കു​രു​ത്തി​ച്ചാ​ലി​ൽ ചെ​ക്ക്പോ​സ്റ്റ് സ്ഥാ​പി​ച്ചു
Saturday, September 19, 2020 11:50 PM IST
മ​ണ്ണാ​ർ​ക്കാ​ട്: കു​മ​രം​പു​ത്തൂ​ർ കു​രു​ത്തി​ച്ചാ​ലി​ൽ സു​ര​ക്ഷാ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി റ​വ​ന്യു​വ​കു​പ്പ് ചെ​ക്ക്പോ​സ്റ്റ് സ്ഥാ​പി​ച്ചു. മൈ​ലാം​പാ​ട​ത്തു​നി​ന്നും കു​രു​ത്തി​ച്ചാ​ലി​ലേ​ക്കു തി​രി​യു​ന്ന ഭാ​ഗ​ത്താ​ണ് ചെ​ക്ക്പോ​സ്റ്റ്. കു​മ​രം​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ​പ്പെ​ടു​ന്ന​തും പ​യ്യ​നെ​ടം വി​ല്ലേ​ജി​ന്‍റെ ഭാ​ഗ​വു​മാ​യ കു​രു​ത്തി​ച്ചാ​ലി​ൽ ഒ​രാ​ഴ്ച ര​ണ്ടു​പേ​ർ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു മ​രി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഒ​റ്റ​പ്പാ​ലം സ​ബ് ക​ള​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ സ​ന്ദ​ർ​ശ​ക​രെ നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ചെ​ക്ക്പോ​സ്റ്റ് സ്ഥാ​പി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്.

ചെ​ക്ക് പോ​സ്റ്റ് സം​വി​ധാ​ന​ത്തി​ൽ വി​വി​ധ​വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​മി​ല്ലാ​യ്മ രൂ​പ​പ്പെ​ട്ട​തോ​ടെ നി​ർ​മാ​ണം തീ​രു​മാ​ന​മാ​കാ​തെ നീ​ളു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ൽ റ​വ​ന്യൂ​വ​കു​പ്പ് ക​ഴി​ഞ്ഞ​ദി​വ​സം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ചെ​ക്ക്പോ​സ്റ്റ് സ്ഥാ​പി​ക്കു​ന്ന​തി​ന് നി​ർ​മി​തി​കേ​ന്ദ്ര​യെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. അ​ധി​കൃ​ത​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ റോ​ഡി​നു കു​റു​കേ ഇ​രു​ന്പു​ദ​ണ്ഡ് ഉ​യ​ർ​ത്തു​ക​യും താ​ഴ്ത്തു​ക​യും ചെ​യ്യു​ന്ന രീ​തി​യി​ലു​ള്ള ചെ​ക്കു​പോ​സ്റ്റ് സ്ഥാ​പി​ച്ചു. നി​ല​വി​ൽ ഇ​രു​ന്പു​ദ​ണ്ഡ് ഉ​യ​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ചെ​ക്കു​പോ​സ്റ്റി​ന്‍റെ ചു​മ​ത​ല ആ​ർ​ക്കു ന​ല്ക​ണ​മെ​ന്ന് സം​ബ​ന്ധി​ച്ചു​ള്ള യോ​ഗ​വും നാ​ട്ടു​കാ​രെ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള സ​ർ​വ​ക​ക്ഷി​യോ​ഗ​വും ഉ​ട​നേ ചേ​രും. ഇ​തി​നു​ശേ​ഷ​മേ ചെ​ക്കു​പോ​സ്റ്റ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കൂ. ചെ​ക്കു​പോ​സ്റ്റ് ക​ട​ന്നു​പോ​കു​ന്ന വ​ഴി​യി​ൽ 120 ല​ധി​കം കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്നു​ണ്ട്. ഇ​വ​രു​ടെ ഗ​താ​ഗ​ത​പ്ര​ശ്നം കൂ​ടി ച​ർ​ച്ച​ചെ​യ്യാ​നാ​ണ് സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ക്കു​ന്ന​ത്.