മൃതദേഹങ്ങൾ മാറിയ സംഭവം അന്വേഷിക്കണം: കേരള കോൺഗ്രസ്- ജേക്കബ്
Monday, September 21, 2020 1:27 AM IST
പാ​ല​ക്കാ​ട്: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ മാ​റി​ന​ല്കി​യ സം​ഭ​വം പ്ര​ത്യേ​ക ഏ​ജ​ൻ​സി​യെ ഉ​പ​യോ​ഗി​ച്ചു അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ്- ജേ​ക്ക​ബ് ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.

സം​ഭ​വ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ ആ​രോ​ഗ്യ വ​കു​പ്പ് ജി​ല്ലാ മേ​ധാ​വി അ​ട​ക്ക​മു​ള്ള​വ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു വേ​ണം അ​ന്വേ​ഷ​ണം. കോ​വി​ഡ് രോ​ഗി​ക​ളു​ടെ​യും അ​ല്ലാ​ത്ത രോ​ഗി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ ഒ​രു​മി​ച്ച് സൂ​ക്ഷി​ച്ച​തു ത​ന്നെ അ​ലം​ഭാ​വ​മാ​ണ്. മ​രി​ച്ച​തു ആ​ദി​വാ​സി യു​വ​തി​യും കോ​വി​ഡ് ബാ​ധി​ത​യാ​യ വ​യോ​ധി​ക​യു​മാ​ണ്. ആ​ദി​വാ​സി നി​യ​മ​ങ്ങ​ളും നി​ഷ്ക​ർ​ഷ​ക​ളും ക​ർ​ശ​ന​മാ​യി​ട്ടും ക​ടു​ത്ത അ​ലം​ഭാ​വ​മാ​ണ് അ​ധി​കൃ​ത​ർ കാ​ണി​ച്ച​ത്.

മ​നു​ഷ്യ​സ​ഹ​ജ​മാ​യ വീ​ഴ്ച എ​ന്നാ​ണ് ജി​ല്ലാ ആ​രോ​ഗ്യ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ഇ​ത് ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ നി​ന്നു​ള്ള ഒ​ളി​ച്ചോ​ട്ട​വും മൃ​ത​ദേ​ഹ​ത്തോ​ടും ബ​ന്ധു​ക്ക​ളോ​ടും ആ​ദി​വാ​സി സ​മൂ​ഹ​ത്തോ​ടും ചെ​യ്യു​ന്ന ക​ടു​ത്ത വ​ഞ്ച​ന ആ​ണെ​ന്നും യോ​ഗം ആ​രോ​പി​ച്ചു.​

യോ​ഗ​ത്തി​ൽ പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ഡി.​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ വി.​ഡി.​ഉ​ല​ഹ​ന്നാ​ൻ, എ​ൻ.​കെ. പു​രു​ഷോ​ത്ത​മ​ൻ, ജി​ല്ലാ ട്ര​ഷ​റ​ർ വി.​എം.​തോ​മ​സ്, പാ​ർ​ട്ടി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​എം.​കു​രു​വി​ള, വി.​എ.​കേ​ശ​വ​ൻ, വി.​അ​നി​ൽ​കു​മാ​ർ, ഗ്രേ​സി ജോ​സ​ഫ്, പി.​ഒ.​വ​ക്ക​ച്ച​ൻ, അ​ഡ്വ. പി.​കെ.​ശ്രീ​ധ​ര​ൻ, എം.​എ​ൽ.​ജാ​ഫ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.