12 പേര്‌, താമസം ചെറ്റക്കുടിലിൽ
Thursday, September 17, 2020 12:27 AM IST
വ​ട​ക്ക​ഞ്ചേ​രി: കൊ​ച്ചു കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രും ഉ​ൾ​പ്പെ​ടെ 12 പേ​ർ താ​മ​സി​ക്കു​ന്ന ഓ​ല ഷെ​ഡാ​ണി​ത്.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ അ​ക​ലം പാ​ലി​ച്ച് പോ​ലും താ​മ​സി​ക്കാ​ൻ ക​ഴി​യാ​ത്ത കു​ടി​ലി​ലാ​ണ് ഇ​ത്ര​യും പേ​ർ ഞെ​ങ്ങി ഞെ​രു​ങ്ങി ക​ഴി​യു​ന്ന​ത്. വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തി​ലെ മാ​ത്തൂ​ർ ആ​ലി​ൻ ചു​വ​ട്ടി​ൽ താ​മ​സി​ക്കു​ന്ന താ​യു​വി​ന്‍റെ കു​ടും​ബ​ത്തി​നാ​ണ് ഈ ​ദൈ​ന്യ സ്ഥി​തി.
വി​ക​സ​നം താ​ഴെ ത​ട്ടി​ലെ​ത്തി എ​ന്ന് കൊ​ട്ടി​ഘോ​ഷി​ക്കു​ന്പോ​ൾ താ​യു​വി​നെ​പ്പോ​ലെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ൽ ദു​രി​ത​ക്ക​യ​ങ്ങ​ളി​ലു​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ മു​രു​കേ​ശ​ൻ പ​റ​യു​ന്നു.
താ​യു​വും കു​ടും​ബ​വും സ്വ​ന്ത​മാ​യൊ​രു വീ​ടി​നാ​യി നി​ര​വ​ധി ത​വ​ണ പ​ഞ്ചാ​യ​ത്തി​ലും മ​റ്റും അ​പേ​ക്ഷ ന​ൽ​കൂ​മെ​ങ്കി​ലും പ​രി​ശോ​ധ​ന​യി​ൽ അ​പേ​ക്ഷ ത​ള്ളും. ഷെ​ഡ് കെ​ട്ടി താ​മ​സി​ക്കു​ന്ന ഭൂ​മി​ക്ക് ഭൂ​രേ​ഖ​യി​ല്ലെ​ന്ന​താ​ണ് പ്ര​ശ്നം.
പാ​ര​ന്പ​ര്യ​മാ​യി കൈ​മാ​റി വ​രു​ന്ന ഭൂ​മി​യി​ലാ​ണ് ഇ​വ​ർ​ഷെ​ഡ് കെ​ട്ടി ക​ഴി​യു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​ന്കൃ​ത്യ​മാ​യ രേ​ഖ​യി​ല്ല. ഇ​ത്ത​ര​ത്തി​ലു​ള്ള​വ​ർ​ക്ക് വീ​ട് ല​ഭി​ക്കാ​ൻ അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്നും അ​നു​ക​ന്പ​യും മ​നു​ഷ്യ​ത്വ​വും ഉ​ണ്ടാ​ക​ണം.
എ​ങ്കി​ൽ മാ​ത്ര​മെ പാ​വ​പ്പെ​ട്ട ഈ ​ജ​ന​വി​ഭാ​ഗ​ത്തെ ക​ര​ക​യ​റ്റാ​നാ​കു.​നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും മാ​ത്രം ചി​ക​ഞ്ഞു​നോ​ക്കി​യാ​ൽ ആ​നു​കൂ​ല്യ​ങ്ങ​ളെ​ല്ലാം ഇ​വ​ർ​ക്ക് അ​ന്യ​മാ​കും.
രേ​ഖ​യി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ ലൈ​ഫ് പ​ദ്ധ​തി​യി​ൽ നി​ന്നും ഇ​വ​രെ ഒ​ഴി​വാ​ക്കി​യി​രി​ക്കു​ക​യാ​ണ്.​താ​യു​വി​ന്‍റെ ഭ​ർ​തൃ സ​ഹോ​ദ​ര ഭാ​ര്യ ജാ​നു, ഭ​ർ​തൃ​സ​ഹോ​ദ​ര​ൻ കൃ​ഷ്ണ​ൻ ഇ​വ​രും ഇ​വി​ടെ ത​ന്നെ അ​ടു​ത്ത​ടു​ത്താ​യി ഷെ​ഡു​ക​ളി​ൽ ത​ന്നെ​യാ​ണ് താ​മ​സം.​താ​യു​വി​ന്‍റെ ഒ​രു മ​ക​ൻ ര​മേ​ഷ് താ​മ​സി​ക്കു​ന്ന​ത് ക​നാ​ൽ പു​റം​പോ​ക്കി​ലാ​ണ്. 60 വ​യ​സ് പി​ന്നി​ട്ട താ​യു​വി​ന് വ​ലി​യ ജീ​വി​ത​മോ​ഹ​ങ്ങ​ളൊ​ന്നു​മി​ല്ല. എ​ല്ലാ​വ​ർ​ക്കും കൂ​ടി അ​ന്തി​യു​റ​ങ്ങാ​ൻ ചോ​ർ​ന്നൊ​ലി​ക്കാ​ത്ത വീ​ട് വേ​ണം. അ​തി​ന് ത​ന്നെ​പ്പോ​ലെ​യു​ള്ള​വ​ർ​ക്കാ​യി എ​ന്തെ​ങ്കി​ലു​മൊ​ക്കെ മ​നു​ഷ്യ​ത്വം അ​ധി​കാ​രി​ക​ൾ കാ​ണി​ക്ക​ണ​മെ​ന്നാ​ണ് താ​യു പ​റ​യു​ന്ന​ത്.