ചൂ​രി​യോ​ട് പാ​ട​ത്ത് ന​ടീ​ൽ ഉ​ത്സ​വം ന​ട​ത്തി
Saturday, September 19, 2020 12:04 AM IST
ക​ല്ല​ടി​ക്കോ​ട്: പ​ത്തു​വ​ർ​ഷ​ത്തി​ലേ​റെ ത​രി​ശാ​യി കി​ട​ന്നി​രു​ന്ന​തും അ​ഞ്ചു​വ​ർ​ഷ​മാ​യി ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി ചെ​യ്യു​ന്ന ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്തി​ലെ ചൂ​രി​യോ​ട് പാ​ട​ത്ത് ഈ ​വ​ർ​ഷ​ത്തെ നെ​ൽ​കൃ​ഷി​ക്ക് തു​ട​ക്കം​കു​റി​ച്ചു ന​ടീ​ൽ ഉ​ത്സ​വം ന​ട​ത്തി. ഈ ​വ​ർ​ഷം ത​ച്ച​ന്പാ​റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്, പ​ഞ്ചാ​യ​ത്ത്, കൃ​ഷി​ഭ​വ​ൻ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തി​ൽ സ്ഥ​ലം ഉ​ട​മ​ക​ളാ​ണ് കൃ​ഷി​യി​റ​ക്കു​ന്ന​ത്. ത​ച്ച​ന്പാ​റ സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ൻ പാ​റ​ക്കു​ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജു പ​ഴു​ക്കാ​ത്ത​റ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കൃ​ഷി ഓ​ഫീ​സ​ർ പി.​സാ​ജി​ദ​ലി പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. പാ​ട​ശേ​ഖ​ര​സ​മി​തി സെ​ക്ര​ട്ട​റി എം.​രാ​മ​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ, സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ, ആ​ത്മ ട്ര​ഷ​റ​ർ ഹ​മീ​ദ് ഹാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.