ക​ർ​ഷ​ക​ർ​ക്കു​നേ​രെ​യു​ള്ള വ​നം​വ​കു​പ്പി​ന്‍റെ ഗൂ​ഢ​നീ​ക്കം അ​വ​സാ​നി​പ്പി​ക്ക​ണം: ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ല്കി
Saturday, September 19, 2020 11:50 PM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ലെ ക​ർ​ഷ​ക​ർ​ക്കു​നേ​രെ വ​നം​വ​കു​പ്പ് ന​ട​ത്തു​ന്ന ഗൂ​ഢ​നീ​ക്ക​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ഗ​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ല​ക്ഷ്മി ശ്രീ​കു​മാ​ർ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ല്കി.

അ​ഗ​ളി പ​ഞ്ചാ​യ​ത്ത് പ​തി​നെ​ട്ടാം വാ​ർ​ഡി​ൽ പാ​റ​വ​ള​വ്, ഓ​ട​പ്പെ​ട്ടി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഏ​താ​നും ആ​ഴ്ച​ക​ളാ​യി വ​നം​വ​കു​പ്പ് പി​ഡ​ബ്ലി​യു​ഡി റോ​ഡു​വ​രെ പി​ടി​ച്ച​ട​ക്കി ജ​ണ്ട നി​ർ​മാ​ണം ന​ട​ത്തു​ക​യും ക​ർ​ഷ​ക​രു​ടെ കൈ​വ​ശ​മു​ള്ള റ​വ​ന്യു​ഭൂ​മി ഉ​ൾ​പ്പെ​ടു​ത്തി സ​ർ​വേ ന​ട​ത്തു​ക​യും ചെ​യ്തു​വ​രു​ന്നു. നാ​ളി​തു​വ​രെ​യാ​യി വ​നം​വ​കു​പ്പു​മാ​യി ത​ർ​ക്ക​ങ്ങ​ളൊ​ന്നു​മി​ല്ലാ​തി​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വ​നം​വ​കു​പ്പി​ന്‍റെ ഇ​ത്ത​രം ന​ട​പ​ടി.

വ​നം​വ​കു​പ്പി​ന്‍റെ ഗൂ​ഢ​ല​ക്ഷ്യം തി​രി​ച്ച​റി​ഞ്ഞ് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക​ർ സം​ഘ​ടി​ക്കു​ക​യും സ​ർ​വേ​ന​ട​പ​ടി നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ താ​ത്കാ​ലി​ക​മാ​യി സ​ർ​വേ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. വ​നം​വ​കു​പ്പി​ന്‍റെ ന​ട​പ​ടി​മൂ​ലം പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ല്ക്കു​ക​യാ​ണെ​ന്നും ക​ർ​ഷ​ക​രോ​ടു​ള്ള ദ്രോ​ഹ​ന​ട​പ​ടി നി​ർ​ത്തി​വ​യ്ക്കാ​ൻ വേ​ണ്ട​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നു​മാ​ണ് ക​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.