാ​ടി അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ലെ ആ​ന​മൂ​ളി വ​നം​വ​കു​പ്പ് ചെ​ക്കു​പോ​സ്റ്റി​നു സ​മീ​പം പ്ര​വ​ർ​ത്തി​ച്ച പ​ഴ​യ വാ​ണി​ജ്യ​നി​കു​തി​യു​ടെ ചെ​ക്ക് പോ​സ്റ്റ് നോ​ക്കു​കു​ത്തി​യാ​യി. ജി​എ​സ് ടി ​സം​വി​ധാ​നം വ​ന്ന​തോ​ടെ​യാ​ണ് നി​ർ​ത്ത​ലാ​ക്കി​യ തെ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലെ ആ​ന​മൂ​ളി​യി​ലെ വാ​ണി​ജ്യ​നി​കു​തി ചെ​ക്ക് പോ​സ്റ്റ് ന​ശി​ക്കു​ന്ന​ത്.
ചെ​ക്കു​പോ​സ്റ്റും അ​നു​ബ​ന്ധ ക​ണ്ടെ​യ്ന​ർ ഓ​ഫീ​സു​മാ​ണ് തു​രു​ന്പെ​ടു​ത്ത് ന​ശി​ക്കു​ന്ന​ത്. ആ​ന​ക്ക​ട്ടി​വ​ഴി മ​ണ്ണാ​ർ​ക്കാ​ട് ഭാ​ഗ​ത്തേ​യ്ക്കും മ​ണ്ണാ​ർ​ക്കാ​ടു​നി​ന്നും അ​ട്ട​പ്പ​ടി ഭാ​ഗ​ത്തേ​യ്ക്കും നി​കു​തി​വെ​ട്ടി​ച്ച് സാ​ധ​ന​ങ്ങ​ൾ ക​ട​ത്തു​ന്ന​ത് ത​ട​യു​ന്ന​തി​നും വേ​ണ്ടി സ്ഥാ​പി​ച്ച ചെ​ക്കു​പോ​സ്റ്റാ​ണ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​കു​ന്ന​ത്.
വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് നി​ർ​മി​ച്ച ചെ​ക്ക്പോ​സ്റ്റ് ഇ​രു​ന്പു​കൊ​ണ്ടു​ള്ള ക​ണ്ടെ​യ്ന​ർ ഷെ​ഡാ​ണ്. നി​ല​വി​ൽ ഇ​തു കാ​ടു​ക​യ​റി തു​രു​ന്പെ​ടു​ത്തു ന​ശി​ച്ച ഈ ​ഓ​ഫീ​സ് ഉ​പ​യോ​ഗ​യോ​ഗ്യ​മാ​ക്കി ആ​ന​മൂ​ളി​യി​ൽ പോ​ലീ​സ് ഒൗ​ട്ട്പോ​സ്റ്റ് സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.
നി​ല​വി​ൽ വ​നം​വ​കു​പ്പ് ചെ​ക്ക് പോ​സ്റ്റു​ണ്ടെ​ങ്കി​ലും രാ​ത്രി​കാ​ല​ങ്ങ​ളി​ലും ഞാ​യ​റാ​ഴ്ച​ക​ളി​ലും യാ​ത്ര​ക്കാ​രു​മാ​യി ഇ​വി​ടെ ത​ർ​ക്കം പ​തി​വാ​ണ്. ആ​ന​മൂ​ളി​യി​ൽ വ​നം​വ​കു​പ്പ് പ​രി​ശോ​ധ​ന​ക​ളി​ൽ അ​ട്ട​പ്പാ​ടി​യി​ലേ​ക്കു​ള്ള മ​ദ്യ​ക്ക​ട​ത്തും പി​ടി​കൂ​ടാ​റു​ണ്ട്.
സൈ​ല​ൻ​റ് വാ​ലി ദേ​ശീ​യോ​ദ്യാ​ന​ത്തി​ലേ​ക്കു സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്ന​തോ​ടെ മേ​ഖ​ല​യി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന അ​ത്യാ​വ​ശ്യ​മാ​ണ്. എ​ത്ര​യും​വേ​ഗം ചെ​ക്ക്പോ​സ്റ്റ് പോ​ലീ​സി​ന് കൈ​മാ​റി ഒൗ​ട്ട്പോ​സ്റ്റ് സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​ർ​ന്ന​ത്. മ​ദ്യം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ വ്യാ​പ​ക​മാ​യ തോ​തി​ലാ​ണ് ചു​രം​വ​ഴി നി​രോ​ധ​ന മേ​ഖ​ല​യാ​യ അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് ക​ട​ത്തു​ന്ന​ത്.