അന്വേഷണം വഴിതിരിയ്ക്കുന്നു: യൂ​ത്ത് ഫ്ര​ണ്ട് - ജേ​ക്ക​ബ്
Monday, September 21, 2020 1:27 AM IST
പാ​ല​ക്കാ​ട് : വി​ശു​ദ്ധ​ഗ്ര​ന്ഥം മ​റ​യാ​ക്കി മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ​തി​രാ​യ അ​ന്വേ​ഷ​ണം വ​ഴി​തി​രി​ച്ചു​വി​ടാ​ൻ സി​പി​എ​മ്മും മു​ഖ്യ​മ​ന്ത്രി​യും ശ്ര​മി​ക്കു​ന്ന​താ​യി കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് - ജേ​ക്ക​ബ് ജി​ല്ലാ ക​മ്മി​റ്റി ആ​രോ​പി​ച്ചു.

അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ നി​ര​ന്ത​രം ചോ​ദ്യം ചെ​യ്യു​ന്പോ​ഴും മ​ന്ത്രി​യ്ക്കു ക്ലീ​ൻ ചി​റ്റ് ന​ല്കു​ന്ന ഇ​വ​രു​ടെ ന​യം അ​പ​ഹാ​സ്യ​മാ​ണ്. സ​മ​രം ചെ​യ്യു​ന്ന​വ​ർ​ക്കു നേ​രെ അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ന്ന രീ​തി അ​പ​ല​പ​നീ​യ​മാ​ണ്.

മ​ന്ത്രി കെ.​ടി.​ജ​ലീ​ലും മു​ഖ്യ​മ​ന്ത്രി​യും രാ​ജി​വെ​ക്കു​ന്ന​ത് വ​രെ പ്ര​തി​പ​ക്ഷ വി​ദ്യാ​ർ​ത്ഥി സം​ഘ​ട​ന​ക​ളും യു​വ​ജ​ന സം​ഘ​ട​ന​ക​ളും ശ​ക്ത​മാ​യ സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി. യോ​ഗ​ത്തി​ൽ യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ൻ​റ് ആ​ൽ​ബി​ൻ ര​ജി പ്ലാ​മൂ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ഡി.​ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജോ​യി മാ​ട​ശ്ശേ​രി, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഐ​സ​ക് ജോ​ണ്‍ വേ​ളൂ​രാ​ൻ, സ​ന്തോ​ഷ് മാ​ത്യു അ​റ​യ്ക്ക​ൽ​പ​റ​ന്പി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.