മോ​സ്കോ​ മു​ക്കി​ൽ കു​ളം നി​ക​ത്തി പ്ലോ​ട്ടു​ക​ളാ​ക്കി വി​ല്പ​ന
Monday, September 21, 2020 1:27 AM IST
വ​ണ്ടാ​ഴി: വ​ണ്ടാ​ഴി മോ​സ്ക്കോ മു​ക്കി​ൽ കു​ളം​മ​ണ്ണി​ട്ടു നി​ക​ത്തി പ്ലോ​ട്ടു​ക​ളാ​ക്കി വി​ല്പ​ന ന​ട​ത്തു​ന്ന​താ​യി പ​രാ​തി. ഒ​രു ഏ​ക്ക​റോ​ളം വി​സ്തൃ​തി​യു​ണ്ടാ​യി​രു​ന്ന കു​ള​മാ​ണ് ഇ​ല്ലാ​താ​യ​ത്. പ്ര​ദേ​ശ​വാ​സി​ക​ൾ കു​ളി​ക്കാ​നും തു​ണി​ക​ഴു​കാ​നു​മാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന കു​ള​മാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് മ​ണ്ണി​ട്ടു​മൂ​ടി നി​ര​പ്പാ​ക്കി സ്ഥ​ല​വി​ല്പ​ന തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. അ​ധി​കൃ​ത​രു​ടെ അ​റി​വി​ല്ലാ​തെ ഇ​ത്ത​രം പ്ര​വൃ​ത്തി ന​ട​ക്കി​ല്ലെ​ന്നാ​ണ് നാ​ട്ടു​ക്കാ​ർ ആ​രോ​പി​ക്കു​ന്ന​ത്. സം​ഭ​വം സം​ബ​ന്ധി​ച്ച് പ​രി​ശോ​ധി​ക്കു​മെ​ന്ന് ആ​ല​ത്തൂ​ർ താ​ലൂ​ക്ക് ത​ഹ​സീ​ൽ​ദാ​ർ കെ.​ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.