വെ​റ്റി​ല​ച്ചോല കോ​ള​നി​ റോ​ഡ് നാടിനു സമർപ്പിച്ചു
Friday, September 18, 2020 12:26 AM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ലെ പ്ര​ധാ​ന ആ​ദി​വാ​സി കോ​ള​നി​ക​ളി​ലൊ​ന്നാ​യ വെ​റ്റി​ല​ചോ​ല ആ​ദി​വാ​സി കോ​ള​നി​യി​ൽ പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പി​ന്‍റെ കോ​ർ​പ്പ​സ് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ആ​ധു​നി​ക കോ​ണ്‍​ക്രീ​റ്റ് റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം കെ.​വി.​വി​ജ​യ​ദാ​സ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
95 ല​ക്ഷം രൂ​പ ചെ​ല​വി​ൽ ര​ണ്ട​ര​കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് കോ​ണ്‍​ക്രീ​റ്റ് റിം​ഗ് റോ​ഡ് നി​ർ​മി​ച്ച​ത്. മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ​മൂ​ലം ത​ക​ർ​ന്ന് കാ​ൽ​ന​ട​യാ​ത്ര​യ്ക്കു​പോ​ലും യോ​ഗ്യ​മ​ല്ലാ​തെ അ​ന്പ​തു​വ​ർ​ഷ​മാ​യി കി​ട​ന്ന റോ​ഡാ​ണ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യ​ത്.
ച​ട​ങ്ങി​ൽ കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി.​മ​ണി​ക​ണ്ഠ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം വി​കാ​സ് ജോ​സ്, പി.​സു​മ​ല​ത, വ​നം​വ​കു​പ്പ് ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ സി.​വി.​വി​നോ​ദ് കു​മാ​ർ, ലി​ലീ​പ്കു​മാ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി. സി.​ആ​ൻ​റ​ണി, ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ ഗി​രി​ജ, ഉൗ​രു​മൂ​പ്പ​ൻ വീ​രേ​ന്ദ്ര​ൻ പ​ങ്കെ​ടു​ത്തു.