മോഷ്ടാവിന്‍റെ സത്യസന്ധതയിൽ മനം നിറഞ്ഞ് കടയുടമ
Saturday, September 19, 2020 12:07 AM IST
അ​ല​ന​ല്ലൂ​ർ: മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് ത​ന്‍റെ ക​ട​യി​ൽ ക​യ​റി​യ ക​ള്ള​ൻ ഇ​ത്ര ന​ല്ല​വ​നാ​യി​രു​ന്നോ എ​ന്ന ചി​ന്ത​യി​ലാ​ണ് ക​ർ​ക്കി​ടാം​കു​ന്ന് കു​ള​പ്പ​റ​ന്പി​ൽ വ്യാ​പാ​രി​യാ​യ കൂ​ത്തു​പ​റ​ന്പ​ൻ ഉ​മ്മ​ർ. മോ​ഷ​ണം​പോ​യ വ​സ്തു​ക്ക​ളു​ടെ വി​ല​യാ​യ അ​യ്യാ​യി​രം രൂ​പ തി​രി​കേ ന​ല്കി ഉ​മ്മ​റി​നെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ് സ​ത്യ​സ​ന്ധ​നാ​യ ആ ​ക​ള്ള​ൻ.
ഇ​ക്ക​ഴി​ഞ്ഞ മാ​ർ​ച്ച് മാ​സ​ത്തി​ലാ​ണ് കു​ള​പ്പ​റ​ന്പി​ലു​ള്ള ഉ​മ്മ​റി​ന്‍റെ ഫാ​മി​ലി സ്റ്റോ​റി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. ഭ​ക്ഷ്യ​വ​സ്തു ഉ​ൾ​പ്പ​ടെ അ​യ്യാ​യി​രം രൂ​പ​യു​ടെ വ​സ്തു​ക്ക​ൾ ക​വ​ർ​ന്ന​താ​യി കാ​ണി​ച്ച് ഉ​മ്മ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യി​രു​ന്നു. സം​ഭ​വം ന​ട​ന്ന് മാ​സ​ങ്ങ​ൾ ക​ട​ന്നു​പോ​യെ​ങ്കി​ലും ഇ​ന്ന​ലെ അ​പ്ര​തീ​ക്ഷി​ത​മാ​യി ക​ട​യി​ൽ​നി​ന്നും ഉ​ട​മ​യ്ക്ക് ല​ഭി​ച്ച പൊ​തി തു​റ​ന്നു​നോ​ക്കി​യ​പ്പോ​ൾ അ​ഞ്ഞൂ​റു​രൂ​പ​യു​ടെ പ​ത്ത് നോ​ട്ടു​ക​ളും പി​ന്നെ​യൊ​രു ക​ത്തും ഉ​മ്മ​റി​നു ല​ഭി​ച്ചു.
ക​ത്തി​ൽ പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: കാ​ക്കാ.. ഞാ​നും എ​ന്‍റെ കൂ​ട്ടു​കാ​ര​നും ഒ​രു​ദി​വ​സം രാ​ത്രി നി​ങ്ങ​ളു​ടെ ക​ട​യി​ൽ​നി​ന്നും കു​റ​ച്ച് സാ​ധ​ന​ങ്ങ​ൾ അ​പ്പോ​ഴ​ത്തെ ബു​ദ്ധി​മോ​ശം​കൊ​ണ്ട് മോ​ഷ്ടി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യം നേ​രി​ൽ​ക​ണ്ട് പ​റ​യ​ണ​മെ​ന്നു​ണ്ടെ​ങ്കി​ലും പേ​ടി​യു​ള്ള​തി​നാ​ൽ ഈ ​രീ​തി സ്വീ​ക​രി​ക്കു​ന്നു. ദ​യ​വു​ചെ​യ്ത് മാ​പ്പു​ത​ര​ണം. പ​ട​ച്ചോ​ന്‍റെ അ​ടു​ക്ക​ലേ​യ്ക്ക് വ​യ്ക്ക​രു​ത്. പ്രാ​യ​ത്തി​ൽ നി​ങ്ങ​ളു​ടെ അ​നി​യ​ൻ എ​ന്നാ​ണ് കു​റി​പ്പി​ലു​ള്ള​ത്. ക​ത്ത് വാ​യി​ച്ച​പ്പോ​ഴാ​ണ് ക​ള്ള​ന്‍റെ മാ​ന​സാ​ന്ത​ര​വും ഉ​ള്ളി​ലെ നന്മയും ഉ​മ്മ​ർ തി​രി​ച്ച​റി​ഞ്ഞ​ത്. തു​ട​ർ​ന്നു പോ​ലീ​സി​നെ വി​ളി​ച്ച് കേ​സ് പി​ൻ​വ​ലി​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടു. മാ​ന​സാ​ന്ത​ര​മു​ണ്ടാ​യി തെ​റ്റു​തി​രു​ത്തി​യ വി​വേ​ക​മ​തി​യാ​യ മ​ന​സി​നോ​ട് അ​പ്പോ​ൾ​ത​ന്നെ പൊ​രു​ത്ത​പ്പെ​ട്ടെ​ന്നു ഉ​മ്മ​ർ പ​റ​ഞ്ഞു. ക​ത്ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ച്ച​തോ​ടെ സ​ത്യ​സ​ന്ധ​നാ​യ ക​ള്ള​നും ക​ത്തും നാ​ട്ടി​ലി​പ്പോ​ൾ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്.