മേ​ട്ടു​പ്പാ​ള​യ​ത്ത് കാ​ട്ടാ​ന​യെ ച​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി
Saturday, September 19, 2020 12:04 AM IST
കോ​യ​ന്പ​ത്തൂ​ർ: മേ​ട്ടു​പ്പാ​ള​യ​ത്തി​ൽ കാ​ട്ടാ​ന​യെ ച​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ന​പാ​ല​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മേ​ട്ടു​പ്പാ​ള​യ​ത്ത് ന​ട​ത്തി​യ പ​ട്രോ​ളിം​ഗി​ലാ​ണ് നെ​ല്ലി​തു​റ​യി​ൽ​നി​ന്നും മൂ​ന്നു​കി​ലോ​മീ​റ്റ​ർ അ​ക​ലെ ചെ​ളി​നി​റ​ഞ്ഞ പ്ര​ദേ​ശ​ത്ത് 20 വ​യ​സു പ്രാ​യം വ​രു​ന്ന കാ​ട്ടാ​ന​യെ ച​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ഇ​ട​ത്തെ മു​ൻ​കാ​ലി​നു പ​രി​ക്കേ​റ്റ നി​ല​യി​ൽ കാ​ട്ടാ​ന​യെ ക​ണ്ടെ​ത്തി​യി​രു​ന്നു. മൃ​ഗ​ഡോ​ക്ട​ർ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ചം​ഗ മെ​ഡി​ക്ക​ൽ സം​ഘം കാ​ട്ടാ​ന​യ്ക്ക് ഭ​ക്ഷ​ണ​ത്തി​ന​ക​ത്ത് മ​രു​ന്നു​നി​റ​ച്ച് ചി​കി​ത്സ ന​ല്കി​യെ​ങ്കി​ലും ആ​ന ഉ​ൾ​ക്കാ​ട്ടി​ലേ​ക്ക് പോ​യ​തോ​ടെ ചി​കി​ത്സ ന​ല്കാ​നാ​കാ​ൻ ക​ഴി​യാ​തെ വ​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​പ്പോ​ൾ ആ​ന​യെ ച​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ മേ​ട്ടു​പ്പാ​ള​യ​ത്ത് പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ ചെ​ളി​നി​റ​ഞ്ഞ സ്ഥ​ല​ത്ത് ആ​ന വ​ഴു​ക്കി​വീ​ണ് എ​ഴു​ന്നേ​ല്ക്കാ​ൻ സാ​ധി​ക്കാ​തെ ച​രി​ഞ്ഞ​താ​കാ​മെ​ന്നും ആ​ന​യു​ടെ തോ​ൾ​പ​ട്ട​യി​ലും വ​യ​റി​ലും മു​റി​വു​ക​ളു​ണ്ടെ​ന്നും മ​റ്റൊ​രാ​ന​യു​ടെ കു​ത്തേ​റ്റ​തി​ന്‍റെ​യും പാ​ടു​ക​ൾ ശ​രീ​ര​ത്തി​ലു​ണ്ടെ​ന്നും പ​രി​ശോ​ധി​ച്ച ഡോ​ക്ട​ർ അ​റി​യി​ച്ചു. ഈ ​വ​ർ​ഷം ച​രി​യു​ന്ന ഇ​രു​പ​താ​മ​ത്തെ ആ​ന​യാ​ണി​തെ​ന്നും വ​ന​പാ​ല​ക​രു​ടെ അ​നാ​സ്ഥ​യാ​ണ് മ​ര​ണ​ത്തി​നു കാ​ര​ണ​മെ​ന്നും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ കു​റ്റ​പ്പെ​ടു​ത്തി.