അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Wednesday, August 12, 2020 12:26 AM IST
പാ​ല​ക്കാ​ട്: ഇം​ഗ്ലീ​ഷ്, പൊ​ളി​റ്റി​ക്സ്, ഇ​ക്ക​ണോ​മി​ക്സ്,ഹി​സ്റ്റ​റി, സോ​ഷ്യോ​ള​ജി, സോ​ഷ്യ​ൽ വ​ർ​ക്സ്, സൈ​ക്കോ​ള​ജി, ടൂ​റി​സം, കോ​മേ​ഴ്സ്, മാ​ത്സ്, ബി​സി​എ, എം​സി​എ ബി​രു​ദം ബി​രു​ദാ​ന​ന്ത​ര ബി​രു​ദം ഡി​പ്ലോ​മ കോ​ഴ്സു​ക​ളി​ലേ​ക്കും ഡി​പ്ലോ​മ ഇ​ൻ ക്രി​യേ​റ്റീ​വ് റൈ​റ്റിം​ഗ് ഇ​ൻ ഇം​ഗ്ലീ​ഷ്, ഗൈ​ഡ​ൻ​സ്, ടീ​ച്ചിം​ഗ് ഓ​ഫ് ഇം​ഗ്ലീ​ഷ്, ഫം​ഗ്ഷ​ണ​ൽ ഇം​ഗ്ലീ​ഷ് കോ​ഴ്സു​ക​ളി​ലേ​ക്കും അ​പേ​ക്ഷി​ക്കാം. അ​വ​സാ​ന തീ​യ​തി ഓ​ഗ​സ്റ്റ് 16.
വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 9288 853 568, 6238 039 094, 8078 519 802 (വാ​ട്സ്ആ​പ്പ് ) ന​ന്പ​റു​ക​ളി​ലും, ദാ​റു​ൽ​ഹു​ദ, ഇ​ഗ്നോ സ്പെ​ഷ്യ​ൽ സ്റ്റ​ഡി​സെ​ന്‍റ​ർ 14178 ഡി, ​വ​ട​ക്ക​ഞ്ചേ​രി എ​ന്ന വി​ലാ​സ​ത്തി​ലും ഡ​ബ്ല്യു​ഡ​ബ്ല്യു​ഡ​ബ്ല്യു​ഇ​ഗ്്നോ​എ​സി ഇ​ൻ-​ലും ല​ഭി​ക്കും.
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സി​ൽ ഡി​ഗ്രി കോ​ഴ്സു​ക​ളി​ൽ കോ​ള​ജു​ക​ൾ​ക്ക് അ​നു​വ​ദി​ച്ച 50 ശ​ത​മാ​നം സീ​റ്റു​ക​ളി​ൽ ഓ​ണ്‍​ലൈ​ൻ വ​ഴി പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 04922 255061 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.
പാലക്കാട്: പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി ഗ​വ. ജൂ​നി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് ട്രെ​യി​നി​ങ് സെ​ന്‍റ​റി​ൽ 2020 -22 വ​ർ​ഷ​ത്തെ എ.​എ​ൻ.​എം കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. ആ​ല​പ്പു​ഴ , ഇ​ടു​ക്കി, എ​റ​ണാ​കു​ളം , തൃ​ശ്ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ സ്ഥി​ര​താ​മ​സ​ക്കാ​രാ​യ പെ​ണ്‍​കു​ട്ടി​ക​ൾ​ക്കാ​ണ് അ​വ​സ​രം. മ​ല​യാ​ളം എ​ഴു​ത്തും വാ​യ​ന​യും അ​റി​ഞ്ഞി​രി​ക്ക​ണം. അ​പേ​ക്ഷ​ക​ർ 2019 ഡി​സം​ബ​ർ 31 ന് 17 ​വ​യ​സ്‌​സ് തി​ക​ഞ്ഞ​വ​രും 30 വ​യ​സി​ൽ കൂ​ടു​ത​ലു​ള്ള​വ​രും ആ​ക​രു​ത്.
അ​പേ​ക്ഷാ​ഫോ​റ​വും പ്രോസ്പെക്ടസുംവെബ്സൈറ്റിൽ ല​ഭി​ക്കും. എ​സ്. സി/​എ​സ്.​ടി.​കാ​ർ​ക്ക് 75 രൂ​പ​യും മ​റ്റു​ള്ള​വ​ർ 200 രൂ​പ​യും 02108080088 എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ട്ര​ഷ​റി​യി​ൽ അ​ട​ച്ച് ഒ​റി​ജി​ന​ൽ ച​ലാ​ൻ സ​ഹി​തം പൂ​രി​പ്പി​ച്ച അ​പേ​ക്ഷ സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് വൈ​കി​ട്ട് അ​ഞ്ചി​ന​കം ഓ​ഫീ​സി​ൽ ല​ഭ്യ​മാ​ക്ക​ണം. ഫോ​ണ്‍ 0492 2217241.
പാലക്കാട്: കെ​ട്ടി​ട നി​ർ​മ്മാ​ണ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ലെ അം​ഗ​ങ്ങ​ൾ​ക്ക് കോ​വി​ഡ് 19 പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച പ്ര​ത്യേ​ക ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാ​മെ​ന്ന് ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഓ​ഗ​സ്റ്റ് 15 വ​രെ ഇ​മെ​യി​ൽ മു​ഖാ​ന്തി​ര​മോ, അം​ഗീ​കൃ​ത ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ മു​ഖാ​ന്ത​ര​മോ, നേ​രി​ട്ടോ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം . അ​തി​നു​ശേ​ഷം സ​മ​ർ​പ്പി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ ചീ​ഫ് ഓ​ഫീ​സി​ലാ​യി​രി​ക്കും പ​രി​ഗ​ണി​ക്കു​ക​യെ​ന്ന് ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.