വീട്ടുചുമരിനെ പ്രണയിച്ച് നന്ദനയുടെ ചിത്രരചന
Friday, September 18, 2020 12:26 AM IST
വ​ണ്ടി​ത്താ​വ​ളം: കാ​ണി​ക​ളെ വി​സ്മ​യി​പ്പി​ച്ച് ഒ​ന്പ​താം​ക്ലാ​സു​കാ​രി ന​ന്ദ​ന​യു​ടെ ചു​മ​ർ ചി​ത്ര​ര​ച​ന.
വീ​ടി​ന്‍റെ ചു​മ​രു​ക​ളി​ൽ വി​രി​യു​ന്ന​തു പൂ​ക്ക​ളും ഗ്രാ​മ​ഭം​ഗി​യും മാ​ത്ര​മ​ല്ല, ബു​ദ്ധ​നും വി​രാ​ട് പു​രു​ഷ​ന്മാ​രു​മെ​ല്ലാം ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും കാ​ണാം. വ​ണ്ടി​ത്താ​വ​ളം മ​രു​ത​ന്പാ​റ ന​ന്ദേ​ഷി​ന്‍റെ മ​ക​ൾ ന​ന്ദ​ന​യാ​ണ് അ​നൗ​ദ്യോ​ഗി​ക ചി​ത്ര​കാ​രി. വീ​ടി​ന്‍റെ സ്വീ​ക​ര​ണ​മു​റി​യി​ലും മ​റ്റു ഭാ​ഗ​ങ്ങ​ളി ലു​മാ​ണ് ന​ന്ദ​ന​യു​ടെ ചി​ത്ര​ര​ച​ന​ക​ൾ പ്ര​കാ​ശി​ക്കു​ന്ന​ത്.

കോ​വി​ഡ് കാ​ല​ത്തെ അ​വ​ധി വേ​ള​ക​ളി​ൽ വി​ര​സ​ത​യ​ക​റ്റാ​ൻ തു​ട​ങ്ങി​യ ഹോ​ബി ഒ​രു സ​പ​ര്യ​യാ​യി തു​ട​രാ​നാ​ണ് ന​ന്ദ​ന​യു​ടെ തീ​രു​മാ​നം. കാ​ണി​ക​ൾ​ക്കു ന​ല്ലൊ​രു ദൃ​ശ്യ​വി​രു​ന്നു ത​ന്നെ​യാ​ണ് ന​ന്ദ​ന​യു​ടെ ചി​ത്ര​ങ്ങ​ൾ.

വീ​ട്ടി​ൽ അ​തി​ഥി​ക​ളാ​യി എ​ത്തു​ന്ന​വ​രും​മ​റ്റു ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വ​രു​ന്ന​വ​രും ചി​ത്ര​കാ​രി ഒ​ന്പ​താം​ക്ലാ​സു​കാ​രി​യാ​യി​രി​ക്കു​മെ​ന്നു ക​രു​തി​ല്ല. പി​ന്നീ​ട് അ​ന്വേ​ഷി​ക്കു​ന്ന​വ​ർ​ക്കു ന​ന്ദ​ന​യെ കാ​ണാം. ഇ​നി​യും കി​ടി​ല​ൻ ചി​ത്ര​ങ്ങ​ൾ വ​ര​ച്ചു എ​ല്ലാ​വ​രെ​യും വി​സ്മ​യി​പ്പി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ് ന​ന്ദ​ന.