നാ​ട​ൻ പ​ച്ച​ക്ക​റി: ഒ​റ്റ​പ്പാ​ല​ത്തെ നാ​ട്ടു​ച​ന്ത ശ്ര​ദ്ധേ​യ​മാ​കു​ന്നു
Saturday, September 19, 2020 12:04 AM IST
ഒ​റ്റ​പ്പാ​ലം: വീ​ട്ടി​ൽ വി​ള​ഞ്ഞ നാ​ട​ൻ പ​ച്ച​ക്ക​റി​ക​ളു​മാ​യി ഒ​റ്റ​പ്പാ​ല​ത്തെ നാ​ട്ടു​ച​ന്ത ശ്ര​ദ്ധേ​യ​മാ​കു​ന്നു. ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ ഓ​പ്പ​ണ്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ട്ടു​ച​ന്ത​യി​ൽ നാ​ട​ൻ പ​ച്ച​ക്ക​റി​ക​ൾ സു​ല​ഭ​മാ​ണ്.
രാ​സ​വ​ള​മി​ല്ലാ​ത്ത​തും വാ​ടാ​ത്ത​തും ഉ​ണ​ങ്ങാ​ത്ത​തും ന​മ്മു​ടെ നാ​ട്ടി​ൽ നി​ന്നു​ത​ന്നെ വി​ള​വെ​ടു​ത്ത​തു​മാ​യ വി​വി​ധ​ങ്ങ​ളാ​യ പ​ച്ച​ക്ക​റി​ക​ളാ​ണ് ഒ​റ്റ​പ്പാ​ല​ത്തെ ച​ന്ത​യി​ൽ വി​ല്പ​ന​യ്ക്കെ​ത്തു​ന്ന​ത്. പ​ന​മ​ണ്ണ, വ​രോ​ട്, പാ​ല​പ്പു​റം, ക​ണ്ണി​യം​പു​റം മേ​ഖ​ല​ക​ളി​ലെ ക​ർ​ഷ​ക​രു​ടെ വീ​ട്ടു​മു​റ്റ​ത്തു​നി​ന്ന് പ​റി​ച്ചെ​ടു​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ളാ​ണ് നാ​ട്ടു​ച​ന്ത​യി​ൽ വി​ല്ക്കു​ന്ന​ത്. പ​യ​ർ, വെ​ണ്ട, വ്യ​ത്യ​സ്ത​ങ്ങ​ളാ​യ വ​ഴു​തി​ന, ത​ക്കാ​ളി, കു​ന്പ​ള​ങ്ങ, പ​ച്ച​മു​ള​ക്, ചേ​ന, ചേ​ന്പ്, മ​ത്ത​ൻ, പ​ച്ച​ക്കാ​യ, പ​ഴു​ത്ത പൂ​വ​ൻ​പ​ഴം, ക​യ്പ്പ​ക്ക, ക​റി​വേ​പ്പി​ല, മ​ധു​ര​ക്കി​ഴ​ങ്ങ്, ക​പ്പ, ചു​വ​ന്ന ചീ​ര, പ​ച്ച​ചീ​ര, ചീ​നി​മു​ള​ക്, നാ​ട​ൻ കോ​ഴി​മു​ട്ട, തേ​ങ്ങ തു​ട​ങ്ങി ഒ​ട്ട​ന​വ​ധി സാ​ധ​ന​ങ്ങ​ളാ​ണ് നാ​ട​ൻ​ച​ന്ത വ​ഴി വി​ല്പ​ന​യ്ക്ക് എ​ത്തു​ന്ന​ത്. തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വി​ല്പ​ന തു​ട​ങ്ങു​ന്ന ച​ന്ത​യി​ൽ നാ​ട​ൻ പ​ച്ച​ക്ക​റി​ക്ക് ഒ​റ്റ​പ്പാ​ല​ത്ത് ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണ്. അ​ന്ന​ന്ന് പ​റി​ച്ചെ​ടു​ത്ത പ​ച്ച​ക്ക​റി​ക​ൾ മാ​ത്ര​മേ വി​ല്പ​ന ന​ട​ത്തു​ന്നു​ള്ളൂ​വെ​ന്ന് ക​ർ​ഷ​ക​നാ​യ അ​പ്പാ​രൂ പ​റ​ഞ്ഞു. കാ​ൽ​കി​ലോ, അ​ര​കി​ലോ, ഒ​രു കി​ലോ എ​ന്നി​ങ്ങ​നെ ആ​വ​ശ്യ​ക്കാ​ര​ന്‍റെ ഇ​ഷ്ട​മ​നു​സ​രി​ച്ച് സാ​ധ​ന​ങ്ങ​ൾ ല​ഭി​ക്കും. വീ​ട്ടി​ൽ വി​ള​ഞ്ഞ പ​ച്ച​ക്ക​റി​ക​ൾ വി​ല്ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കും നാ​ട്ടു​ച​ന്ത​യി​ൽ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കാം. ക​ർ​ഷ​ക​ന്‍റെ ഇ​ഷ്ടാ​നു​സ​ര​ണം വി​ല്ക്കു​ന്ന സാ​ധ​ന​ങ്ങ​ൾ​ക്ക് അ​മി​ത വി​ല​യു​ണ്ടാ​വി​ല്ലെ​ന്ന് നാ​ട​ൻ​ച​ന്ത​യു​ടെ കോ-​ഡി​നേ​റ്റ​ർ കൂ​ടി​യാ​യ ഐ.​എം.​സ​തീ​ശ​ൻ പ​റ​ഞ്ഞു.
കോ​വി​ഡ് കാ​ല​ത്തെ പ​ച്ച​ക്ക​റി ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​യി ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യി​ലൂ​ടെ സം​ഘ​ടി​പ്പി​ച്ച ഒ​റ്റ​പ്പാ​ല​ത്തെ നാ​ട്ടു​ച​ന്ത, പ​ച്ച​പ്പി​ന്‍റെ പ്ര​കാ​ശം പ​ര​ത്തി ജ​ന​മ​ന​സു​ക​ളി​ൽ ഇ​ടം ക​ണ്ടെ​ത്തി ക​ഴി​ഞ്ഞു.