പി​ൻ​ഭാ​ഗം മൂ​ടാ​തെ ട്രാ​ക്ട​റി​ൽ മ​ണ്ണു​ക​ട​ത്ത്; ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​യ്ക്ക് ഭീ​ഷ​ണി
Saturday, September 19, 2020 11:55 PM IST
ചി​റ്റൂ​ർ: ട്രാ​ക്ട​റി​ലും ടി​പ്പ​റു​ക​ളി​ലും പി​ൻ​ഭാ​ഗം മൂ​ടാ​തെ മ​ണ്ണ്, എം ​സാ​ൻ​റ്, ക​രി​ങ്ക​ൽ തു​ട​ങ്ങി​യ​വ ക​ട​ത്തു​ന്ന​ത് പി​റ​കി​ൽ സ​ഞ്ച​രി​ക്കു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​ഭീ​ഷ​ണി​യാ​യി. കാ​റ്റി​ൽ പി​റ​കി​ൽ വ​രു​ന്ന വാ​ഹ​ന​യാ​ത്ര​ക്കാ​രു​ടെ ക​ണ്ണി​ൽ മ​ണ്ണ് അ​ക​പ്പെ​ടു​ന്ന​താ​ണ് അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്ന​ത്.

ഞാ​യ​റാ​ഴ്ച​ക​ളി​ലും മ​റ്റു അ​വ​ധി​ദി​വ​സ​ങ്ങ​ളി​ലു​മാ​ണ് പ്ര​ധാ​ന​മാ​യും മ​ണ്ണു​ക​ട​ത്ത് ന​ട​ക്കു​ന്ന​ത്. മു​ൻ​കാ​ല​ങ്ങ​ളി​ൽ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ൽ ന​ട​ന്നി​രു​ന്നു. ജ​ന​ങ്ങ​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സും ജി​യോ​ള​ജി വ​കു​പ്പും മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു പി​ഴ അ​ട​പ്പി​ച്ചി​രു​ന്നു.

നി​ല​വി​ൽ കോ​വി​ഡ് 19 നി​യ​ന്ത്ര​ണം ഘ​ട്ട​ങ്ങ​ളാ​യി പി​ൻ​വ​ലി​ച്ച​തോ​ടെ​യാ​ണ് അ​ന​ധി​കൃ​ത​മാ​യും സു​ര​ക്ഷി​ത​ത്വ​വു​മി​ല്ലാ​തെ മ​ണ്ണ്, മെ​റ്റ​ൽ​ക​ട​ത്ത് വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ന​ധി​കൃ​ത മ​ണ്ണു​ക​ട​ത്ത് ത​ട​യാ​ൻ ക​ർ​ശ​ന​ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.