മി​നി​ലോ​റി​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു
Saturday, September 19, 2020 9:55 PM IST
പു​തു​ന​ഗ​രം: മി​നി​ലോ​റി​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബി​രു​ദ വി​ദ്യാ​ർ​ഥി മ​രി​ച്ചു. കാ​ക്ക​യൂ​ർ വാ​ക്കി​ൽ വീ​ട്ടി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ൻ മ​ക​ൻ ഗോ​കു​ൽ കൃ​ഷ്ണ​ൻ (20) ആ​ണ്‍ മ​ര​ിച്ചത്. ഇ​ന്ന​ലെ പ​ക​ൽ 12ന് ​കൊ​ടു​വാ​യൂ​ർ പെ​ട്രോ​ൾ പ​ന്പി​നു സ​മീ​പ​ത്താ​ണ്‍ അ​പ​ക​ടം​. ആ​ശു​പ​ത്രി​യി​ലു​ള്ള മൃ​ത​ദേ​ഹം കോ​വിഡ് ​പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം ഇ​ൻ​ക്വസ്റ്റും ​പോ​സ്റ്റു​മോ​ർ​ട്ട​വും ന​ട​ത്തും. പു​തുന​ഗ​രം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​മ്മ: ന​ന്ദി​നി.