50, 100 രൂപയുടെ മുദ്രപത്രം കിട്ടാനില്ല; ജി​ല്ല​യി​ൽ മു​ദ്ര​പ​ത്ര​ക്ഷാ​മം രൂ​ക്ഷ​ം
Monday, September 21, 2020 1:27 AM IST
വ​ട​ക്ക​ഞ്ചേ​രി: ജി​ല്ല​യി​ൽ മു​ദ്ര​പ​ത്ര ക്ഷാ​മം രൂ​ക്ഷ​മാ​യ​താ​യി പ​രാ​തി. കൂ​ടു​ത​ൽ ആ​വ​ശ്യ​മു​ള്ള​തും ചെ​റി​യ മൂ​ല്യ​മു​ള്ള​തു​മാ​യ 50, 100 തു​ട​ങ്ങി​യ മു​ദ്ര​പ​ത്ര​ങ്ങ​ളാ​ണ് കി​ട്ടാ​നി​ല്ലാ​ത്ത​ത്. ജി​ല്ലാ ട്ര​ഷ​റി​യി​ലു​ള്ള സ്റ്റാ​ന്പ് ഡി​പ്പോ​യി​ൽ ചെ​റി​യ മൂ​ല്യ​മു​ള്ള മു​ദ്ര​പ​ത്ര​ങ്ങ​ൾ തീ​ർ​ന്ന​താ​ണ് ക്ഷാ​മ​ത്തി​ന് കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു.

ആ​വ​ശ്യം കു​റ​ഞ്ഞ അ​ഞ്ചു​രൂ​പ​യു​ടെ​യും 10 രൂ​പ​യു​ടെ​യും മു​ദ്ര​പ​ത്ര​ങ്ങ​ൾ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തി 50 രൂ​പ 100 രൂ​പ എ​ന്നീ വി​ല​യി​ലു​ള്ള മു​ദ്ര​പ​ത്ര​മാ​ക്കി പ്ര​ത്യേ​ക സീ​ൽ പ​തി​ച്ച് ഓ​രോ മു​ദ്ര​പ​ത്ര​ത്തി​ലും ഒ​പ്പു​രേ​ഖ​പ്പെ​ടു​ത്തി ഉ​യ​ർ​ന്ന മൂ​ല്യ​മാ​ക്കി​യാ​ണ് താ​ത്കാ​ലി​ക​മാ​യി മു​ദ്ര​പ​ത്ര​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​ത്.

മു​ദ്ര​പ​ത്രം വി​ല്ക്കു​ന്ന സ്റ്റാ​ന്പ് വെ​ണ്ട​ർ​മാ​ർ​ക്ക് മു​ദ്ര​പ്പ​ത്ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത് ജി​ല്ലാ ട്ര​ഷ​റി​യി​ലു​ള്ള ജി​ല്ലാ സ്റ്റാ​ന്പ് ഡി​പ്പോ​യി​ൽ​നി​ന്നാ​ണ്. ജി​ല്ല​യി​ലെ സ​ബ് ട്ര​ഷ​റി​ക​ളി​ലേ​ക്കും അ​വി​ടെ​നി​ന്ന് സ്റ്റാ​ന്പ് വെ​ണ്ട​ർ​മാ​ർ​ക്കും വി​ത​ര​ണം ചെ​യ്യു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള സെ​ൻ​ട്ര​ൽ സ്റ്റാ​ന്പ് ഡി​പ്പോ​യി​ൽ​നി​ന്നാ​ണ് സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലേ​ക്ക് മു​ദ്ര​പ്പ​ത്ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

കോ​വി​ഡ് വ്യാ​പ​ന​ത്തോ​ടു​കൂ​ടി മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​സി​ക് സെ​ക്യൂ​രി​റ്റി പ്ര​സി​ൽ​നി​ന്ന് മു​ദ്ര​പ്പ​ത്ര​ങ്ങ​ൾ ആ​വ​ശ്യ​ത്തി​ന് സ്റ്റോ​ക്ക് കൊ​ണ്ടു​വ​രാ​ൻ ക​ഴി​യാ​ത്ത​താ​ണ് സ്റ്റോ​ക്ക് ഇ​ല്ലാ​താ​യ​തും മു​ദ്ര​പ​ത്ര ക്ഷാ​മം രൂ​ക്ഷ​മാ​കാ​നും കാ​ര​ണം.

ട്ര​ഷ​റി ഡ​യ​റ​ക്ട​ർ വി​വി​ധ ജി​ല്ല​ക​ളി​ൽ സ്റ്റാ​ന്പ് ഡി​പ്പോ ഓ​ഫീ​സ​ർ​മാ​ർ​ക്കും പ്ര​ത്യേ​ക അ​ധി​കാ​രം ന​ല്കി​യ ട്ര​ഷ​റി ഓ​ഫീ​സ​ർ​മാ​ർ​ക്കും പ​ഴ​യ കു​റ​ഞ്ഞ മൂ​ല്യ​മു​ള്ള മു​ദ്ര​പ്പ​ത്ര​ങ്ങ​ൾ ഉ​യ​ർ​ന്ന മൂ​ല്യ​മു​ള്ള​താ​ക്കി മാ​റ്റാ​ൻ നി​ർ​ദേ​ശം ന​ല്കി​യെ​ങ്കി​ലും ദൈ​നം​ദി​ന പ്ര​വൃ​ത്തി​സ​മ​യ​ങ്ങ​ൾ​ക്കി​ട​യി​ൽ വേ​ണം ഇ​ത് ചെ​യ്യേ​ണ്ട​തെ​ന്ന​തി​നാ​ൽ ഒ​രു​ദി​വ​സം 300 മു​ത​ൽ 500 എ​ണ്ണം വ​രെ മാ​ത്ര​മേ സീ​ൽ ചെ​യ്തു ഒ​പ്പു​വ​ച്ചു ക​ന്പ്യൂ​ട്ട​റി​ൽ സ്റ്റോ​ക്ക് രേ​ഖ​പ്പെ​ടു​ത്തി വി​ത​ര​ണ​ത്തി​ന് കൊ​ടു​ക്കാ​ൻ ക​ഴി​യു​ന്നു​ള്ളു.

ഇ​ത് പാ​ല​ക്കാ​ട് ടൗ​ണി​ലെ വെ​ണ്ട​ർ​മാ​ർ​ക്ക് ത​ന്നെ കൊ​ടു​ക്കാ​ൻ തി​ക​യു​ന്നി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. മ​റ്റു ട്ര​ഷ​റി​ക​ൾ​ക്കു കീ​ഴി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ മു​ദ്ര​പ​ത്ര വെ​ണ്ട​ർ​മാ​ർ​ക്ക് വി​ത​ര​ണം ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​ത് മു​ദ്ര​പ​ത്രം ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്നു.

ക​രാ​റു​ക​ൾ​ക്കും വാ​യ്പ ആ​വ​ശ്യ​ത്തി​ന് ബാ​ങ്കു​ക​ളി​ലേ​ക്കും തു​ട​ങ്ങി മ​റ്റു വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കും കൂ​ടു​ത​ലാ​യി ആ​വ​ശ്യ​മു​ള്ള 50, 100, 200. എ​ന്നീ മൂ​ല്യ​മു​ള്ള മു​ദ്ര​പേ​പ്പ​റു​ക​ൾ​ക്ക് ക്ഷാ​മം ഉ​ള്ള​തി​നാ​ൽ ഇ​വ​യ്ക്കു​പ​ക​രം 500, 1000 രൂ​പ മൂ​ല്യ​മു​ള്ള മു​ദ്ര​പേ​പ്പ​റു​ക​ൾ വാ​ങ്ങേ​ണ്ടി വ​രു​ന്ന​താ​യാ​ണ് പ​രാ​തി.

കോ​വി​ഡ് ഭീ​തി​മൂ​ലം നാ​സി​ക്കി​ലെ കേ​ന്ദ്ര പ്ര​സി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റാ​ന്പ് ഡി​പ്പോ​യി​ൽ മു​ദ്ര​പ്പ​ത്ര​ങ്ങ​ൾ നാ​ലു​ദി​വ​സ​ത്തി​ന​കം എ​ത്തു​മെ​ന്നും നാ​സി​ക് പ്ര​സി​ൽ പോ​യി വ​ന്ന​വ​രു​ടെ കോ​വി​ഡ് നി​രീ​ക്ഷ​ണ​കാ​ലം ക​ഴി​ഞ്ഞു മാ​ത്ര​മേ ഓ​രോ ജി​ല്ല​ക​ളി​ലേ​ക്കും വി​ത​ര​ണം ആ​രം​ഭി​ക്കു​ക​യു​ള്ളൂ.

അ​ങ്ങ​നെ​യെ​ങ്കി​ൽ ഒ​ക്ടോ​ബ​ർ പ​ത്താം തീ​യ​തി​യോ​ടെ മാ​ത്ര​മേ ഓ​രോ ജി​ല്ല​യി​ലേ​ക്കും ആ​വ​ശ്യ​മാ​യ ചെ​റി​യ മൂ​ല്യ​മു​ള്ള മു​ദ്ര​പ്പ​ത്ര​ങ്ങ​ൾ ല​ഭി​ക്കു​ക​യു​ള്ളൂ. ചെ​റി​യ മൂ​ല്യ​മു​ള്ള മു​ദ്ര​പ്പ​ത്ര​ങ്ങ​ൾ എ​ത്ര​യും​വേ​ഗം വി​പ​ണി​യി​ൽ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും പൊ​തു​ജ​ന ആ​വ​ശ്യം മു​ൻ​നി​ർ​ത്തി ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​പ​തി​യ​ണ​മെ​ന്നും ആ​ധാ​ര​മെ​ഴു​ത്തു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

ഇ​പ്പോ​ൾ ഒ​രു​ല​ക്ഷം രൂ​പ​യും അ​തി​നു മു​ക​ളി​ൽ മൂ​ല്യ​മു​ള്ള മു​ദ്ര​പ്പ​ത്ര​ങ്ങ​ൾ ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പി​ന്‍റെ സൈ​റ്റ് മു​ഖേ​ന ആ​വ​ശ്യ​ക്കാ​ർ​ക്ക് മു​ൻ​കൂ​ട്ടി പ​ണം അ​ട​ച്ച് പ്രി​ന്‍റ് എ​ടു​ത്ത് ഉ​പ​യോ​ഗി​ക്കാ​ൻ ഇ ​സ്റ്റാ​ന്പിം​ഗ് സൗ​ക​ര്യ​വും നി​ല​വി​ലു​ണ്ട്.

മ​ഹാ​മാ​രി​യു​ടെ ഈ ​കാ​ല​ത്ത് അ​ടി​യ​ന്തി​ര സാ​ന്പ​ത്തി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മ​റ്റു​മാ​ണ് കു​റ​ഞ്ഞ മൂ​ല്യ​മു​ള്ള മു​ദ്ര​പ്പ​ത്രം വാ​ങ്ങു​ന്ന​ത്. ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ കു​റ​ഞ്ഞ മൂ​ല്യ​മു​ള്ള മു​ദ്ര​പ​ത്രം അ​ന്വേ​ഷി​ച്ച് സ​മീ​പ​പ​ട്ട​ണ​ങ്ങ​ളി​ൽ അ​ന്വേ​ഷി​ച്ച് ന​ട​ന്നു​ള്ള സാ​ന്പ​ത്തി​ക ന​ഷ്ട​വും സം​ജാ​ത​മാ​യി​രി​ക്കു​ക​യാ​ണ്.