യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ കു​ത്തി​യി​രി​പ്പു​സ​മ​രം ന​ട​ത്തി
Saturday, September 19, 2020 12:08 AM IST
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 2020-21 വ​ർ​ഷ​ത്തെ വ്യ​ക്തി​ഗ​ത ആ​നു​കൂ​ല്യ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​മി​ല്ലാ​തെ ഏ​ക​പ​ക്ഷീ​യ​മാ​യി കു​ടും​ബ​ശ്രീ​യി​ലെ എ​ൽ​ഡി​എ​ഫ് അ​നു​ഭാ​വി​ക​ളെ വ​ച്ച് അ​പേ​ക്ഷാ​ഫോം വി​ത​ര​ണം ചെ​യ്ത​തി​ലും ആ​ര്യ​ങ്ക​ട​വ് ഖ​ര​മാ​ലി​ന്യ പ്ലാ​ന്‍റി​ലെ അ​ഴി​മ​തി​യി​ലും പ്ര​തി​ഷേ​ധി​ച്ച് പ​ഞ്ചാ​യ​ത്തി​ലെ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് യോ​ഗം ബ​ഹി​ഷ്ക​രി​ച്ച് ഓ​ഫീ​സി​നു മു​ന്നി​ൽ കു​ത്തി​യി​രി​പ്പു​സ​മ​രം ന​ട​ത്തി.
പ്ര​തി​ഷേ​ധ​യോ​ഗ​ത്തി​ൽ എ.​ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി അം​ഗം പാ​ള​യം പ്ര​ദീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മെം​ബ​ർ​മാ​രാ​യ സി.​കെ.​വി​നു, വി​ജ​യ​കു​മാ​രി, മ​നോ​ജ്, സോ​ണി ബെ​ന്നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.