ഗ​ർ​ഭി​ണി​യാ​യ കാ​ട്ടാ​ന ച​രി​ഞ്ഞ സം​ഭ​വം: മൂ​ന്നാം പ്ര​തി​ക്ക് ജാ​മ്യം
Friday, September 18, 2020 12:21 AM IST
മ​ണ്ണാ​ർ​ക്കാ​ട്:​ വാ​യയിൽ സ്ഫോ​ട​ക​വ​സ്തു പൊ​ട്ടി​ത്തെ​റി​ച്ച് പ​രി​ക്കേ​റ്റ ഗ​ർ​ഭി​ണി​യാ​യ കാ​ട്ടാ​ന ച​രി​ഞ്ഞ കേ​സി​ൽ മൂ​ന്നാം പ്ര​തി​ക്ക് ജാ​മ്യം.​സം​ഭ​വ​ത്തി​ലെ മു​ഖ്യ​പ്ര​തി​ക​ളെ ഇ​നി​യും പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. ഈ ​കേ​സി​ലെ മൂ​ന്നാം​പ്ര​തി​യാ​യ ടാ​പ്പി​ങ് തൊ​ഴി​ലാ​ളി മ​ല​പ്പു​റം എ​ട​വ​ണ്ണ ഓ​ട​ക്ക​യം സ്വ​ദേ​ശി വി​ൽ​സ​നാ​ണ് (35) കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചത്.​

അ​ന്പ​തി​നാ​യി​രം രൂ​പ​യ്ക്ക് തു​ല്യ​മാ​യ ര​ണ്ട് ആ​ൾ​ജാ​മ്യ​ത്തി​ലാ​ണ് കോ​ട​തി ഇ​യാ​ൾ​ക്ക് ജാ​മ്യ​മ​നു​വ​ദി​ച്ച​ത്. വ​നം​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ണ്ട് കേ​സു​ക​ളി​ലും ഇ​യാ​ൾ​ക്ക് നേ​ര​ത്തെ കോ​ട​തി ജാ​മ്യ​മ​നു​വ​ദി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, സ്ഫോ​ട​ക​വ​സ്തു അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം വെ​ച്ച് ദു​രു​പ​യോ​ഗം ചെ​യ്ത കേ​സി​ൽ കോ​ട​തി​യി​ൽ ഇ​തു​വ​രെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ല.​അ​താ​ണ് ജാ​മ്യം കി​ട്ടാ​ൻ കാ​ര​ണം.​തി​രു​വി​ഴാം​കു​ന്ന് അ​ന്പ​ല​പ്പാ​റ​യി​ൽ സ്ഫോ​ട​ക​വ​സ്തു പൊ​ട്ടി​ത്തെ​റി​ച്ച് വാ​യി​ൽ മു​റി​വു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് അ​വ​ശ​നി​ല​യി​ലാ​യ കാ​ട്ടാ​ന മേ​യ് 27ന് ​വൈ​കീ​ട്ടാ​ണ് അ​ന്പ​ല​പ്പാ​റ തെ​യ്യം​കു​ണ്ടി​ലെ വെ​ള്ളി​യാ​ർ പു​ഴ​യി​ൽ ച​രി​ഞ്ഞ​ത്.​വ​നം​വ​കു​പ്പും പോ​ലീ​സും സം​യു​ക്ത​മാ​യാ​ണ് ഈ ​സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.