ഓണകി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യും
Wednesday, August 12, 2020 12:23 AM IST
പാ​ല​ക്കാ​ട്: ഓ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ല്കു​ന്ന ര​ണ്ടു​മാ​സ​ത്തെ ക്ഷേ​മ​പെ​ൻ​ഷ​ൻ തു​ക​യാ​യ 2600 രൂ​പ മു​ൻ​കൂ​റാ​യി വീ​ടു​ക​ളി​ൽ എ​ത്തി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ത്ത​താ​യി മ​ന്ത്രി എ.കെ ബാലൻ അ​റി​യി​ച്ചു. കൂ​ടാ​തെ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ത്യേ​ക കി​റ്റും സി​വി​ൽ സ​പ്ലൈ​സി​ന്‍റെ റേ​ഷ​ൻ വി​ത​ര​ണ​വും ഓ​ണ​ത്തി​ന് മു​ന്പ് പൂ​ർ​ത്തി​യാ​ക്കും. ഇ​തു​പ്ര​കാ​രം മ​ഞ്ഞ കാ​ർ​ഡു​കാ​ർ​ക്ക് (48037 പേ​ർ​ക്ക്്) 35 കി​ലോ അ​രി​യും ഗോ​ത​ന്പും പി​ങ്ക് കാ​ർ​ഡു​ട​മ​ക​ൾ​ക്ക് (3,10000 പേ​ർ​ക്ക്്) നാ​ലു​കി​ലോ അ​രി​യും ഒ​രു കി​ലോ ഗോ​ത​ന്പും ല​ഭി​ക്കും.
നീ​ല, വെ​ള്ള കാ​ർ​ഡു​കാ​ർ​ക്ക് (1,87,448 പേ​ർ​ക്ക്) 10 കി​ലോ അ​രി 15 രൂ​പ നി​ര​ക്കി​ലും ല​ഭി​ക്കും. ഇ​തി​നു​പു​റ​മെ എ​ല്ലാ വി​ഭാ​ഗ​ക്കാ​ർ​ക്കും 11 ഉ​ത്പ്പ​ന്ന​ങ്ങ​ൾ അ​ട​ങ്ങി​യ സൗ​ജ​ന്യ ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ളും ന​ല്കു​ന്ന​താ​ണ്.
പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ക്കാ​ർ​ക്ക് ജ​ന​റ​ൽ കി​റ്റു​ക​ൾ​ക്ക് പു​റ​മെ ഒ​രു മാ​സ​ത്തി​ന​കം പ്ര​ത്യേ​ക കി​റ്റു​ക​ളും 60 വ​യ​സ്‌​ ക​ഴി​ഞ്ഞ​വ​ർ​ക്ക് ഓ​ണ​പു​ട​വ​യും വി​ത​ര​ണം ചെ​യ്യു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.

വി​ത​ര​ണം ചെ​യ്തു

പാ​ല​ക്കാ​ട്: ക​ല്പാ​ത്തി ശാ​സ്താ​പു​രി കോ​ള​നി​യി​ൽ ജി​ല്ലാ കൗ​ണ്‍​സി​ൽ ഫോ​ർ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​റി​ൽ ശി​ശു​ക്ക​ൾ​ക്ക് പാ​ൽ​പ്പൊ​ടി, തു​ണി​ക​ൾ, കി​ട​ക്ക​ക​ൾ, പാ​യ​ക​ൾ മു​ത​ലാ​യ​വ റോ​ട്ട​റി ക്ല​ബ് ഓ​ഫ് പാ​ല​ക്കാ​ട് ഈ​സ്റ്റ് വി​ത​ര​ണം​ചെ​യ്തു.
പ്ര​സി​ഡ​ന്‍റ് എ​സ്.​മു​ത്തു​കു​മാ​ർ, എം.​കെ.​ര​മേ​ഷ് സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ർ എം.​വി​വേ​കാ​ന​ന്ദ​ൻ, അ​ഭി​ഭാ​ഷ​ക​ൻ കെ.​സ​ശി​ധ​ര​ൻ, കെ.​സി​ദ്ധ​ൻ, എ​ൽ.​ശി​വ​കു​മാ​ർ, അ​ന്പി​ളി, ആ​ർ.​സ്നേ​ഹ​സാ​യി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.