കാ​ല​വ​ർ​ഷ​ത്തി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്നു; നെ​ല്ലി​യാ​ന്പ​തി റോ​ഡ് അ​പ​ക​ട​ഭീ​ഷ​ണി​യി​ൽ
Thursday, August 13, 2020 12:20 AM IST
നെന്മാറ: കാ​ല​വ​ർ​ഷ​ത്തി​ൽ മ​ഴ ക​ന​ത്ത​തോ​ടെ നെ​ല്ലി​യാ​ന്പ​തി​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും ഗ​താ​ഗ​ത​ത​ട​സ​വും പ​തി​വാ​യി. ചെ​റു​നെ​ല്ലി​ക്ക​ടു​ത്ത് റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്ന് കൊ​ക്ക​യി​ലേ​ക്കു വീ​ണ നി​ല​യി​ലാ​ണ്.
നി​ല​വി​ൽ വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്കാ​ൻ റോ​ഡി​ൽ ടാ​ർ​വീ​പ്പ​ക​ൾ നി​ര​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​തി​നോ​ടു ചേ​ർ​ന്ന് വി​ള്ള​ലും പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തോ​ടെ അ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​ച്ചു. മ​ല​യി​ൽ​നി​ന്നും കു​ത്തി​യൊ​ലി​ച്ചി​റ​ങ്ങു​ന്ന വെ​ള്ളം റോ​ഡി​ൽ പ​ര​ന്നൊ​ഴു​കു​ന്ന​ത് വി​ന​യാ​കും. റോ​ഡ് വീ​തി​കൂ​ട്ടി​യെ​ങ്കി​ലും പ​ല ഭാ​ഗ​ത്തും വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​നു​ള്ള ചാ​ലു​ക​ൾ നി​ർ​മി​ക്കാ​ത്ത​താ​ണ് പ്ര​ശ്ന​മാ​കു​ന്ന​ത്.
വ​ൻ​തോ​തി​ലു​ള്ള നീ​രൊ​ഴു​ക്കി​ൽ മ​ണ്ണ് ഒ​ലി​ച്ചു​പോ​കു​ന്ന​ത് സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​രാ​ൻ ഇ​ട​യാ​കു​ന്നു. ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ച​ലും പ​തി​വാ​യ​തോ​ടെ റോ​ഡി​ൽ പ​ല​ഭാ​ഗ​ത്തും മ​ണ്ണും ച​ര​ലും ഉ​രു​ള​ൻ​ക​ല്ലു​ക​ളും അ​ടി​ഞ്ഞ് റോ​ഡി​ൽ വാ​ഹ​ന​യാ​ത്ര​യ്ക്കും ഭീ​ഷ​ണി​യാ​ണ്.
റോ​ഡി​ന്‍റെ നി​ര​പ്പു​വ്യ​ത്യാ​സ​വും വാ​ഹ​ന​ങ്ങ​ളെ അ​പ​ക​ട​ത്തി​ലാ​ക്കു​ന്നു​ണ്ട്. 2018-ലെ ​കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ ത​ക​ർ​ന്ന സം​ര​ക്ഷ​ണ​ഭി​ത്തി ക​ഴി​ഞ്ഞ​വ​ർ​ഷ​മാ​ണ് പു​തി​യ​താ​യി നി​ർ​മി​ച്ച​ത്. എ​ല്ലാ​വ​ർ​ഷ​വും ഇ​താ​വ​ർ​ത്തി​ക്കു​ന്പോ​ഴും ശാ​ശ്വ​ത​പ​രി​ഹാ​രം കാ​ണാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്.