ത​ക​ർ​ന്നു​വീ​ഴാ​റാ​യ വീ​ടു​ക​ളി​ൽ പ്രാ​ണ​ഭ​യ​ത്തി​ൽ ത​ളി​ക​ക​ല്ല് ആ​ദി​വാ​സി​ കുടുംബങ്ങൾ
Wednesday, August 12, 2020 12:26 AM IST
മം​ഗ​ലം​ഡാം: ത​ക​ർ​ന്നു​വീ​ഴാ​റാ​യ വീ​ടു​ക​ൾ​ക്കു​ള്ളി​ൽ പ്രാ​ണ​ഭ​യ​ത്തി​ൽ ക​ട​പ്പാ​റ​യ്ക്ക​ടു​ത്ത് ത​ളി​ക​ക​ല്ലി​ലെ ആ​ദി​വാ​സി​ക​ൾ. പ​ത്തു​വ​ർ​ഷം​മു​ന്പ് നി​ർ​മി​ച്ചു ന​ല്കി​യ വീ​ടു​ക​ളെ​ല്ലാം ചോ​ർ​ന്നൊ​ലി​ച്ച് ഏ​തു​നി​മി​ഷ​വും വീ​ഴാ​വു​ന്ന സ്ഥി​തി​യി​ലാ​ണി​പ്പോ​ൾ.

വ​ന​ത്തി​ന​ക​ത്തെ കോ​ള​നി​യി​ൽ 54 കു​ടും​ബ​ങ്ങ​ളാ​ണെ​ന്നാ​ണ് പ​ത്തു​വ​ർ​ഷം മു​ന്പു​ള്ള ക​ണ​ക്ക്. എ​ന്നാ​ൽ അ​തി​നു​ശേ​ഷ​മു​ണ്ടാ​യ കു​ടും​ബ​ങ്ങ​ളൊ​ന്നും ക​ണ​ക്കി​ൽ വ​ന്നി​ട്ടി​ല്ല. അ​റു​പ​തോ​ളം വീ​ടു​ക​ൾ ഇ​പ്പോ​ൾ ഉ​ണ്ടെ​ങ്കി​ലും വീ​ടു​ള്ള​ത് 33 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണെ​ന്നാ​ണ് രേ​ഖ​ക​ൾ. ഈ ​വീ​ടു​ക​ളെ​ല്ലാം താ​മ​സ​യോ​ഗ്യ​മ​ല്ലാ​താ​യി.

ഇ​ത്ത​രം ഉ​യ​രം കു​റ​ഞ്ഞ ഒ​റ്റ​മു​റി കു​ടു​സു വീ​ടു​ക​ൾ​ക്കു സ​മീ​പം ടാ​ർ​പോ​ളി​നും പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ളും വ​ലി​ച്ചു​കെ​ട്ടി​യു​ള്ള കു​ടി​ലു​ക​ളി​ലാ​ണ് ഇ​വ​ർ ക​ഴി​യു​ന്ന​ത്. കോ​ള​നി​യി​ൽ കോ​ടി​ക​ളു​ടെ വി​ക​സ​നം ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന അ​ധി​കൃ​ത​ർ ഇ​ട​യ്ക്കെ​ങ്കി​ലും കോ​ള​നി​യി​ലെ​ത്തി ത​ങ്ങ​ളു​ടെ ക​ഷ്ട​പ്പാ​ടു​ക​ൾ കാ​ണ​ണ​മെ​ന്നാ​ണ് കോ​ള​നി​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ത​ങ്ങ​ളു​ടെ വ​കു​പ്പു​മ​ന്ത്രി ത​ന്നെ ജി​ല്ല​ക്കാ​ര​നാ​യി​ട്ടും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ൽ​പോ​ലും ശ്ര​ദ്ധ​യു​ണ്ടാ​യി​ല്ലെ​ന്ന പ​രാ​തി ഇ​വ​ർ​ക്കു​ണ്ട്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ ഡെ​പ്യൂ​ട്ടി ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ള​നി​യി​ലെ​ത്തി​യ വി​വി​ധ വ​കു​പ്പ് മേ​ല​ധി​കാ​രി​ക​ളോ​ടും ഇ​വ​ർ​ക്ക് ബോ​ധി​പ്പി​ക്കാ​നു​ണ്ടാ​യി​രു​ന്ന​ത് പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ കോ​ള​നി​യി​ലേ​ക്ക് റോ​ഡും വ​ഴി​യി​ൽ പോ​ത്തം തോ​ട് കാ​ട്ടു​ചോ​ല​യ്ക്കു കു​റു​കെ പാ​ല​വും വേ​ണ​മെ​ന്നാ​യി​രു​ന്നു.

ന​ല്ല റോ​ഡ് വ​ന്നാ​ൽ മാ​ത്ര​മെ ന​ല്ല വീ​ടു​ക​ൾ നി​ർ​മി​ക്കാ​നാ​കൂ​വെ​ന്ന് പ​റ​യു​ന്ന ഭ​ര​ണാ​ധി​കാ​രി​ക​ൾ ത​ന്നെ നി​ർ​മാ​ണ ത​ട​സ​ങ്ങ​ൾ നീ​ക്കി റോ​ഡും പാ​ല​വും പൂ​ർ​ത്തി​യാ​ക്കാ​ൻ യാ​തൊ​ന്നും ചെ​യ്തി​ല്ലെ​ന്ന ആ​ക്ഷേ​പ​വു​മു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം മ​രം​ക​ട​പു​ഴ​കി വീ​ണ് ശേ​ഷി​ക്കു​ന്ന വീ​ടു​ക​ളി​ൽ ര​ണ്ടെ​ണ്ണം ത​ക​ർ​ന്നി​രു​ന്നു. രാ​ഷ്ടീ​യ​ത്തി​ന​പ്പു​റം മ​നു​ഷ്യ​ത്വ​പ​ര​മാ​യ സ​മീ​പ​നം ത​ങ്ങ​ളു​ടെ നി​ല​നി​ല്പി​ന്‍റെ കാ​ര്യ​ത്തി​ൽ അ​ധി​കാ​രി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും കാ​ണി​ക്ക​ണ​മെ​ന്നാ​ണ് കോ​ള​നി​ക്കാ​ർ​ക്ക് ഉ​ണ​ർ​ത്തി​ക്കാ​നു​ള്ള​ത്.