അന്താരാഷ്ട്ര വെ​ബി​നാ​ർ 22ന്
Saturday, September 19, 2020 12:07 AM IST
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജ് സൈ​ക്കോ​ള​ജി വി​ഭാ​ഗം 22ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വെ​ബി​നാ​ർ ന​ട​ത്തും. യു ​ജി, പി ​ജി, ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും പ​ങ്കെ​ടു​ക്കാം.
ധാ​ക്ക ജ​ഗ​ന്നാ​ഥ് സ​ർ​വ​ക​ലാ​ശാ​ല സൈ​ക്കോ​ള​ജി പ്ര​ഫ. അ​ശോ​ക് കു​മാ​ർ സ​ഹ വെ​ബി​നാ​ർ ന​യി​ക്കും. പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ ര​ജി​സ്ട്രേ​ഷ​നും വി​വ​ര​ങ്ങ​ൾ​ക്കും 9544 419 771 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.

ഐ​ടി​ഐ​യി​ൽ
പ്ര​വേ​ശ​നം

നെന്മാറ: നെന്മാ​റ ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ​യി​ൽ ഒ​രു​വ​ർ​ഷ​ത്തെ ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ ആ​ൻ​ഡ് പ്രോ​ഗ്രാ​മിം​ഗ് അ​സി​സ്റ്റ​ന്‍റ്, വെ​ൽ​ഡ​ർ, ദ്വി​വ​ർ​ഷ​ത്തെ ഡ്രാ​ഫ്റ്റ്സ്മാ​ൻ സി​വി​ൽ എ​ന്നീ എ​ൻ​സി​വി​ടി കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. ഡ​ബ്ല്യു​ഡ​ബ്ല്യു​ഡ​ബ്ല്യു​ഐ​ടി​ഐ​അ​ഡ്മി​ഷ​ൻ​സ് കേ​ര​ള​ജി​ഒ​വി.​ഇ​ന്നി​ൽ മു​ഖേ​ന 100 രൂ​പ ഫീ​സ​ടി​ച്ച് 24 വ​രെ അ​പേ​ക്ഷി​ക്കാ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു. ഫോ​ണ്‍: 04923241010.
മ​ല​ന്പു​ഴ: മ​ല​ന്പു​ഴ വ​നി​താ ഐ​ടി​ഐ​യി​ൽ വി​വി​ധ ട്രേ​ഡു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം തു​ട​ങ്ങി. ഒ​രു​വ​ർ​ഷ​ത്തെ ക​ന്പ്യൂ​ട്ട​ർ ഓ​പ്പ​റേ​റ്റ​ർ ആ​ൻ​ഡ് പ്രോ​ഗ്രാ​മിം​ഗ് അ​സി​സ്റ്റ​ന്‍റ്, ഫാ​ഷ​ൻ ഡി​സൈ​നിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി കോ​ഴ്സു​ക​ളി​ലേ​ക്കും ദ്വി​വ​ർ​ഷ​ത്തെ ഡ്രാ​ഫ്റ്റ്സ്മാ​ൻ സി​വി​ൽ, മെ​ക്കാ​നി​ക് ക​ണ്‍​സ്യൂ​മ​ർ ഇ​ല​ക്ട്രോ​ണി​ക് അ​പ്ലൈ​യ​ൻ​സ​സ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ടെ​ക്നോ​ള​ജി സി​സ്റ്റം മെ​യി​ന്‍റ​ന​ൻ​സ്, ഇ​ല​ക്ട്രോ​ണി​ക് മെ​ക്കാ​നി​ക് എ​ന്നീ കോ​ഴ്സു​ക​ളി​ലേ​ക്കാ​ണ് പ്ര​വേ​ശ​നം. ഡ​ബ്ല്യു​ഡ​ബ്ല്യു​ഡ​ബ്ല്യു​ഐ​ടി​ഐ​അ​ഡ്മി​ഷ​ൻ​സ് കേ​ര​ള​ജി​ഒ​വി.​ഇ​ന്നി​ൽ 100 രൂ​പ അ​പേ​ക്ഷാ ഫീ​സ് അ​ട​ച്ച് ഓ​ണ്‍​ലൈ​നാ​യി 24 വ​രെ അ​പേ​ക്ഷി​ക്കാം.
തു​ട​ർ​ന്നു​ള്ള വി​വ​ര​ങ്ങ​ൾ എ​സ് എം​എ​സ് മു​ഖേ​ന ര​ജി​സ്റ്റ​ർ ചെ​യ്ത മൊ​ബൈ​ൽ ന​ന്പ​റു​ക​ളി​ൽ ല​ഭി​ക്കും. അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ൾ മു​ഖേ​ന​യോ മ​റ്റു സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ൾ മു​ഖേ​ന​യോ ഐ​ടി​ഐ​യി​ൽ സ​ജ്ജീ​ക​രി​ച്ച ഹെ​ൽ​പ്പ് ഡെ​സ്ക് വ​ഴി​യോ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു. ഫോ​ണ്‍: 0491 2815181, 9495 017 973.
പാ​ല​ക്കാ​ട്: ല​ഫ്റ്റ​ന​ന്‍റ് കേ​ണ​ൽ നി​ര​ഞ്ജ​ൻ മെ​മ്മോ​റി​യ​ൽ ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ എ​ള​ന്പു​ലാ​ശേ​രി​യി​ൽ 2020-21 വ​ർ​ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
എ​ൻ​സി​വി​ടി ട്രേ​ഡു​ക​ളാ​യ ഡ്രാ​ഫ്റ്റ്സ്മാ​ൻ (സി​വി​ൽ), പ്ലം​ബ​ർ ട്രേ​ഡു​ക​ളി​ലേ​ക്കാ​ണ് പ്ര​വേ​ശ​നം. 24 വ​രെ അ​പേ​ക്ഷി​ക്കാം. ഹെ​ൽ​പ്പ് ഡെ​സ്ക് ന​ന്പ​ർ: 9447 039 401, 9447 622 946.