പ്ര​തി​ഷേ​ധ സ​മ​രം
Saturday, September 19, 2020 12:04 AM IST
അ​ഗ​ളി:​സ്വ​ർ​ണ്ണ​ക്ക​ള്ള​ക്ക​ട​ത്ത് കേ​സി​ൽ കു​റ്റാ​രോ​പി​ത​നാ​യ മ​ന്ത്രി കെ ​ടി ജ​ലീ​ലി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് കേ​ര​ള​ത്തി​ന്‍റെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സ​മ​രം ന​ട​ത്തി​യ ബി​ജെ​പി , യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ പോ​ലീ​സ് ന​ട​ത്തി​യ അ​ക്ര​മ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചു കൊ​ണ്ട് ബി​ജെ​പി അ​ട്ട​പ്പാ​ടി മേ​ഖ​ലാ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഗ​ളി​യി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി.
ബി​ജെ​പി അ​ഗ​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ് അ​രു​ണ്‍ കു​മാ​ർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ​രം അ​ട്ട​പ്പാ​ടി മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് കെ ​ശ്രീ​നി​വാ​സ​ൻ ഉ​ത്ഘാ​ട​നം ചെ​യ്തു. പ​രി​പാ​ടി​യി​ൽ മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് സി ​മോ​ഹ​ൻ​ദാ​സ് , പു​തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം ​രാ​മ​സ്വാ​മി ദേ​വ​രാ​ജ് ജി​ല്ലാ ക​മ്മ​റ്റി​യം​ഗം ആ​ർ ധ​ർ​മ്മ​രാ​ജ് എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി , മേ​ഖ​ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ ശ​ശി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.
മ​ണ്ണാ​ർ​ക്കാ​ട്: സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്ത് കേ​സി​ൽ കെ.​ടി.​ജ​ലീ​ൽ മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ച് അ​ന്വേ​ഷ​ണം നേ​രി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ണാ​ർ​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു.
കു​മ​രം​പു​ത്തൂ​ർ ചു​ങ്കം സെ​ന്‍റ​റി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ൽ നി​യോ​ജ​ക​മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് ഗു​പ്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സെ​ക്ര​ട്ട​റി മ​നു ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ടി.​എ​ച്ച്.​ഫി​റോ​സ് ബാ​ബു, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ.​കെ.​ഫാ​റൂ​ഖ്, ജി​ല്ലാ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രു​ണ്‍ കു​മാ​ർ, വി​നോ​ദ് ചെ​റാ​ട്, മി​ൻ​ഹാ​സ്, അ​ഡ്വ. സു​ബ്ര​ഹ്മ​ണ്യ​ൻ, വി​ജീ​ഷ്, നൗ​ഫ​ൽ ത​ങ്ങ​ൾ, നൗ​ഷാ​ദ് ചേ​ല​ഞ്ചേ​രി, ന​സീ​ഫ് പാ​ല​ക്ക​ഴി, സി​ജാ​ദ് അ​ന്പ​ല​പ്പാ​റ, രാ​ജ​ൻ ആ​ന്പാ​ട​ത്ത്, അ​ജീ​ഷ് തോ​രാ​പു​രം, ഹാ​രി​സ് ത​ത്തേ​ങ്ങ​ലം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.