ക​ന​ത്ത മ​ഴ​യും മ​ണ്ണി​ടി​ച്ചി​ലും;​ വാ​ക്കോ​ട് കോ​ള​നി​യി​ൽ വെ​ള്ളം ക​യ​റി
Wednesday, August 12, 2020 12:26 AM IST
ക​ല്ല​ടി​ക്കോ​ട്: ക​ന​ത്ത മ​ഴ​യിലും മ​ണ്ണി​ടി​ച്ചി​ലിലും വാ​ക്കോ​ട് കോ​ള​നി​യി​ൽ വെ​ള്ളം ക​യ​റി. ക​രി​ന്പ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന്, ഒ​ന്പ​ത് ആ​ർ​ഡു​ക​ളി​ലൂ​ടെ ഒ​ഴു​കു​ന്ന വാ​ക്കോ​ട് കോ​ള​നി തോ​ടാ​ണ് മ​ണ്ണും ചെ​ളി​യും നി​റ​ഞ്ഞ് കോ​ള​നി​യി​ൽ വെ​ള്ള​വും മ​ണ്ണും ചെ​ളി​യും ക​യ​റി​യ​ത്.

കു​ട്ട​ന്‍റെ പ​ശു​തൊ​ഴു​ത്തി​ലും വീ​ട്ടി​ലും വെള്ളം കു​ത്തി​യൊ​ലി​ച്ച് ക​യ​റി​. ചാ​ത്തി​മ​റ്റ​ത്തി​ൽ കൊ​ച്ചു​റാ​ണി​യു​ടെ മ​തി​ൽ ത​ക​ർ​ത്ത വെ​ള്ള​വും ചെ​ളി​യും വീ​ട്ടു​മു​റ്റ​ത്തു​വ​രെ എ​ത്തി. പ്ര​ദേ​ശ​ത്ത് പ​ത്ത് അ​ടി താ​ഴ്ചയു​ണ്ടാ​യി​രു​ന്ന ഈ ​തോ​ട് ചെ​ളി​യും മ​ണ്ണും നി​റ​ഞ്ഞ് വീ​ടി​നു സാ​ര​മാ​യി കേ​ടു​പാ​ടു​ക​ൾ പ​റ്റി​യി​ട്ടു​ണ്ട്.

മ​ഴ ശ​ക്ത​മാ​കു​ന്ന​തോ​ടെ കൂ​ടു​ത​ൽ വീ​ടു​ക​ളി​ൽ വെ​ള്ള​വും ചെ​ളി​യും ക​യ​റു​മോ​യെ​ന്ന ഭീ​തി​യി​ലാ​ണ് കോ​ള​നി​യി​ലു​ള്ള​വ​ർ. ഹി​റ്റാ​ച്ചി ഉ​പ​യോ​ഗി​ച്ച് കോ​രി​മാ​റ്റി​യാ​ൽ മാ​ത്ര​മേ വെ​ള്ള​വും ചെ​ളി​യും എ​ക്ക​ൽ മ​ണ്ണും ഒ​ഴു​കി പോ​കു​ക​യു​ള്ളൂ.

തോ​ട്ടി​ലെ മ​ണ്ണും ചെ​ളി​യും നീ​ക്കം ചെ​യ്യ്ത് വെ​ള്ളം ഒ​ഴു​ക്കി വി​ടാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ്് ക​രി​ന്പ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ ​കെ ച​ന്ദ്ര​ൻ, യു ​ഡി എ​ർ​ഫ് ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി മ​തി​പ്പു​റം, മാ​ത്യു ക​ല്ല​ടി​ക്കോ​ട്, പി.​കെ. മു​ഹ​മ്മ​ദാ​ലി തു​ടങ്ങി​യ​വ​ർ കോ​ള​നി​യി​ലെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ചു.