മണ്ണാർക്കാട് പഴ​യ മാ​ർ​ക്ക​റ്റ് ഭാ​ഗ​ത്ത് കൈ​യേ​റ്റം കണ്ടെത്തി സർവേ
Friday, September 18, 2020 12:21 AM IST
മ​ണ്ണാ​ർ​ക്കാ​ട്: നാ​ട്ടു​ക​ൽ മു​ത​ൽ താ​ണാ​വു​വ​രെ​യു​ള്ള ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നടത്തിയ സർവേയിൽ പ​ഴ​യ മാ​ർ​ക്ക​റ്റ് ഭാ​ഗ​ത്ത് വ്യാ​പ​ക​തോ​തി​ൽ കൈ​യേ​റ്റം ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി.
പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത വി​യ്യ​ക്കു​ർ​ശി പ​ഴ​യ മാ​ർ​ക്ക​റ്റ് ഭാ​ഗ​ത്ത് സ്വ​കാ​ര്യ​വ്യ​ക്തി​ക​ൾ റ​വ​ന്യു പു​റ​ന്പോ​ക്ക് ഭൂ​മി കൈ​യേ​റി​യ​താ​യാ​ണ് താ​ലൂ​ക്ക് സ​ർ​വേ​യി​ൽ ക​ണ്ടെ​ത്തി. ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ സ​ർ​വേ​യി​ൽ ആ​റ് മീ​റ്റ​ർ വീ​തി​യി​ൽ 400 മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ കൈ​യേ​റ്റം ക​ണ്ടെ​ത്തി.
മ​ണ്ണാ​ർ​ക്കാ​ട് ത​ഹ​സീ​ൽ​ദാ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം താ​ലൂ​ക്ക് സ​ർ​വേ​യ​ർ എ​ൽ.​മു​കു​ന്ദ​ൻ, സ​ർ​വേ​യ​ർ മു​ഹ​മ്മ​ദ് റാ​ഫി, ഷാ​ജി എ​ന്നി​വ​രാ​ണ് സ​ർ​വേ ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി​യ​ത്.
വി​യ്യ​ക്കു​ർ​ശി ക​നാ​ൽ ജം​ഗ്ഷ​ൻ മു​ത​ൽ പ​ഴ​യ മാ​ർ​ക്ക​റ്റ് പ​ള്ളി​വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് സ​ർ​വേ ന​ട​ത്തി​യ​ത്. ഇ​വി​ടെ വീ​ടു​ക​ളും ക​ട​മു​റി​ക​ളു​മാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്. ആ​റോ​ളം കൈ​യേ​റ്റ​ങ്ങ​ളാ​ണ് റ​വ​ന്യൂ​വ​കു​പ്പ് ഇ​വി​ടെ ക​ണ്ടെ​ത്തി​യ​ത്.

സ്ഥ​ലം കൈ​യേ​റി​വ​ർ​ക്ക് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ൻ​എ​ച്ച് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നോ​ട്ടീ​സ് ന​ല്കി സ്ഥ​ലം ഒ​ഴി​പ്പി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഈ​സ്ഥ​ലം ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കും.

വ്യാ​പ​ക കൈ​യേ​റ്റ​മു​ണ്ടെ​ന്നു കാ​ണി​ച്ച് ജ​ന​കീ​യ വി​ക​സ​ന വേ​ദി പ​രാ​തി ന​ല്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ചി​റ​ക്ക​ൽ​പ്പ​ടി, ചൂ​രി​യോ​ട് ഭാ​ഗ​ങ്ങ​ളി​ലും സ​ർ​വേ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നു​ണ്ട്.