ഫാ. ​ബി​ജു മാ​പ്രാ​ണ​ത്തു​കാ​ര​ൻ ആ​സോ​യു​ടെ പ​ടി​യി​റ​ങ്ങു​ന്നു
Friday, September 18, 2020 12:26 AM IST
അ​ഗ​ളി: ഒ​രു വ്യാ​ഴ​വ​ട്ട​ക്കാ​ലം ആ​സോ​യെ ന​യി​ക്കു​ക​യും അ​ട്ട​പ്പാ​ടി​യു​ടെ ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ ഇ​ടം​പി​ടി​ക്കു​ക​യും ചെ​യ്ത സി​എം​ഐ സ​ഭ കോ​യ​ന്പ​ത്തൂ​ർ പ്രൊ​വി​ൻ​സി​ന്‍റെ സോ​ഷ്യ​ൽ കൗ​ണ്‍​സി​ല​റും ആ​സോ എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി​യു​മാ​യ ഫാ. ​ബി​ജു മാ​പ്രാ​ണ​ത്തു​കാ​ര​ൻ സി​എം​ഐ അ​ട്ട​പ്പാ​ടി​യി​ൽ​നി​ന്ന് പൊ​ള്ളാ​ച്ചി പി​എ​സ് എ​സ് ഡ​യ​റ​ക്ട​റാ​യി സ്ഥ​ലം​മാ​റി പോ​കു​ക​യാ​ണ്.
ആ​സോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ട്ട​പ്പാ​ടി ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ര​വ​ധി വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ അ​ദ്ദേ​ഹ​ത്തി​നാ​യി.

ഇ​ടു​ക്കി ബൈ​സ​ണ്‍​വാ​ലി പ​ഞ്ചാ​യ​ത്തി​ൽ ജ​ല​നി​ധി​പ​ദ്ധ​തി, കോ​ങ്ങാ​ട്, കേ​ര​ള​ശേ​രി, ശ്രീ​കൃ​ഷ്ണ​പു​രം, പൂ​ക്കോ​ട്ടു​കാ​വ് തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ന​ട​പ്പി​ലാ​ക്കി​യ നീ​ർ​ത്ത​ട പ​രി​പാ​ല​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, അ​ട്ട​പ്പാ​ടി, അ​ഗ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​ദി​വാ​സി സ​മൂ​ഹ​ത്തി​നു ന​ബാ​ർ​ഡ് സാ​ന്പ​ത്തി​ക സാ​ഹ​യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കി​യ ട്രൈ​ബ​ൽ ഡ​വ​ല​പ്മെ​ന്‍റ് പ്രോ​ജ​ക്ട് ഒ​ന്ന്, ര​ണ്ട് എ​ന്നി​വ അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യും മി​ക​വും വി​ളി​ച്ചോ​തു​ന്ന​വ​യാ​ണ്.
കൂ​ടാ​തെ മ​ഴ​ക്കെ​ടു​തി, വേ​ന​ൽ​ക്കാ​ല​ത്തു​ണ്ടാ​കു​ന്ന ജ​ല​ദൗ​ർ​ല​ഭ്യം, വ​ര​ൾ​ച്ച തു​ട​ങ്ങി​യ പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളി​ലും കോ​വി​ഡ് 19 കാ​ല​ത്തും സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു.