നാ​ട​ൻ ക​ലാ​കാ​രന്മാ​ർ​ക്ക് വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ നല്കി
Friday, September 18, 2020 12:26 AM IST
നെന്മാ​റ: നെന്മാ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2019-20 സാ​ന്പ​ത്തി​ക വ​ർ​ഷം പ്ലാ​ൻ​ഫ​ണ്ടി​ൽ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​നാ​യി ര​ണ്ടു​ല​ക്ഷ​ത്തി എ​ഴു​പ​തി​നാ​യി​രം രൂ​പ വ​ക​യി​രു​ത്തി നാ​ട​ൻ ക​ലാ​കാ​രന്മാ​ർ​ക്കാ​യി വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു കെ.​ബാ​ബു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

നെന്മാറ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി.​രാ​മ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​തി ഉ​ണ്ണി, മെം​ബ​ർ​മാ​ർ, എ​സ് സി​ഡി​ഒ ബി​ന്ദു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ല​ത പ​ര​മേ​ശ്വ​ര​ൻ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പൊ​റാ​ട്ടു​ക​ളി ഗ്രൂ​പ്പു​കാ​രാ​യ ഫോ​ക് ലോ​ർ അ​വാ​ർ​ഡ്, കേ​ര​ള സം​ഗീ​ത നാ​ട​ക​അ​ക്കാ​ദ​മി അ​വാ​ർ​ഡ് നേ​ടി​യ ടി.​മ​ണി കു​മ​രം​പു​ത്തൂ​ർ, ഫോ​ക് ലോ​ർ അ​വാ​ർ​ഡ്, കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അ​വാ​ർ​ഡു​ക​ൾ​നേ​ടി​യ പാ​ല​ന്തോ​ണി വേ​ലാ​യു​ധ​ന്‍റെ മ​ക​ൻ വി.​നാ​രാ​യ​ണ​ൻ, പൊ​റാ​ട്ടു​ക​ളി ആ​ശാ​ൻ പി.​വേ​ലാ​യു​ധ​ൻ തു​ട​ങ്ങി​യ​വ​ർ​ക്കാണ് വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണ ചെ​യ്തത്്.