മഴയിൽ ജനനിരപ്പുയർന്നു ; പോത്തുണ്ടി ഡാം തുറന്നു
Monday, September 21, 2020 1:25 AM IST
നെന്മാറ: പോ​ത്തു​ണ്ടി ഡാ​മി​ലെ ജ​ല​നി​ര​പ്പ് ഇ​ന്ന​ലെ 48.75 അ​ടി​യാ​യി ഉ​യ​ർ​ന്നു. ആ​യ​തി​നാ​ൽ ഇ​ന്ന​ലെ രാ​വി​ലെ 10 മ​ണി​യോ​ടെ വെ​ള്ളം പു​ഴ​യി​ലേ​ക്കു തു​റ​ന്നു വി​ട്ടു. വൃ​ഷ്ടി​പ്ര​ദേ​ശ​ത്തെ മ​ഴ​യു​ടെ തീ​വ്ര​ത​യും നെ​ല്ലി​യാ​ന്പ​തി മ​ല​ക​ളി​ൽ നി​ന്നു​മു​ള്ള നീ​രൊ​ഴു​ക്കും ക​ണ​ക്കി​ലെ​ടു​ത്ത് വെ​ള്ളം 5 സെ​ന്‍റി​മീ​റ്റ​ർ മു​ത​ൽ 30 സെ​ന്‍റി​മീ​റ്റ​ർ വ​രെ നി​യ​ന്ത്രി​ത​മാ​യാ​ണ് മൂ​ന്നു ഷ​ട്ട​റു​ക​ളും തു​റ​ന്ന​ത്.

​ഇ​ന്ന​ലെ 31 മില്ലീമീറ്റർ മ​ഴ പെ​യ്തു. കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കും ശു​ദ്ധ​ജ​ല വി​ത​ര​ണ​ത്തി​നും വേ​ണ്ടു​ന്ന വെ​ള്ളം പൂ​ർ​ണ്ണ​തോ​തി​ൽ ല​ഭ്യ​മാ​കു​മെ​ന്ന​തി​ൽ ആ​ശ്വാ​സ​മാ​കും.​ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത ക​ന​ത്ത മ​ഴ വൃ​ഷ്ടി പ്ര​ദേ​ശ​മാ​യ നെ​ല്ലി​യാ​ന്പ​തി മ​ല​നി​ര​ക​ളി​ൽ നി​ന്നും ഡാ​മി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് ക്ര​മാ​തീ​ത​മാ​യി കു​റ​ഞ്ഞി​രു​ന്നു.

ക​ന​ത്ത മ​ഴ​യെ​ങ്ങാ​നും വീ​ണ്ടും തു​ട​ർ​ന്നാ​ൽ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഡാ​മി​ലെ വെ​ള്ളം 54 ൽ ​കൂ​ടു​ത​ലാ​യി അ​ടി​യാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഡാം ​ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ൽ ഉ​യ​ർ​ത്തി വെ​ള്ളം തു​റ​ന്നു വി​ടു​ന്ന​തി​നു കാ​ര​ണ​മാ​കും. ക​ഴി​ഞ്ഞ മാ​സം 25 നു ​വെ​ള്ളം തു​റ​ന്നു വി​ടു​മെ​ന്ന​റി​യി​ച്ചെ​ങ്കി​ലും വൃ​ഷ്ടി​പ്ര​ദേ​ശ​ത്തെ മ​ഴ​യു​ടെ കു​റ​വും മ​ല​ക​ളി​ലെ നീ​രൊ​ഴു​ക്കും കു​റ​വാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ത​ത്ക്കാ​ലം പി​ന്നീ​ട് തു​റ​ക്കാ​മെ​ന്നു തീ​രൂ​മാ​നി​യ്ക്കു​ക​യാ​യി​രു​ന്നു.

പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി​യാ​യ 55 അ​ടി​യാ​ണെ​ങ്കി​ലും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് 48.50 അ​ടി​യാ​യി കു​റ​ച്ച് തു​റ​ന്നു വി​ടു​ന്ന​ത്. പോ​ത്തു​ണ്ടി ഡാ​മി​ലെ വെ​ള്ള​ത്തി​നെ ആ​ശ്ര​യി​ച്ചാ​ണ് നെന്മാ​റ, അ​യി​ലൂ​ർ,മേ​ലാ​ർ​കോ​ട് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ക​ർ​ഷ​ക​രു​ടെ ര​ണ്ടാം​വി​ള കൃ​ഷി ഇ​റ​ക്ക​ൽ.