പു​തു​ശേ​രി​യി​ൽ റെ​യി​ൽ ഫെ​ൻ​സിം​ഗ് വേ​ലി സ്ഥാ​പി​ക്ക​ണ​ം: ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ്
Saturday, September 19, 2020 11:57 PM IST
പു​തു​ശേ​രി: പു​തു​ശേ​രി​യി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ വി​ള​ന​ഷ്ട​വും ജീ​വ​ഹാ​നി​യും പ​തി​വാ​യ​തോ​ടെ പു​തു​ശേ​രി മേ​ഖ​ല​യി​ൽ റെ​യി​ൽ ഫെ​ൻ​സിം​ഗ് വേ​ലി സ്ഥാ​പി​ക്ക​ണ​മെ​ന്ന് മ​ണ്ഡ​ലം ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് സ​മ്മേ​ള​നം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്പോ​ൾ ന​ല്കു​ന്ന ന​ഷ്ട​പ​രി​ഹാ​ര തോ​ത് വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണം മൂ​ല​മു​ണ്ടാ​കു​ന്ന വി​ള​ന​ഷ്ട​ത്തി​നും സ​ഹാ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നു യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. നെ​ല്ലു​സം​ഭ​ര​ണം സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പി​ലാ​ക്കു​ക, സം​ഭ​ര​ണ​വി​ല ഉ​ട​നേ വി​ത​ര​ണം ചെ​യ്യു​ക, ക​യ​റ്റി​റ​ക്കു കൂ​ലി സ​ർ​ക്കാ​ർ വ​ഹി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് പു​തു​ശേ​രി മ​ണ്ഡ​ലം സ​മ്മേ​ള​നം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​കെ.​ജ​യ​കാ​ന്ത​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സം​സ്ഥാ​ന ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​ശി​വ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി. ​ഇ​ക്ബാ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​കെ.​അ​ന​ന്ത​കൃ​ഷ്ണ​ൻ, പു​തു​ശേ​രി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് വി​ജ​യ് ഹൃ​ദ​യ​രാ​ജ്, ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ഇ.​എം ബാ​ബു. എം.​രാ​ധാ​കൃ​ഷ്ണ​ൻ, വി.​മോ​ഹ​ൻ​ദാ​സ്, ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് മ​ല​ന്പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​സി സി​ദ്ധാ​ർ​ത്ഥ​ൻ, പി.​ബി.​ഗി​രീ​ഷ്, എം.​കൃ​ഷ്ണ​നു​ണ്ണി, എ​ൻ.​ന​ട​രാ​ജ​ൻ, നി​ത്യാ​ന​ന​ന്ദ​ൻ, സ​ഹ​ദേ​വ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.