ചി​റ്റൂ​രി​ൽ അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റു​ക​ൾ വ​ഴി ക​ട​ന്നു​ക​യ​റ്റം കൂ​ടി: താ​ലൂ​ക്കി​ൽ കോവിഡ്ഭീ​തി
Saturday, September 19, 2020 11:57 PM IST
ചി​റ്റൂ​ർ: ചി​റ്റൂ​ർ താ​ലൂ​ക്കി​ന്‍റെ കി​ഴ​ക്ക​ൻ അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന​ക​ൾ കു​റ​ഞ്ഞ​തോ​ടെ ഇ​തു​വ​ഴി ക​ട​ന്നു​ക​യ​റ്റം പെ​രു​കി. ഇ​തു​മൂ​ലം രോ​ഗ​വ്യാ​പ​നം വ​ർ​ധി​ക്കു​മെ​ന്ന ഭീ​തി​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. മീ​നാ​ക്ഷി​പു​രം, ഗോ​പാ​ല​പു​രം, ന​ടു​പ്പു​ണി, വേ​ല​ന്താ​വ​ളം ചെ​ക്ക് പോ​സ്റ്റി​നു സ​മീ​പ​ത്തു താ​മ​സി​ക്കു​ന്ന​വ​രാ​ണ് ഏ​റെ രോ​ഗ​ഭീ​തി നേ​രി​ടു​ന്ന​ത്.

ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ പോ​ലീ​സ് ഡ്യൂ​ട്ടി​യി​ലു​ണ്ടെ​ങ്കി​ലും പ​രി​ശോ​ധ​ന കു​റ​വും ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ അ​സാ​ന്നി​ധ്യ​വും ശ​ക്ത​മാ​ണ്. താ​ലൂ​ക്കി​ൽ ഗോ​വി​ന്ദാ​പു​രം ചെ​ക്ക് പോ​സ്റ്റ് വ​ഴി​യും വാ​ള​യാ​ർ വ​ഴി​യു​മാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് നി​ബ​ന്ധ​ന​ക​ളോ​ടെ സ​ഞ്ച​രി​ക്കാ​ൻ അ​നു​മ​തി ന​ല്കി​യി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ മ​റ്റു നാ​ലു ചെ​ക്കു​പോ​സ്റ്റു​ക​ൾ വ​ഴി​യും ഇ​രു​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും യാ​ത്ര​ക്കാ​ർ സ​ഞ്ചാ​രം തു​ട​ങ്ങി​യി​ട്ടു​ണ്ട്. മു​ന്പ് ഉൗ​ടു​വ​ഴി​ക​ളി​ലൂ​ടെ ഒ​ളി​ഞ്ഞും പ​തു​ങ്ങി​യും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ അ​തി​ർ​ത്തി ക​ട​ന്ന​വ​ർ ഇ​പ്പോ​ൾ ചെ​ക്ക് പോ​സ്റ്റു​ക​ൾ​വ​ഴി​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്.

അ​തി​ർ​ത്തി ജി​ല്ല​യാ​യ കോ​യ​ന്പ​ത്തൂ​രി​ൽ രോ​ഗം അ​നു​ദി​നം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. അ​ക​ലം പാ​ലി​ക്ക​ൽ, മാ​സ്ക് ഉ​പ​യോ​ഗം എ​ന്നി​വ കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ ജ​ന​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങു​ക​യാ​ണ്. ഓ​ണ​ത്തി​നു​ശേ​ഷം അ​തി​ർ​ത്തി​യി​ലെ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​യും കു​റ​ഞ്ഞു. പ​ച്ച​ക്ക​റി, പ​ല​ച്ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ നേ​രി​ട്ട് വി​ല്പ​ന​കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ക്കാ​നാ​ണ് അ​നു​മ​തി ന​ല്കി​യി​രു​ന്ന​ത്. നി​ല​വി​ൽ ഇ​രു​ച​ക്ര, ടെ​ന്പോ വാ​ഹ​ന​ങ്ങ​ളി​ൽ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും അ​തി​ർ​ത്തി​ക​ട​ന്ന് ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ച്ച​ക്ക​റി വി​ല്പ​ന​യും മ​റ്റും നി​ർ​ബാ​ധം ന​ട​ത്തി​വ​രി​ക​യാ​ണ്.

ഇ​ത് താ​ലൂ​ക്കി​ൽ രോ​ഗ​വ്യാ​പ​നം കൂ​ടു​ന്ന​തി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ട്. കൊ​ഴി​ഞ്ഞാ​ന്പാ​റ, ഒ​ഴ​ല​പ്പ​തി, വ​ണ്ണാ​മ​ട, ഒ​ഴ​ല​പ്പ​തി, ന​ല്ലേ​പ്പി​ള്ളി, പ​ട്ട​ഞ്ചേ​രി, പൊ​ൽ​പ്പു​ള്ളി, പു​തു​ന​ഗ​രം, ത​ത്ത​മം​ഗ​ലം, കൊ​ടു​വാ​യൂ​ർ, കൊ​ല്ല​ങ്കോ​ട്, മു​ത​ല​മ​ട ഉ​ൾ​പ്പെ​ടെ സ്ഥ​ല​ങ്ങ​ളി​ൽ കോ​വി​ഡ് 19 പോ​സി​റ്റീ​വ് കേ​സു​ക​ൾ ദി​നം​പ്ര​തി വ​ർ​ധി​ക്കു​ക​യാ​ണ്.

പോ​ലീ​സ് മാ​സ്ക് ഉ​പ​യോ​ഗി​ക്കാ​ത്ത​വ​രി​ൽ​നി​ന്നും പി​ഴ ഈ​ടാ​ക്കു​ന്ന​തി​ൽ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധ​ചെ​ലു​ത്തു​ന്ന​ത്. താ​ലൂ​ക്കി​ൽ മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ താ​മ​സ​ക്കാ​രേ​യും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.