ആ​ന​മൂ​ളി പാ​ല​വ​ള​വി​ൽ ആ​ശു​പ​ത്രി മാ​ലി​ന്യം ത​ള്ളി
Saturday, September 19, 2020 12:04 AM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് അ​ട്ട​പ്പാ​ടി റോ​ഡി​ൽ ആ​ന​മൂ​ളി പാ​ല​വ​ള​വി​നു​സ​മീ​പം റോ​ഡി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ആ​ശു​പ​ത്രി മാ​ലി​ന്യം ക​ണ്ടെ​ത്തി. ഉ​പ​യോ​ഗി​ച്ച സി​റി​ഞ്ചു​ക​ൾ, ഗ്ലൂ​ക്കോ​സ് കു​പ്പി​ക​ൾ തു​ട​ങ്ങി​യ മാ​ലി​ന്യ​ങ്ങ​ളാ​ണ് റോ​ഡി​ൽ കി​ട​ക്കു​ന്ന​ത്.
സം​സ്ക​രി​ക്കാ​ൻ കൊ​ണ്ടു​പോ​കും​വ​ഴി വാ​ഹ​ന​ത്തി​ൽ​നി​ന്നു റോ​ഡി​ൽ വീ​ണ​താ​കാം മാ​ലി​ന്യ​മെ​ന്നാ​ണ് അ​നു​മാ​നി​ക്കു​ന്ന​ത്.
കോ​വി​ഡി​ന്‍റെ​യും മ​ഴ​യു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​ലി​ന്യ​ങ്ങ​ൾ അ​ല​ക്ഷ്യ​മാ​യി കി​ട​ക്കു​ന്ന​ത് പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​രു​ന്ന​തി​നു കാ​ര​ണ​മാ​കും. രാ​ത്രി​യു​ടെ മ​റ​വി​ൽ ദൂ​ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും മാ​ലി​ന്യ​ങ്ങ​ൾ അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്നു​ണ്ടെ​ന്നും ഇ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും തെ​ങ്ക​ര പ​ഞ്ചാ​യ​ത്ത് അം​ഗം ടി.​കെ.​ഫൈ​സ​ൽ പ​റ​ഞ്ഞു.