റോഡ് ഉപയോഗിക്കാൻ പാട്ടം വേണമെന്ന്; ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യ്ക്ക് റെ​യി​ൽ​വേ​യു​ടെ ക​ടും​വെ​ട്ട്
Saturday, September 19, 2020 11:55 PM IST
ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യ്ക്ക് റെ​യി​ൽ​വേ​യു​ടെ ക​ടും​വെ​ട്ട്. അ​ഞ്ച​ര​ല​ക്ഷം രൂ​പ ഉ​ട​നേ അ​ട​ച്ചി​ല്ലെങ്കി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡ് ഉ​പ​യോ​ഗി​ക്കാ​നാ​വി​ല്ല. വ​ള​രെ വി​ചി​ത്ര​മാ​യ ആ​വ​ശ്യ​മാ​ണ് റെ​യി​ൽ​വേ ഉ​ന്ന​യി​ക്കു​ന്ന​ത്.

ജ​ന​ങ്ങ​ൾ​ക്ക് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള വ​ഴി ഉ​പ​യോ​ഗി​ക്കാ​നാ​ണ് ന​ഗ​ര​സ​ഭ പ​ണ​മ​ട​യ്ക്ക​ണ​മെ​ന്ന് റെ​യി​ൽ​വേ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ര​ണ്ടു​വ​ർ​ഷ​ത്തെ പാ​ട്ട തു​ക​യാ​യ 5.64 ല​ക്ഷം രൂ​പ ഉ​ട​നേ അ​ട​യ്ക്ക​ണ​മെ​ന്നാ​ണ് റെ​യി​ൽ​വേ ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യ്ക്ക് മു​ന്ന​റി​യി​പ്പ് ന​ല്കി​യി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ​ത​വ​ണ പാ​ട്ട തു​ക​യാ​യി 11. 70 ല​ക്ഷം രൂ​പ ന​ഗ​ര​സ​ഭ റെ​യി​ൽ​വേ​യി​ൽ അ​ട​ച്ചി​രു​ന്നു. ഇ​പ്പോ​ൾ ബാ​ക്കി​യു​ള്ള 5.64 ല​ക്ഷം രൂ​പ അ​ട​യ്ക്ക​ണ​മെ​ന്നാ​ണ് റെ​യി​ൽ​വേ​യു​ടെ ആ​വ​ശ്യം. ഒ​റ്റ​പ്പാ​ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് യാ​ത്ര​ക്കാ​ർ എ​ത്തേ​ണ്ട വ​ഴി​യാ​ണ് ഇ​ത്.

എ​ന്നാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് സ​ഞ്ച​രി​ക്കാ​ൻ ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ വാ​ട​ക ന​ല്ക​ണ​മെ​ന്ന വി​ചി​ത്ര​മാ​യ ആ​വ​ശ്യ​മാ​ണ് റെ​യി​ൽ​വേ ഉ​ന്ന​യി​ക്കു​ന്ന​ത്. ഒ​റ്റ​പ്പാ​ലം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡ് ഉ​പ​യോ​ഗി​ക്കാ​ൻ വാ​ട​ക ന​ല്ക​ണ​മെ​ന്ന് റെ​യി​ൽ​വേ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ ന​ഗ​ര​സ​ഭ ദ​ക്ഷി​ണ റെ​യി​ൽ​വേ ജ​ന​റ​ൽ മാ​നേ​ജ​റെ സ​മീ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്.

എം​പി മു​ഖേ​ന റെ​യി​ൽ​വേ​യേ​യും സ​മീ​പി​ക്കാ​ൻ തീ​രു​മാ​ന​മു​ണ്ട്. ഒ​റ്റ​പ്പാ​ലം ആ​ർ​എ​സ് റോ​ഡി​ൽ റെ​യി​ൽ​വേ മെ​റ്റ​ൽ യാ​ർ​ഡ് മു​ത​ലു​ള്ള റോ​ഡ് റെ​യി​ൽ​വേ​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള ഭൂ​മി​യി​ലാ​ണ്. സു​ന്ദ​ര​യ്യ​ർ​റോ​ഡ്, തെ​ന്നി ബ​സാ​ർ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​വ​ർ പൊ​തു​വ​ഴി​യാ​യും ഈ ​വ​ഴി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ങ്കി​ലും കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രും എ​ത്തു​ന്ന​ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കാ​ണ്.

റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള റോ​ഡി​നാ​ണ് റെ​യി​ൽ​വേ ന​ഗ​ര​സ​ഭ​യോ​ട് വാ​ട​ക ചോ​ദി​ക്കു​ന്ന​ത്. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ന് റെ​യി​ൽ​വേ വാ​ട​ക പി​രി​ക്കു​ന്ന​ത് വി​ചി​ത്ര​വും അ​പൂ​ർ​വ​മാ​യ കാ​ര്യ​മാ​ണ്. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് ജ​ന​ങ്ങ​ൾ​ക്ക് എ​ത്തി​ച്ചേ​രാ​ൻ അ​ത്യാ​വ​ശ്യ​മാ​ണ്. അ​തേ​സ​മ​യം മു​ൻ​കാ​ല​ങ്ങ​ളി​ൽ പാ​ട്ട തു​ക​യാ​യി റെ​യി​ൽ​വേ​യ്ക്ക് ന​ഗ​ര​സ​ഭ പ​ണം കെ​ട്ടി​വ​ച്ച​താ​ണ് പ്ര​ശ്ന​മാ​യി തീ​ർ​ന്ന​ത്. ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യി​ലെ ജ​ന​കീ​യ പ്ര​ശ്ന​മാ​യി വി​ഷ​യ​ത്തെ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തി​ൽ ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ പ​രാ​ജ​യ​പ്പെ​ടു​ക​യും മു​ന്പു​ണ്ടാ​യി​രു​ന്ന എം​പി​മാ​ർ, എം​എ​ൽ​എ​മാ​ർ എ​ന്നി​വ​ർ ഗൗ​ര​വ​മാ​യി ഇ​ട​പെ​ടാ​തി​രി​ക്കു​ക​യും ചെ​യ്ത​താ​ണ് ഇ​പ്പോ​ഴ​ത്തെ ദു​ര​വ​സ്ഥ​യ്ക്ക് കാ​ര​ണം.

ന​ഗ​ര​സ​ഭ ഇ​പ്പോ​ൾ കെ​ട്ടി​വ​യ്ക്കേ​ണ്ട പ​ണം ഉ​ട​നേ അ​ട​യ്ക്കാ​ത്ത​പ​ക്ഷം തു​ട​ർ​ന​ട​പ​ടി​ക​ളി​ലേ​ക്ക് റെ​യി​ൽ​വേ ക​ട​ക്കു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​ണ്. ഇ​തി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ ഗൗ​ര​വ​ക​ര​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.