സ്ഫോ​ട​ക​വ​സ്തു നി​ർ​മി​ച്ച​യാ​ളെ പി​ടി​കൂ​ടി
Friday, September 18, 2020 12:26 AM IST
കോ​യ​ന്പ​ത്തൂ​ർ: വ​ന്യ​ജീ​വി​ക​ളെ വേ​ട്ട​യാ​ടു​ന്ന​തി​നാ​യി സ്ഫോ​ട​ക​വ​സ്തു നി​ർ​മി​ച്ച വ്യ​ക്തി​യെ വ​ന​പാ​ല​ക​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ല്പി​ച്ചു. കാ​ര​മ​ട വെ​ള്ളി​യ​ങ്കാ​ട് മൂ​ർ​ത്തി​യാ​ണ് (48) അ​റ​സ്റ്റി​ലാ​യ​ത്. അ​വു​ട്ട​ക്കാ​യ് എ​ന്ന പേ​രി​ല​റി​യു​ന്ന സ്ഫോ​ട​ക​വ​സ്തു ക​ടി​ച്ച് ഏ​താ​നും മാ​സ​ങ്ങ​ളാ​യി വ​ന്യ​മൃ​ഗ​ങ്ങ​ളും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളും കൊ​ല്ല​പ്പെ​ടു​ന്ന​തു പ​തി​വാ​യ​തി​നെ തു​ട​ർ​ന്ന് സ്ഫോ​ട​ക​വ​സ്തു നി​ർ​മി​ക്കു​ന്ന സം​ഘ​ത്തെ​ക്കു​റി​ച്ച് വ​ന​പാ​ല​ക​ർ ന​ട​ത്തി​യ ര​ഹ​സ്യാ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൂ​ർ​ത്തി​യാ​ണു വെ​ടി​മ​രു​ന്ന് ത​യാ​റാ​ക്കു​ന്ന​തെ​ന്നു ക​ണ്ടെ​ത്തി പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ല്പി​ച്ച​ത്. ഇ​യാ​ളി​ൽ​ന്നും എ​യ​ർ​ഗ​ണ്‍, ക​രി​മ​രു​ന്ന്, നാ​ട​ൻ വെ​ടി​യു​ണ്ട തു​ട​ങ്ങി​യ​വ​യും ക​ണ്ടെ​ടു​ത്തു.