പ​ന്നി​യ​ങ്ക​ര ടോ​ൾ​പ്ലാ​സ പ്ര​വ​ർ​ത്ത​നം ഈ​വ​ർ​ഷ​മു​ണ്ടാ​കി​ല്ലെ​ന്ന് സൂ​ച​ന
Thursday, August 13, 2020 12:18 AM IST
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി​മ​ണ്ണു​ത്തി ദേ​ശീ​യ​പാ​ത​യി​ൽ പ​ന്നി​യ​ങ്ക​ര ടോ​ൾ​പ്ലാ​സ​യു​ടെ പ്ര​വ​ർ​ത്ത​നം ഈ ​വ​ർ​ഷ​മു​ണ്ടാ​കി​ല്ലെ​ന്ന് സൂ​ച​ന ന​ല്കി ക​രാ​ർ ക​ന്പ​നി അ​ധി​കൃ​ത​ർ. കു​തി​രാ​നി​ലെ ര​ണ്ട് തു​ര​ങ്ക​പ്പാ​ത​ക​ളി​ൽ ഒ​രെ​ണ്ണ​മെ​ങ്കി​ലും വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ക്കാ​ൻ ക​ഴി​യ​ണം.

ഇ​തി​നൊ​പ്പം വ​ട​ക്ക​ഞ്ചേ​രി​യി​ലേ​യും പ​ട്ടി​ക്കാ​ട്ടേ​യും മേ​ല്പാ​ല നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​ക​ണം. എ​ന്നാ​ൽ മാ​ത്ര​മെ പ​ന്നി​യ​ങ്ക​ര​യി​ൽ ടോ​ൾ​പി​രി​വി​ന് നാ​ഷ​ണ​ൽ ഹൈ​വേ അ​തോ​റി​റ്റി അ​നു​മ​തി ന​ല്കൂ. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ക​ന്പ​നി​യു​ടെ തൊ​ഴി​ലാ​ളി​ക​ളും മ​റ്റു ജീ​വ​ന​ക്കാ​രു​മെ​ല്ലാം നാ​ട്ടി​ലേ​ക്കു​പോ​യി. വ​ട​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് ക​ന്പ​നി​യു​ടെ ജീ​വ​ന​ക്കാ​രെ​ല്ലാം. കോ​വി​ഡ് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി പ​ണി​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ ഇ​നി​യും മാ​സ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പു​വേ​ണം. ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ൽ പ​ണി​ക​ൾ തു​ട​ങ്ങാ​ൻ ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ങ്കി​ലും സാ​ഹ​ച​ര്യ​ങ്ങ​ൾ അ​നു​കൂ​ല​മാ​ക​ണം.

ക​ന്പ​നി​യു​ടെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യും ദു​ർ​ഘ​ട​ക​ര​മാ​യ​തി​നാ​ൽ മു​ൻ​കൂ​ട്ടി ഒ​ന്നും പ​റ​യാ​നാ​കാ​ത്ത സ്ഥി​തി​യാ​ണെ​ന്ന നി​ല​പാ​ടി​ലാ​ണ് ക​രാ​ർ ക​ന്പ​നി അ​ധി​കൃ​ത​ർ. 2021 ഓ​ഗ​സ്റ്റ് 17ന് ​മാ​ത്ര​മേ ദേ​ശീ​യ​പാ​ത​യു​ടെ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​കൂ​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം 2009 ഓ​ഗ​സ്റ്റ് 24ന് ​ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യും ക​രാ​ർ ക​ന്പ​നി​യും റോ​ഡ് വി​ക​സ​ന ക​രാ​റി​ൽ ഒ​പ്പി​ടു​ന്പോ​ൾ 30 മാ​സ​ത്തി​നു​ള്ളി​ൽ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നാ​യി​രു​ന്നു വ്യ​വ​സ്ഥ ചെ​യ്തി​രു​ന്ന​ത്.

എ​ല്ലാം പാ​ഴ് വാക്കാ​യി ഒ​രു പ​തി​റ്റാ​ണ്ട് പി​ന്നി​ട്ടി​ട്ടും കു​തി​രാ​ൻ തു​ര​ങ്ക​പ്പാ​ത യ​ഥാ​ർ​ത്ഥ്യ​മാ​കു​മോ എ​ന്ന​തി​ൽ​പോ​ലും ഇ​പ്പോ​ൾ വ്യ​ക്ത​ത​യി​ല്ല. തു​ര​ങ്ക​പ്പാ​ത​ക​ൾ​ക്കാ​യി പാ​റ​ക​ൾ നീ​ക്കം ചെ​യ്യാ​ൻ ബോ​റിം​ഗ് മെ​ത്തേ​ഡി​നു പ​ക​രം ക്രേ​ക്കിം​ഗ് മെ​ത്തേ​ഡ് സ്വീ​ക​രി​ച്ച​താ​ണ് കു​തി​രാ​ൻ​കു​ന്ന് ഒ​ന്നാ​കെ ഇ​ള​കാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്. ക​ല്ലു​കി​ട്ടാ​ൻ ഉ​ഗ്ര​സ്ഫോ​ട​ന​ത്തോ​ടെ പാ​റ​ക്കൂ​ട്ട​ങ്ങ​ൾ പി​ള​ർ​ത്തു​ക​യാ​യി​രു​ന്നു. ഇ​ത് തു​ര​ങ്ക​പ്പാ​ത​ക​ളു​ടെ സു​ര​ക്ഷ ഇ​ല്ലാ​താ​ക്കി. 570 മീ​റ്റ​റി​ൽ ട​ണ​ൽ സം​ര​ക്ഷ​ണ​പ​ണി​ക​ളും ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി​യു​ടെ വ​ർ​ക്കു​ക​ൾ, ലീ​ക്കേ​ജ് ഇ​ല്ലാ​താ​ക്ക​ൽ, പ്ര​വേ​ശ​ന ഭാ​ഗ​ങ്ങ​ളു​ടെ​യും അ​പ്രോ​ച്ച് റോ​ഡു​ക​ളു​ടെ​യും സു​ര​ക്ഷ, പ്ര​വേ​ശ​ന​ഭാ​ഗ​ത്തെ സ്ലോ​പ്പ് വ​ർ​ക്കു​ക​ൾ, മ​ല​യി​ടി​ച്ച​ൽ ത​ട​യ​ൽ തു​ട​ങ്ങി നി​ര​വ​ധി സു​പ്ര​ധാ​ന പ​ണി​ക​ൾ കൂ​ടി തു​ര​ങ്ക​പ്പാ​ത​ക​ളി​ൽ ശേ​ഷി​ക്കു​ന്നു​ണ്ട്.

ര​ണ്ടാ​മ​ത്തെ തു​ര​ങ്ക​പ്പാ​ത​യു​ടെ പ​ണി​ക​ൾ എ​വി​ടെ​യു​മെ​ത്തി​യി​ട്ടി​ല്ല. ഇ​തി​നി​ടെ ദേ​ശീ​യ​പാ​ത​യി​ൽ കു​ഴി​ക​ൾ പെ​രു​കി വാ​ഹ​ന​ഗ​താ​ഗ​തം ഏ​റെ പ്ര​യാ​സ​ക​ര​മാ​ണ്.