വീ​ട്ടി​ലേക്കു വ​ഴി​തേടി കു​ടും​ബ​ങ്ങ​ൾ
Tuesday, September 22, 2020 12:21 AM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ഴ​കു​റ​ഞ്ഞെ​ങ്കി​ലും ചേ​ലേ​ങ്ക​ര മ​ല​യി​ൽ​നി​ന്നും ന​ട​വ​ഴി​യി​ലൂ​ടെ വെ​ള്ളം ഒ​ഴു​കു​ന്ന​ത് രൂ​ക്ഷ​മാ​യി. ശ​ക്ത​മാ​യി മ​ഴ പെ​യ്താ​ൽ വ​ഴി​യി​ൽ അ​ര​യ്ക്കൊ​പ്പം വെ​ള്ള​മു​ണ്ടാ​കും. ഇ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് വീ​ട്ടി​ലെ​ത്ത​ണ​മെ​ങ്കി​ൽ മ​റ്റു വീ​ടു​ക​ളു​ടെ മ​തി​ൽ ചാ​ട​ണം.

കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ചേ​ലേ​ങ്ക​ര എം​ഇ​ടി സ്കൂ​ളി​നു സ​മീ​പം താ​മ​സി​ക്കു​ന്ന പ​തി​ന​ഞ്ചോ​ളം കു​ടും​ബ​ങ്ങ​ളു​ടെ സ്ഥി​തി​യാ​ണി​ത്. അ​ഞ്ച​ടി​വീ​തി​യു​ള്ള വ​ഴി​യാ​ണ് ഇ​വി​ടേ​യ്ക്കു​ള്ള​ത്. ശ​ക്ത​മാ​യ മ​ഴ​പെ​യ്താ​ൽ നൊ​ട്ട​മ്മ​ല​യു​ടെ ഭാ​ഗ​മാ​യ ചേ​ലേ​ങ്ക​ര മ​ല​യി​ൽ​നി​ന്നു​ള്ള വെ​ള്ളം ഒ​ന്നാ​കെ വീ​ടു​ക​ളു​ടെ മു​ന്നി​ലൂ​ടെ​യു​ള്ള വ​ഴി​യി​ലൂ​ടെ​യാ​ണ് ഒ​ഴു​കി​പ്പോ​കു​ന്ന​ത്.

ഇ​വി​ടെ മ​ഴ​വെ​ള്ള​ച്ചാ​ൽ ഇ​ല്ല. ഉ​ള്ള വ​ഴി​യാ​ക​ട്ടെ ക​ല്ലും മ​ണ്ണും ഒ​ഴു​കി​വ​ന്ന് നി​റ​യു​ന്ന​തോ​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​നു​പോ​ലും പോ​കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.

അ​സു​ഖം വ​ന്നാ​ൽ രോ​ഗി​ക​ളെ ചു​മ​ന്നു​വേ​ണം അ​ര​കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള പ്ര​ധാ​ന​റോ​ഡി​ൽ എ​ത്തി​ക്കാ​ൻ. മ​ഴ​ക്കാ​ല​മാ​യാ​ൽ അ​തി​നും പ​റ്റി​ല്ല. മ​ഴ​ക്കാ​ല​ത്തു ന​ട​ന്നു​പോ​കാ​നു​ള്ള വ​ഴി​വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

അ​ധി​കൃ​ത​രു​ടെ പ​ക്ക​ൽ പ​രാ​തി ന​ല്കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. റോ​ഡി​ന് 2020- 21 വ​ർ​ഷി​ക​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വ​ഴി കോ​ണ്‍​ക്രീ​റ്റ് ചെ​യ്യു​ന്ന​തി​നു ഒ​ന്ന​ര​ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി.​മ​ണി​ക​ണ്ഠ​ൻ പ​റ​ഞ്ഞു.
മ​ഴ മാ​റു​ന്ന മു​റ​യ്ക്ക് നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങും.

വ​ർ​ഷ​ങ്ങ​ളാ​യി ഈ ​അ​വ​സ്ഥ തു​ട​ങ്ങി​യി​ട്ട്. ഉ​ട​നേ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്ക​ണം. മ​ഴ​ക്കാ​ല​ത്ത് വീ​ടു​ക​ൾ ഒ​റ്റ​പ്പെ​ട്ടു പോ​കു​ക​യാ​ണ്. പ​ല​ത​വ​ണ പ​രാ​തി ന​ല്കി​യി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല.

മ​ഴ​പെ​യ്താ​ൽ വ​ഴി​യി​ൽ വെ​ള്ളം ക​യ​റു​ന്ന​തും പ​തി​വാ​ണ്. പ്ര​ശ്ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര​മാ​യി ഒ​രു പ​രി​ഹാ​രം വേ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​ർ​ന്ന​ത്.