പുഴയോരവാസികൾ ജാ​ഗ്ര​ത പാ​ലി​ക്കണം
Tuesday, September 22, 2020 12:21 AM IST
കോ​യ​ന്പ​ത്തൂ​ർ: മേ​ട്ടു​പ്പാ​ള​യ​ത്തു ഭ​വാ​നി​പു​ഴ നി​റ​ഞ്ഞു​ക​വി​ഞ്ഞ​തി​നാ​ൽ ന​ദി​ക്ക​ര​യോ​ര​ത്തു താ​മ​സി​ക്കു​ന്ന​വ​ർ ക​രു​ത​ലോ​ടെ​യി​രി​ക്കാ​ൻ റ​വ​ന്യു​വ​കു​പ്പ് അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ല്കി.
ഏ​താ​നും​ദി​വ​സ​ങ്ങ​ളാ​യി പെ​യ്തു​വ​രു​ന്ന ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് പി​ല്ലൂ​ർ ഡാ​മി​ലേ​ക്ക് വ​രു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് വ​ർ​ധി​ക്കു​ക​യും മൊ​ത്ത സം​ഭ​ര​ണ​ശേ​ഷി​യാ​യ 100 അ​ടി​യി​ൽ 97 അ​ടി​വ​രെ വെ​ള്ളം നി​റ​ഞ്ഞ​തി​നാ​ൽ ഡാ​മി​ൽ​നി​ന്നും വെ​ള്ളം തു​റ​ന്നു​വി​ടു​ക​യാ​യി​രു​ന്നു. ഇ​തി​നാ​ൽ ഭ​വാ​നി ന​ദി​യി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യാ​യി​രു​ന്നു.
നീ​ല​ഗി​രി​യി​ൽ മ​ഴ തു​ട​രു​ന്ന​തി​നി​ടെ ന​ദി​യി​ലെ ജ​ല​നി​ര​പ്പ് ഇ​നി​യും ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​തി​നാ​ൽ ന​ദി​ക്ക​ര​യി​ൽ താ​മ​സി​ക്കു​ന്ന​വ​രും ക​ർ​ഷ​ക​രും ക​രു​ത​ലോ​ടെ​യി​രി​ക്ക​ണ​മെ​ന്നും സു​ര​ക്ഷി​ത​മാ​യ ഇ​ട​ങ്ങ​ളി​ലേ​ക്കു മാ​റി​പ്പോ​ക​ണ​മെ​ന്നും ആ​രും ത​ന്നെ പു​ഴ​യി​ലി​റ​ങ്ങ​രു​തെ​ന്നും മേ​ട്ടു​പ്പാ​ള​യം ത​ഹ​സീ​ൽ​ദാ​ർ ശാ​ന്താ​മ​ണി നി​ർ​ദേ​ശം ന​ല്കി.
കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് അം​ഗീ​കാ​രം
കോ​യ​ന്പ​ത്തൂ​ർ: മെ​ട്രോ​പോ​ളി​സ് ഹെ​ൽ​ത്ത് കെ​യ​ർ ലി​മി​റ്റ​ഡ് ന് ​കോ​വി​ഡ് 19 പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന് അം​ഗീ​കാ​രം.​ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​മാ​യി കോ​യ​ന്പ​ത്തൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ലാ​ബി​ന് ഐ​സി​എം​ആ​ർ എ​ൻ​എ​ബി​എ​ൽ അം​ഗീ​കാ​ര​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നു.
ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നു​ള്ള അം​ഗീ​കാ​രം ല​ഭി​ച്ച​ത്. ചെ​ന്നൈ, പൂ​നെ, താ​നെ, കൊ​ച്ചി, ഡ​ൽ​ഹി, ബാം​ഗ​ളൂ​ർ, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലെ ലാ​ബു​ക​ൾ​ക്ക് കൊ​റോ​ണ നി​ർ​ണ​യി​ക്കു​ന്ന​തി​നു​ള്ള അം​ഗീ​കാ​രം മു​ന്പേ ല​ഭി​ച്ചി​രു​ന്നു.
ചെ​ന്നൈ​യ്ക്കു പു​റ​മെ കോ​യ​ന്പ​ത്തൂ​രി​ലും കൊ​റോ​ണ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന് അ​നു​മ​തി ല​ഭി​ച്ച​തി​ൽ വ​ള​രെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ട്രൂ ​നാ​റ്റ് ടെ​ക്നോ​ള​ജി ഉ​പ​യോ​ഗി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തെ​ന്നും ഇ​പ്പോ​ൾ നി​ല​നി​ല്ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഞ​ങ്ങ​ളു​ടെ എ​ട്ട് ലാ​ബു​ക​ളി​ലാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് ടെ​സ്റ്റു​ക​ളാ​ണ് ദി​വ​സ​വും ന​ട​ത്തു​ന്ന​തെ​ന്നും മെ​ട്രോ പോ​ളി​സ് ഹെ​ൽ​ത്ത് കെ​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ത സൂ​ര്യ​നാ​രാ​യ​ണ​ൻ പ​റ​ഞ്ഞു.
സ​ർ​വീ​സു​ക​ൾ തു​ട​ങ്ങും
കോ​യ​ന്പ​ത്തൂ​ർ: ചെ​ന്നൈ​യി​ൽ​നി​ന്നും കോ​യ​ന്പ​ത്തൂ​രി​ലേ​ക്ക് ഒ​ക്ടോ​ബ​ർ ഒ​ന്നു​മു​ത​ൽ ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സ് സ​ർ​വീ​സു​ക​ൾ തു​ട​ങ്ങും. കോ​യ​ന്പേ​ട് ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്നും രാ​വി​ലെ ഏ​ഴി​നും രാ​ത്രി പ​ത്തി​നും കോ​യ​ന്പ​ത്തൂ​രി​ലേ​ക്ക് ബ​സു​ക​ൾ പു​റ​പ്പെ​ടും.
കോ​യ​ന്പ​ത്തൂ​രി​ൽ​നി​ന്നും രാ​വി​ലെ ഏ​ഴി​നും രാ​ത്രി പ​ത്തി​നും ചെ​ന്നൈ​യി​ലേ​ക്ക് ബ​സു​ക​ൾ പു​റ​പ്പെ​ടും. വി​ഴു​പ്പു​റം, ഉ​ളു​ന്തൂ​ർ​പേ​ട്ടൈ, സേ​ലം, ഭ​വാ​നി, അ​വി​നാ​ശി ബൈ​പാ​സ് വ​ഴി​യാ​ണ് ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ക. എ​യ​ർ​ക​ണ്ടീ​ഷ​ൻ സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​ക​യി​ല്ല.
കേ​സെ​ടു​ത്തു
കോ​യ​ന്പ​ത്തൂ​ർ: നീ​റ്റ് പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്കെ​തി​രേ പ്ര​സ്താ​വ​ന​യി​റ​ക്കി​യ ച​ല​ച്ചി​ത്ര​ന​ട​ൻ സൂ​ര്യ​യ്ക്കെ​തി​രാ​യി പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ത്തി​യ ഹി​ന്ദു​മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. സൂ​ര്യ​യ്ക്കെ​തി​രാ​യി ആ​ർ.​എ​സ്.​പു​രം ഗാ​ന്ധി​പാ​ർ​ക്കി​ലാ​ണ് ഹി​ന്ദു​മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്. ലോ​ക് ഡൗ​ണ്‍ വി​ധി​മു​റ​ക​ൾ ലം​ഘി​ച്ച് പ്ര​തി​ഷേ​ധം ന​ട​ത്തി​യ​തി​നാ​ണ് 101 പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.