ക​ട​ന്പ​ഴി​പ്പു​റ​ത്ത് ര​ണ്ടു ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് മ​റി​ഞ്ഞു; ബൈക്കുകളിൽ ഇടിച്ചു അഞ്ചുപേർക്ക് പരിക്ക്
Monday, September 21, 2020 1:27 AM IST
ശ്രീ​കൃ​ഷ്ണ​പു​രം:​മു​ണ്ടൂ​ർ​ചെ​ർ​പ്പു​ള​ശ്ശേ​രി സം​സ്ഥാ​ന പാ​ത​യി​ൽ ക​ട​ന്പ​ഴി​പ്പു​റം ഹൈ​സ്കൂ​ൾ ജം​ഗ്ഷ​നി​ലെ പാ​ൽ സൊ​സൈ​റ്റി​ക്ക് സ​മീ​പം എ​തി​രെ വ​ന്ന ര​ണ്ടു ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ചു.​പാ​ല​ക്കാ​ട് ഭാ​ഗ​ത്ത് നി​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലേ​ക്ക് മീ​ൻ ക​യ​റ്റി പോ​കു​ക​യാ​യി​രു​ന്ന ച​ര​ക്ക് ലോ​റി​യും പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ന്ന് പാ​ൽ വി​ത​ര​ണ​ത്തി​ന് ശേ​ഷം പൊ​ള്ളാ​ച്ചി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.​കൂ​ട്ടി​യി​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട ച​ര​ക്ക് ലോ​റി പാ​ൽ സൊ​സൈ​റ്റി യി​ലേ​ക്ക് വ​ന്ന ര​ണ്ട് ബൈ​ക്കു​ക​ളെ ഇ​ടി​ച്ചു മ​റി​ഞ്ഞു.​

ബൈ​ക്കു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന ക​ട​ന്പ​ഴി​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ പൊ​ട്ടി​ല​ങ്ങാ​ടി​യി​ൽ ആ​റ​ണി​പാ​ട​ത്ത് രാ​മ​കൃ​ഷ്ണ​ൻ, ആ​മ​ക്കാ​ട് പ​റ​ന്പി​ൽ സു​ന്ദ​ര​ൻ എ​ന്നി​വ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.​ഇ​വ​രെ പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​സാ​ര​മാ​യി പ​രി​ക്കേ​റ്റ പാ​ൽ വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ ശ​ര​ത് കു​മാ​ർ,മ​ത്സ്യം ക​യ​റ്റി വ​ന്ന വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​ൻ ക്രി​സ്മ​സ് എ​ന്നി​വ​രെ പാ​ല​ക്കാ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.​ത​ല​ക്ക് നി​സ്‌​സാ​ര പ​രി​ക്കേ​റ്റ ക്ലീ​ന​രെ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്ക് ശേ​ഷം വി​ട്ട​യ​ച്ചു.​ഇന്നലെ പു​ല​ർ​ച്ചെ 6.45 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ക​ട​ന്പ​ഴി​പ്പു​റം ഹൈ​സ്കൂ​ൾ ജം​ഗ്ഷ​ന് താ​ഴെ ഇ​റ​ക്ക​വും വ​ള​വും ചേ​ർ​ന്ന ഭാ​ഗ​ത്താ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.​ച​ര​ക്ക് ലോ​റി ഡ്രൈ​വ​ർ ഉ​റ​ങ്ങി​യ​താ​ണ് അ​പ​ക​ട കാ​ര​ണം എ​ന്ന് സം​ശ​യി​ക്കു​ന്നു. ഇ​റ​ക്ക​ത്തി​ൽ വ​ള​വ് തി​രി​ഞ്ഞ് അ​മി​ത വേ​ഗ​ത്തി​ൽ എ​ത്തി​യ കാ​ലി​യാ​യ മി​നി ലോ​റി​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട ച​ര​ക്ക് ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന്ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.​രാ​വി​ലെ പാ​ൽ​സൊ​സൈ​റ്റി​യി​ലേ​ക്ക് വ​ന്ന ര​ണ്ടു ബൈ​ക്ക് യാ​ത്ര​ക്കാ​രെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു റോ​ഡി​നോ​ട് ചേ​ർ​ന്ന് മ​ര​ത്തി​ലും വൈ​ദ്യു​തി പോ​സ്റ്റി​ലും ഇ​ടി​ച്ചു മ​റി​യു​ക​യാ​യി​രു​ന്നു.​ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ച​ര​ക്ക് ലോ​റി​യു​ടെ മു​ൻ​വ​ശം പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ന്നു.

കൊ​ടും​വ​ള​വു​ക​ളും കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​വും നി​റ​ഞ്ഞ മു​ണ്ടൂ​ർ പെ​രി​ന്ത​ൽ​മ​ണ്ണ സം​സ്ഥാ​ന പാ​ത​യി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥാ​യാ​വു​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം പു​ഞ്ച​പ്പാ​ട​ത്ത് വ​ള​വി​ൽ നി​യ​ന്ത്ര​ണം വി​ട്ട ച​ര​ക്ക് ലോ​റി വീ​ട്ടി​ലേ​ക്കു ഇ​ടി​ച്ചു ക​യ​റി ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വീ​ട്ടി​ലു​ള്ള​വ​ർ ത​ല​നാ​രി​ഴ​ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. അ​പ​ക​ട​ങ്ങ​ൾ പെ​രു​കു​ന്പോ​ഴും അ​വ​ശ്യ​മാ​യ സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കാ​ൻ അ​ധി​കൃ​ത​ർ അ​നാ​സ്ഥ കാ​ണി​ക്കു​ന്ന​താ​യാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം.​മൂ​ന്നു മാ​സം മു​ന്പ് പു​ഞ്ച​പ്പാ​ടം വ​ള​വി​ൽ ദ​ന്പ​തി​ക​ളു​ടെ ദാ​രു​ണാ​ന്ത്യ​ത്തി​ന് ഇ​ട​യാ​ക്കി​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ർ പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.​എ​ന്നാ​ൽ ഇ​തു​വ​രെ​യും തു​ട​ർ​ന​ട​പ​ടി​ക​ൾ ഒ​ന്നും​ത​ന്നെ ഉ​ണ്ടാ​യി​ട്ടി​ല്ല.