ക​ർ​ഷ​ക​രി​ൽ ആ​ശ​ങ്ക പ​ര​ത്തി പാറ​വ​ള​വി​ൽ വ​നം​വ​കു​പ്പ് സ​ർ​വേ
Thursday, September 17, 2020 12:26 AM IST
അ​ഗ​ളി:​പാ​റ​വ​ള​വി​ൽ വ​നം വ​കു​പ്പ് സ​ർ​വേ ന​ട​ത്താ​നെ​ത്തി​യ​ത് ക​ർ​ഷ​ക​രി​ൽ ആ​ശ​ങ്ക പ​ട​ർ​ത്തി. ക​ഴി​ഞ്ഞ മാ​സം പ​റ​വ​ള​വി​ൽ ടാ​റിം​ഗ് റോ​ഡ് പി​ടി​ച്ച​ട​ക്കി​ക്കൊ​ണ്ട് ഫോ​റെ​സ്റ്റ് അ​ധി​കൃ​ത​ർ ജ​ണ്ടാ നി​ർ​മ്മാ​ണം ന​ട​ത്തി​യി​രു​ന്നു.
ക​ർ​ഷ​ക​രു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​ക്കു​ക​യാ​യി​രു​ന്നു.​അ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ൾ സ​ർ​വ്വേ​യു​മാ​യി വ​നം വ​കു​പ്പ് വീ​ണ്ടും എ​ത്തി​യി​രി​ക്കു​ന്ന​ത്. കു​ടി​യേ​റ്റ ക​ർ​ഷ​ക​ർ കാ​ല​ങ്ങ​ളാ​യി കൃ​ഷി ചെ​യ്ത് ജീ​വി​ക്കു​ന്ന റ​വ​ന്യൂ ഭൂ​മി ഏ​താ​നും നാ​ളു​ക​ളാ​യി വ​നം വ​കു​പ്പ് കൈ​യ്യേ​റി ജ​ണ്ട കെ​ട്ടു​ന്ന​ത് അ​ട്ട​പ്പാ​ടി​യി​ൽ തു​ട​രു​ക​യാ​ണ്.
പ​ട്ട​യ​വും, മ​റ്റ് അ​നു​ബ​ന്ധ രേ​ഖ​ക​ളു​മു​ള്ള, 1950 55 കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ ക​ർ​ഷ​ക​ർ താ​മ​സ​മാ​ക്കി​യ കൃ​ഷി ഭൂ​മി​യാ​ണ് വ​നം വ​കു​പ്പ് ഭീ​ക്ഷ​ണി​പ്പെ​ടു​ത്തി​യും, ഇ​ല്ലാ​ത്ത നി​യ​മ​ങ്ങ​ൾ പ​റ​ഞ്ഞും പി​ടി​ച്ചെ​ടു​ക്കു​ന്ന​ത്. ആ​രൊ​ക്കെ എ​തി​ർ​ത്താ​ലും സ​ർ​വ്വേ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും ഗ​വ​ണ്‍​മെ​ന്‍റ് നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി​യെ​ന്നും ഒ​മ്മ​ല ഫോ​റ​സ്റ്റ് ഡ​പ്യൂ​ട്ടി റെ​യ്ഞ്ച് ഓ​ഫീ​സ​ർ അ​റി​യി​ച്ചു​അ​റി​യി​ച്ച​താ​യി ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.
അ​ട്ട​പ്പാ​ടി​യി​ൽ ക​ർ​ഷ​ക​ർ​ക്ക് നേ​രേ സ​ർ​ക്കാ​രി​ന്‍റെ അ​നു​വാ​ദ​ത്തോ​ടെ വ​നം വ​കു​പ്പ് ന​ട​ത്തു​ന്ന അ​തി​ക്ര​മ​ങ്ങ​ളെ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ക​ടു​ത്ത ഭാ​ക്ഷ​യി​ൽ അ​പ​ല​പി​ച്ചു.
അ​ട്ട​പ്പാ​ടി​യി​ലെ പ​ഞ്ചാ​യ​ത്തു​ക​ളും, ബ്ലോ​ക്കും ഇ​ട​തു പ​ക്ഷം ഭ​രി​ച്ചി​ട്ടും വ​നം​വ​കു​പ്പ് ക​ർ​ഷ​ക​ദ്രോ​ഹ ന​ട​പ​ടി​ക​ൾ തു​ട​രു​ന്ന​തി​നെ ന്യാ​യീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് പ്ര​ദേ​ശ​ത്ത് സ​ന്ദ​ർ​ശ്ശ​നം ന​ട​ത്തി​യ വി​വി​ധ രാ​ഷ്ടീ​യ നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.​വി​വി​ധ ജ​ന​പ്ര​തി​നി​ധി​ക​ളും ക​ര്ഷ​ക​പ്ര​തി നി​ധി​ക​ളും ഫോ​റെ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യെ തു​ട​ർ​ന്ന് ന​ട​പ​ടി​ക​ൾ ത​ൽ​ക്കാ​ല​ത്തേ​ക്ക് നി​ർ​ത്തി​വ​ച്ചു.