പു​തു​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വ​നി​ത ജിം​നേ​ഷ്യം തു​ട​ങ്ങി
Saturday, September 19, 2020 11:56 PM IST
പു​തു​ശേ​രി: വ​നി​ത​ക​ളു​ടെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണം ല​ക്ഷ്യ​മി​ട്ട് പു​തു​ശേ​രി​യി​ൽ തു​ട​ങ്ങി​യ വ​നി​താ ജിം​നേ​ഷ്യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ശി​വ​കാ​മി അ​ധ്യ​ക്ഷ​യാ​യി.

പു​തു​ശേ​രി പ​ഞ്ചാ​യ​ത്ത് 2019-20 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ വ​നി​ത ഘ​ട​ക​പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി മൂ​ന്ന​ര​ല​ക്ഷം ചെ​ല​വി​ട്ടാ​ണ് വ​നി​താ ജിം​നേ​ഷ്യം സാ​ധ്യ​മാ​ക്കി​യ​ത്. വി​വി​ധ ത​ര​ത്തി​ലു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ ജിം​നേ​ഷ്യ​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ്രീ​കോ​ട്ട് കോ​ള​നി​യി​ലെ അ​ങ്ക​ണ​വാ​ടി​യോ​ട് ചേ​ർ​ന്നു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് ജിം​നേ​ഷ്യം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. എ​ല്ലാ ദി​വ​സ​വും പ​ഞ്ചാ​യ​ത്തി​ലു​ള്ള വ​നി​ത​ക​ൾ​ക്ക് ഇ​വി​ടെ വ്യാ​യാ​മ​ത്തി​നും പ​രി​ശീ​ല​ന​ത്തി​നു​മു​ള്ള സൗ​ക​ര്യം ഒ​രു​ക്കും. പ​രി​പാ​ടി​യി​ൽ മ​ല​ന്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​സി.​ഉ​ദ​യ​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ എ​ൽ ഗോ​പാ​ല​ൻ, സി.​ചാ​മി, എം.​ജീ​ന, വാ​ർ​ഡ് മെം​ബ​ർ എം.​വി.​മ​നോ​ഹ​ര​ൻ, അ​ർ​ബ​ൻ ബാ​ങ്ക് ഡ​യ​റ​ക്ട​ർ സു​ഭാ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.